നിറയട്ടെ സന്തോഷം
നിറയട്ടെ സന്തോഷം
ഉദിച്ച സൂര്യന്റെ
കിരണങ്ങള്‍ തലോടി
ഉണര്‍ത്തുന്ന പകലിന്റെ
മൃദുലതയില്‍ നിന്നും
ഫണം വിടര്‍ത്തിയാടുന്ന
കാമനകളുടെ നടുവില്‍
ഓര്‍മ്മകള്‍ മേയ്യുന്ന
മേച്ചില്‍ പുറങ്ങളില്‍
ആരും കാണാതെ
കണ്‍തുടച്ചു പീലി വിടര്‍ത്തി
മുഖത്തെ കരിമേഘങ്ങളാം
ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി
ആഗ്രഹങ്ങളെ മനസ്സിലിട്ടു
പ്രതിക്ഷണം വച്ചു വന്നു
കൈകൂപ്പി കണ്ണടച്ചു നിന്നു
പൂവും പ്രസാദവും
കൈകളിലേന്തി
മനസ്സിന്റെ പ്രാര്‍ത്ഥനകളില്‍
വേദനകള്‍ വേദാന്തത്തിന്‍
അകപ്പോരുളില്‍ നിദ്രയടയട്ടെ
സന്തോഷത്തിന്‍ ലഹരി പടരട്ടെ
അകലെ കഴിയും
നിനക്കെന്നുമലതല്ലട്ടെ
അകതാരില്‍ സന്തോഷത്തിന്‍ അലകള്‍
ഉദിച്ച സൂര്യന്റെ
കിരണങ്ങള്‍ തലോടി
ഉണര്‍ത്തുന്ന പകലിന്റെ
മൃദുലതയില്‍ നിന്നും
ഫണം വിടര്‍ത്തിയാടുന്ന
കാമനകളുടെ നടുവില്‍
ഓര്‍മ്മകള്‍ മേയ്യുന്ന
മേച്ചില്‍ പുറങ്ങളില്‍
ആരും കാണാതെ
കണ്‍തുടച്ചു പീലി വിടര്‍ത്തി
മുഖത്തെ കരിമേഘങ്ങളാം
ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി
ആഗ്രഹങ്ങളെ മനസ്സിലിട്ടു
പ്രതിക്ഷണം വച്ചു വന്നു
കൈകൂപ്പി കണ്ണടച്ചു നിന്നു
പൂവും പ്രസാദവും
കൈകളിലേന്തി
മനസ്സിന്റെ പ്രാര്‍ത്ഥനകളില്‍
വേദനകള്‍ വേദാന്തത്തിന്‍
അകപ്പോരുളില്‍ നിദ്രയടയട്ടെ
സന്തോഷത്തിന്‍ ലഹരി പടരട്ടെ
അകലെ കഴിയും
നിനക്കെന്നുമലതല്ലട്ടെ
അകതാരില്‍ സന്തോഷത്തിന്‍ അലകള്‍
Comments