കുറും കവിതകള്‍ 446

കുറും കവിതകള്‍ 446

കാക്കകള്‍ പടകൂടി
തണുത്ത കാറ്റു വീശി .
ആകാശം മേഘാവൃതം ..!!

മഴയുടെ ഒടുക്കം
സൂര്യന്റെ മങ്ങിയ തിളക്കങ്ങള്‍
വെള്ളകെട്ടുകളില്‍ .

മുറ്റത്തു കരീലകള്‍
ദിനപത്രങ്ങള്‍ .
വാതില്‍ താഴ്

സൂര്യ താപമെറ്റോരു
പുല്‍കൊടിതുമ്പിലെ മഞ്ഞുകണം
മേഘപടലത്തില്‍ തിളങ്ങി ..!!

സൂരാസ്തമനം.
അവളുടെ കാലുകളുടെ
നിഴലുകള്‍ വളര്‍ന്നു .

സായാന്ന സവാരി.
ഒരു കരീല എന്നെ
പിന്തുടര്‍ന്നു വീടുവരെ ..!!

നീളുന്ന നിഴലുകള്‍
കുറുകി വരുന്നു ഒച്ച .
അകലെ ഒരു അടക്കാകുരുവി ..!!

ദിനാന്ത്യത്തോളമടുത്തു .
കാക്ക കരച്ചില്‍ കേള്‍ക്കാനില്ല .
പൊടുന്നനെ നിശബ്ദത ..!!

വിളറിയ ചന്ദ്രന്‍ .
ഒരു ഭ്രാന്തന്റെ
പ്രായശ്ചിത്ത ജല്‍പ്പനങ്ങള്‍ ..!!

സ്വരാരോഹണം
കാറ്റിന്റെ ...
ചായപത്രം  തിളച്ചു ..!!

ചെന്നി തടങ്ങളില്‍
ലവണ രസം .
മദ്ധ്യാന വെയില്‍ ..!!

അഴലിന്റെ
ബാലികേറാമല.
കസേരികള്‍ക്ക് നൊമ്പരം... !!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “