കുറും കവിതകള്‍ 498

കുറും കവിതകള്‍ 498

ആഴങ്ങളില്‍ മറയും സൂര്യ
നീ അവാഹിച്ചെടുത്തിട്ടുണ്ടോ
എന്റെ നൊമ്പരങ്ങളുടെ നിഴലിനെ  ..!!

എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്...
നാളെ ഒരു പുലരിയുണ്ടാകും
എന്ന പ്രതീക്ഷയില്‍ ഞാനും..!!

ഏകാന്ത  രാവുകളില്‍
തളര്‍ന്നുറക്കുന്നു നിന്‍
മറക്കാനാവത്തെ ചിന്തകള്‍ ..!!


ശരത്കാല സന്ധ്യാദീപം
ആഴകടലില്‍ പതിക്കുമ്പോള്‍
നിന്‍ നഷ്ടങ്ങളുടെ നോവറിഞ്ഞു ..!!

നിന്റെ ഓർമ്മകൾ എന്നെ
വേട്ടയാടികൊണ്ടിരുന്നു.
പാടാനാവാതെ ഒറ്റക്ക് ..!!

കാക്ക വിളിച്ചിട്ടും
വരാതെയായിരിക്കുന്നു .
കാലത്തിന്‍ പരിഷ്ക്കാരം ..!!

പസ്പര പൂരകങ്ങൾ
പ്രകൃതിയുടെ സ്നേഹം .
കണ്ടു പഠിക്കട്ടെയീ  പാഠം മനുഷ്യര്‍ ..!!

എന്‍ കേരളവുമിതുപോല്‍
ആയിരുന്നു ഒരുനാള്‍ .
കൃഷിയിലേക്ക് മടങ്ങാം ..!!


സന്ധ്യമയങ്ങി,
ചേതനയും മങ്ങി,
അക്ഷരങ്ങള്‍ക്കായി പേനവിങ്ങി

കുങ്കുമ ശോണിമ
ചാലിച്ച സന്ധ്യേ
നിന്‍ചിരിയിലിതെന്തേ ശോകം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ