കുറും കവിതകള്‍ 466

കുറും കവിതകള്‍ 466

പകലിന്‍ കുളിരില്‍
മുങ്ങി നിവരുന്നു .
ഓര്‍മ്മകളിലൊരു ബാല്യം ..!!

കുലുക്കുഴിഞ്ഞു
നിവരുന്നു ..
നദിയോര പ്രഭാതം .!!

നീലകായലിൽ
മേഘനിഴലുകൾ .
കാറ്റ് എങ്ങോ പോയി ഒളിച്ചു ..!!

സന്ധ്യയൊരുക്കുന്നു
മിഴിമയക്കുമൊ-
ര്‍മ്മയായ കൗമാരം ..!!

നീലവാനത്തിന്‍
ചുവട്ടിലായി മനം.
വിത കാത്തു പാടം ..!!

നിന്‍ വിടര്‍ന്ന മുഖം
ആകെ മ്ലാനമായിരിപ്പു ?
മുത്തം നല്‍കാന്‍ വന്നില്ലയൊ ഭ്രമരം !!

വീടണയുന്ന
കരങ്ങളില്‍
വിയര്‍പ്പിന്‍ കായ്ഫലം

വിശപ്പിന്‍
മറുകരയെത്തുവാന്‍
ജീവിത യാനം തുഴയുന്നവര്‍ ..!!

സന്ധ്യ നല്‍കും
ഭാഗ്യം കാത്തു .
പുഴയരുകില്‍ ചൂണ്ടയുമായി ..!!

സന്ധ്യാനേരം
അത്താഴത്തിനന്നം തേടി
ഇരയും കോർത്ത്..!!


സന്ധ്യകടന്നു
അണയുന്നു രാവിന്‍
ജീവിത നൊമ്പരം ..!!

മടക്കത്തില്‍
എണ്ണത്തില്‍ കുറവ്.
ഇടയന്‍റെ ദുഃഖം !!

വീശിപ്പിടിക്കുവാന്‍
ആയുന്ന ജീവന്റെ
വിശപ്പിന്‍ നൊമ്പരം ..!!

അടുപ്പില്‍ വേവുന്നു
തിണ്ണയില്‍ പരദൂഷണം
അയല്‍കൂട്ടം

താരാട്ടു പാടുന്ന
അമ്മക്കൊപ്പം
വിശപ്പിന്‍ നൊമ്പരം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “