കുറും കവിതകള്‍ 494

കുറും കവിതകള്‍ 494

കാഴ്ചകള്‍ അന്യമാവുന്നു
പാടവും പറമ്പുകളും
ഫ്ലാറ്റുകള്‍ക്ക് വഴിമാറുന്നു ..!!

തപസ്സുകള്‍ തുടര്‍ന്നു
അന്നത്തിനുന്നവുമായി .
ഒറ്റ കണ്ണിന്‍ നോട്ടത്തിന്‍ മുന്നില്‍ ..!!

വൈക്കം കായലില്‍
ഓളങ്ങളിളക്കി വരുന്നുണ്ട് .
കനവിലെ സന്തോഷം ..!!

ദേശാടനകിളികള്‍ക്കു
വിതക്കാറില്ലകൊയ്യാറില്ല
ബന്ധങ്ങളുടെ കെട്ടുപാടുമില്ല ..!!

ഓര്‍മ്മകളുടെ കടപ്പാടുകളില്ല
നാളെയെന്നതിന്‍  വിശ്വാസമില്ല
ഏതോ ലോകത്ത് ജീവിക്കുന്നവര്‍ ..!!

കരകള്‍ തമ്മില്‍
ബന്ധിപ്പിക്കും ഏക
ആശ്വാസം കടത്ത് വള്ളം ..!!

എഴിനോന്നു പദവും
ദേവിക്കും കൊടുത്തു
അറകള്‍ നിറക്കും  മനസ്സ്..!!



തരിശ്യായ ഭൂമികളിനി
വിളനിലമാക്കാം മുന്നേറാം
തൊഴില്‍ ഉറപ്പിക്കാം ..!!

ഉയിര്‍ ഉയരങ്ങളിലെറ്റി
ഉണ്ണാന്‍ വകയൊരുക്കും
ജീവിതങ്ങള്‍ ശ്ലാഹനീയം ..!!

പ്രകൃതിയുടെ
പരിവേഷം നിലനിര്‍ത്താന്‍
വിരിയുന്നു മോഹപ്പൂക്കള്‍

അന്നത്തെ അന്നത്തിന്‍
വകക്കായി മഞ്ഞും മറന്നു
ജീവിത യാത്ര ..!!

ഓര്‍മ്മയുടെ പുസ്തകത്തില്‍
കളഞ്ഞു പോയൊരെന്‍
നാടന്‍ കാഴ്ചകളിന്നു അന്യം ..!!

ഓര്‍മ്മയുണര്‍ത്തുന്നു.
പ്രണയത്തിന്‍ മധുരം
നടന്നകന്നൊരു ഒറ്റയടി പാത ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “