“കേരളം പിറന്നുവല്ലോ” (ഗാനം)
“കേരളം പിറന്നുവല്ലോ” (ഗാനം)
എൻ്റെ കേരളം എത്ര സുന്ദരം(2)
(Chorus – Male Singer & Chorus)
മണൽ തീരത്തിൻ നീലതെളിമയിൽ
കേരപ്പീലികൾ കൈയ്യാട്ടി വിളിക്കുന്നു
മഴത്തുള്ളികൾ മുത്തായി വീണ്
പുലരി പാതയിൽ കിനാവ് വിരിയുന്നു(2)
എൻ്റെ കേരളം എത്ര സുന്ദരം(2)(chorus)
കുന്നിൻ മുകളിലേ മേഘം മറഞ്ഞു
പുഴയിൻ ശബ്ദത്തിൽ രാഗം മുഴങ്ങി
കായൽ കാറ്റിൽ താളം ചേർന്ന്
മാവിൻ തണലിൽ മാധുര്യം നിറഞ്ഞു(2)
എൻ്റെ കേരളം എത്ര സുന്ദരം(2)(chorus)
കലയുടെ ഭൂമിയാം കേരളമേ
സൗന്ദര്യ ഗന്ധം പകർന്ന് നില്ക്കും
സ്നേഹത്തിനാലിൻ സ്വപ്നം തീർന്ന
മനസിൽ പാടുന്ന മാതൃഭൂമിയാകെ (2)
എൻ്റെ കേരളം എത്ര സുന്ദരം(2)(chorus)
തിരുവിതാം കൂറും കൊച്ചിയും മലബാറും
ഒന്നിച്ചു ചേർന്ന് കേരളമായി ആഘോഷം
ഒരുമയുടെ പെരുമ എങ്ങും വിളയാടുന്നു
ആഹ്ലാദമെങ്ങും ആർത്തു ചിരിച്ചു (2)
എൻ്റെ കേരളം എത്ര സുന്ദരം(2)(chorus)
ജീ ആർ കവിയൂർ
29 10 2025
(കാനഡ, ടൊറൻ്റോ)
Comments