കുറും കവിതകള്‍ 445

കുറും കവിതകള്‍ 445

വിശപ്പിന്‍ വീഥിയില്‍
ജീവിതം വരക്കാന്‍
പഠിപ്പിക്കുന്നു ...!!

ബോമ്മകള്‍ക്കുമുണ്ട്
ഇന്നു ഏറെ പറയാന്‍.
നാവില്ലാതെ പോയല്ലോ !!

ഇലയില്ലാമരം
മഴമേഘങ്ങള്‍ക്കായി
ധ്യാനിക്കുന്നുവോ

ഇഷ്ടികക്കളം
പുകയുന്നുണ്ട്
സ്വപ്ന സാക്ഷാല്‍ക്കാരങ്ങള്‍ക്കായി .

വരാനുണ്ടാരോ
ഉറക്കിളച്ചു
കാത്തിരിപ്പു റാന്തല്‍..!!

മഷിവറ്റിയ
കവിളില്‍ വിരലിന്‍
തനിയാവര്‍ത്തനം ..!!

കൂടെ മൊട്ടിട്ടവകള്‍
എങ്ങോ മറഞ്ഞു
ഊഴം കാത്തു മാഞ്ചുവട്ടില്‍ ..!!

ഉള്ളിന്റെ ഉള്ളിലെ
കാത്തിരിപ്പിന്‍ തീരത്ത്‌ .
തിരയുടെ അമ്മാനത്തില്‍ ..!!

ആളൊഴിഞ്ഞ
ആലിന്‍ ചുവട്ടില്‍
മൗനം കൂടു കുട്ടുന്നു ..!!

കണ്ടിരുന്നു
ഉണ്ടിരിക്കുമ്പോള്‍
നിറയുന്നു വയര്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “