കുറും കവിതകള്‍ 447
കുറും കവിതകള്‍ 447
കാറ്റു മറിച്ചിട്ട .
നെല്‍വയല്‍ വരമ്പിലുടെ
വീടണയുന്ന നൊമ്പരം ..!!
കാറ്റിനൊപ്പം
നീര്‍ പോളകള്‍ .
കൊതുകള്‍ മൂളി പറന്നു !!
നാരങ്ങയും
ഗോലിസോഡയും ..
ഗതകാലത്തിന്‍ ദാഹം തീര്‍ത്തു..!!
പ്രകൃതിയുടെ
സമരം പണ്ടേ ഉണ്ടേ ....
പരിഷ്ക്കാരമെന്നാരു പറഞ്ഞു ..!!
സിന്ദൂരസന്ധ്യക്കു
കാറ്റിന്റെ ചന്ദന ഗന്ധം .
ധ്യാനത്തില്‍ മനം ..
പച്ചപുല്ലു മണക്കും
പ്രകൃതി സ്നേഹം .
വാടാത്ത സൗഹൃദം !!
വിരലിന്‍ സ്പര്‍ശം
തൊട്ടുണര്‍ത്തുന്നു
രാഗരസം ..!!
സന്ധ്യയുടെ രംഗവേദിയില്‍
കടലിന്‍ ആരവം .
മനം ശാന്തം ...!!
ചങ്കുപറിച്ചു കാട്ടിട്ടും
അഭിപ്രായത്തിനു
വഴങ്ങാത്ത ജനം ....
പ്രണയം ചങ്ങലക്കെട്ടില്‍
തൂങ്ങുന്ന വിരഹം
ഇന്നിന്റെ അവസ്ഥ..!!
Comments