കുറും കവിതകള്‍ 490

കുറും കവിതകള്‍ 490

സന്ധ്യാരാഗം
പാടുന്നു ഗംഗാതീരം.
വിയര്‍പ്പിന്‍ സംഗീതം ..!!

വണ്ടണഞ്ഞു
സുമത്തിന്നരികെ
സാവേരി മുഴങ്ങി  ..!!

കൊത്തി മിനുക്കി
ഇണയെ അടുപ്പിക്കും .
പ്രകൃതിയുടെ പ്രണയ പാഠം!!

സിന്ദൂര സന്ധ്യയില്‍
പുരപ്പുറത്തു ചറകടിച്ചു
ചേക്കേറുന്നു പ്രണയം ...!!

പൂവിട്ട മാങ്കോമ്പിന്‍
മേലെയൊരു
അമ്പിളി മുഖം ..!!

പുതുവത്സര
പുലരികളിലേക്കു
പറന്നടുക്കുന്ന വാനമ്പാടികള്‍   ..!!

വിറയാര്‍ന്നയമ്മ  കൈകളില്‍
പൂവും ചന്ദനവും
ആലിലയില്‍ ..!!

അപരന്റെ സന്തോഷത്തിനായി
ആചരിക്കുന്നു കര്‍മ്മങ്ങള്‍
അല്ലലകലാന്‍ മാഗ്ഗവും


ചുട്ടമ്മ കള്ളപ്പം
വിശപ്പിന്‍ കണ്ണുകള്‍.
നിറഞ്ഞു ഓര്‍മ്മയിലെ പെരുനാള്‍ ..!!

കര്‍ഷക സ്വപ്നങ്ങള്‍ക്ക്
പൂവിരിയിച്ചു കായിക്കുന്നു
ജാതിപത്രിയുടെ ആധിപത്യം ..!!

വിശപ്പിന്‍ കണ്ണു കീറി
വയറിന്റെ വഴിയൊരുങ്ങി.
തീന്മേശമേല്‍ കൊതിയുണര്‍ന്നു ..!!

വസന്തം ദുഃഖത്തിന്‍
ഇലപൊഴിച്ചു
ശിശിരത്തിനു വഴിമാറുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “