കുറും കവിതകള്‍ 484

കുറും കവിതകള്‍ 484

ഉടല്‍ നനഞ്ഞു കരള്‍ നൊന്തു
പരിഭവമെറുന്നു .
വിരഹ സന്ധ്യ ..!!

നരച്ച സന്ധ്യ
കിളികളുടെ ചിലമ്പിച്ച സ്വരം.
മൗനമായി ഇരുളിന്‍ കരലാളനം ..!!

കളകളാരവത്തോടെ
ഒഴുകി വരും കല്ലോലിനി.
പച്ചപ്പുല്ലിന്‍ മണവുമായി കാറ്റ് ..!!

എന്നും രാവുകള്‍ നമുക്ക്
സാന്ദ്രമാക്കാം സുമഗന്ധത്താല്‍
പൂക്കട്ടെ അസ്ഥികള്‍ ..!!

നീ സുമമായി സിരകളില്‍
സുഗന്ധ ലഹരിയായ്
പടര്‍ന്നു ആത്മാവുണരട്ടെ ..!!

നീ എന്നില്‍ കാവ്യമായി
പടരുന്നു എന്‍ തൂലികയില്‍
വിടരുന്നു പ്രണയമായി ..!!

മഞ്ഞിന്‍ വഴികളില്‍
തേടി നടന്നു നിന്‍
സാമീപ്യ മധുരത്തിനായി ..!!

സുഖ ദുഃഖങ്ങള്‍
ചേക്കേറുന്നു .
ജീവിത സന്ധ്യകളില്‍ നിത്യം ..!!

നീ കാട്ടിയ വഴിത്താര
പ്രണയത്തിലേക്കോ ?
നടന്നു തളര്‍ന്നു കാറ്റിനൊപ്പം ..!!

നിലാവെളിച്ചം
നദിയാകെ
വെള്ളി പൂശിയ താലം..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “