കുറും കവിതകള്‍ 449

കുറും കവിതകള്‍  449


അരിച്ചിറങ്ങിയ
സൂര്യവെട്ടം.
തിളങ്ങി പുല്‍മേട ..!!

ഈ ഒറ്റയടിപ്പാത
അവസാനിക്കുന്നിടത്തു
നീ ഉണ്ടായിരുന്നെങ്കില്‍

വസന്തം വന്നു
പൂവിരിയിച്ചു.
കാറ്റിനു നറുമണം..!!

മരങ്ങളുടെ ഇടയിലുടെ
കണ്ടു ഒരുതടാകം.
അതിന്‍ പിന്നില്‍ മാന്‍പേട ..!!

കാല്‍പാട് പതിയാതെ
നടുമുറ്റത്തോളം
മഴ വന്നു നിന്നു..

ഉപ്പു വെള്ളത്തിൻ മണം
പാദത്തിൻ ചുവട്ടിൽ
ഒരു ചിപ്പി തിളങ്ങി .

തഴുതിട്ട ഓർമ്മകൾ
തുറക്കാനാവാതെ.
തണുത്ത പ്രഭാതം ..!!

ജീവിത നിഴലുകളുടെ
മുന്നിൽ കാത്തിരിപ്പ്.
വരണ്ട കാറ്റ് ...

നുകത്തിൻ ചുവട്ടിൽ
കിതപ്പോടെ നുരയും പതയും .
നട്ടുച്ച വെയിൽ ..!!

പരിചിത മുഖങ്ങൾ.
ഓർമ്മകളുടെ വേലിയേറ്റം
പ്രഭാത സവാരി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “