കുറും കവിതകള്‍ 460

കുറും കവിതകള്‍ 460

സാഗര സേതുവില്‍
പ്രാര്‍ത്ഥനയോടെ.
രാമേശ്വര യാത്ര ..!!

വലം കാല്‍ വച്ചു
വരുന്നുണ്ട് പടികയറി.
ഒരു ആയുസ്സ് മുഴുവനാക്കാന്‍..!!

തെയ്യമകന്നു
ഇലയും പൂവും
അന്യമായി ..!!

തെയ്യമിറങ്ങിയ രാവില്‍
പകലുറക്കം.
ജീവിത കോലങ്ങള്‍ !!

മുറ്റത്തെ പച്ചിലത്തുമ്പില്‍
മുട്ടിയുരുമ്മിയിരുന്നൊരു
മഞ്ഞു തുള്ളി വീണുടഞ്ഞു ..!!

പൂരപറമ്പില്‍
അധ്വാനത്തിന്‍
ക്ഷീണം കണ്ണുചിമ്മി ..!!

ഇളം കാറ്റു വീശി
ആലിന്‍ ചുവട്ടിലെ
കല്‍വിളക്കുകളുറങ്ങി...!!

മണമേറ്റും മണിയടി കേട്ടും
നെഞ്ചു വിരിച്ചു നിന്നപ്പോളറിഞ്ഞില്ല.
വാക്കത്തിയൊരുങ്ങുന്നുയെന്നു ..!!

ജീവിത വഴിയില്‍
ആരെയും കാത്തിരിക്കുന്നു .
നാളെ വാര്‍ദ്ധക്യ ദുഃഖം !!

ജനനമരണങ്ങളില്‍
പങ്കു കൊള്ളാനാവാതെ
പഴി വാങ്ങുന്നു പ്രവാസി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “