കുറും കവിതകള്‍ -496
കുറും കവിതകള്‍ -496
മൗനത്താല്‍ സ്വയമറിഞ്ഞു
ജ്ഞാനത്തിന്‍ ആഴം
നിലാവൊളിയില്‍ ..!!
കടലയും കപ്പലണ്ടിയും
തിന്നു ആറാട്ടുഉത്സവം .
ഓര്‍മ്മയില്‍ ചെണ്ടപ്പെരുക്കം ..!!
അവള്‍ വാക്കാലും
അവന്‍ മൗനമായും
ചോര പൊടിഞ്ഞു ..!!
അവന്‍ അവനായും
നീ നീയായുമെങ്ങിനെ,,
അവന്‍ നീ ആകുമെന്നോര്‍മ്മയില്ല..!!
അവളെറിഞ്ഞു വാക്കാല്‍
അവന്റെ മുറിവുകള്‍
പരിഹസിച്ചു ചിരിച്ചു ..!!
അവനുമവളുമവസാനം
കണ്ടുമുട്ടിയാ തുരുത്തില്‍
ഓര്‍മയും മറവിയും ചേരുന്ന ഒരിടം..!!
ഏകാന്തതയുടെ മൗനം
വിരസതയോ വിരഹമോ
നടന്നകലുന്ന ചിന്തകൾ
നഷ്ടവസന്തങ്ങളുടെ
സ്മൃതിതീരങ്ങളിൽ
നാളെയുടെ അന്തഃകരണം ..!!
മൗനത്താല്‍ സ്വയമറിഞ്ഞു
ജ്ഞാനത്തിന്‍ ആഴം
നിലാവൊളിയില്‍ ..!!
കടലയും കപ്പലണ്ടിയും
തിന്നു ആറാട്ടുഉത്സവം .
ഓര്‍മ്മയില്‍ ചെണ്ടപ്പെരുക്കം ..!!
അവള്‍ വാക്കാലും
അവന്‍ മൗനമായും
ചോര പൊടിഞ്ഞു ..!!
അവന്‍ അവനായും
നീ നീയായുമെങ്ങിനെ,,
അവന്‍ നീ ആകുമെന്നോര്‍മ്മയില്ല..!!
അവളെറിഞ്ഞു വാക്കാല്‍
അവന്റെ മുറിവുകള്‍
പരിഹസിച്ചു ചിരിച്ചു ..!!
അവനുമവളുമവസാനം
കണ്ടുമുട്ടിയാ തുരുത്തില്‍
ഓര്‍മയും മറവിയും ചേരുന്ന ഒരിടം..!!
ഏകാന്തതയുടെ മൗനം
വിരസതയോ വിരഹമോ
നടന്നകലുന്ന ചിന്തകൾ
നഷ്ടവസന്തങ്ങളുടെ
സ്മൃതിതീരങ്ങളിൽ
നാളെയുടെ അന്തഃകരണം ..!!
Comments