കുറും കവിതകള്‍ 456

കുറും കവിതകള്‍ 456



കൂവാനാവാതെ
ഉഴവും കാത്തു.
ഭയ ഭക്തിയോടെ ...!!

തല്ലി അലക്കി
വെളുത്തു പുഴ.
മണൽ തെളിഞ്ഞു ..!!

മഴയോത്സവത്തില്‍
കുളിച്ചുഒരുങ്ങി .
ഉത്രാളികാവ് ..!!

പൂവും പ്രസാദവുമായി
പ്രദക്ഷിണ വഴിയില്‍ നീ .
ഓര്‍മ്മകളുടെ വലം വെക്കല്‍ ..!!

ചുണ്ടില്‍ നാമജപം
മനസ്സില്‍ വിശപ്പ്‌
വേവുന്നുണ്ട് ഭക്തി . ..!!

ക്ഷീണമറിയാതെ.
അങ്ങാടി കഥകളുമായി
വഴിനടപ്പു ..!!

തര്‍പ്പണം
അര്‍പ്പണം
സമര്‍പ്പണം ..!!

ജീവിത ഭാരം
ജലയാത്രകള്‍.
നാളെ യുദ്ധകാരണം ..!!

അലക്കിയാലും തീരാത്ത
ജീവിത വിഴുപ്പുകള്‍ ..
തല്ലേറെ കൊള്ളുന്ന കല്‍പ്പടവുകള്‍ ..!!

തലക്കു  തല
വിശ്വാസങ്ങളുടെ
ശ്വാസങ്ങള്‍ക്കായി...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “