Posts

Showing posts from 2022

പുതുവത്സരം (ഗസൽ)

പുതുവത്സരം (ഗസൽ) നിലാ കുളിരിൽ നിൻ മൃദു മന്ത്രണം കേട്ടു മയങ്ങിയ രാവിൻ ശാന്തതയിൽ നിന്ന് അധരപുടങ്ങളിൽ നിന്നൊഴുകിയ ഗസൽ വീചികളാൽ മാറ്റൊലി കൊള്ളുന്നു പുതുവത്സരത്തിൻ പ്രണയ മധുരിമ നൽകുന്നു വല്ലോ വല്ലാത്ത ലഹരാനുഭൂതി ജീ ആർ കവിയൂർ 31 12 2022

कोई उम्मीद बर नहीं आती രാഹത് ഫത്തെ അലി ഖാൻ്റെ ഗസൽപരിഭാഷ ജീ ആർ കവിയൂർ

कोई उम्मीद बर नहीं आती  രാഹത് ഫത്തെ അലി ഖാൻ്റെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ ഒരു പ്രതീക്ഷയും വരുന്നില്ല  മുഖം കാണുന്നില്ല  നമ്മൾ എവിടെയാണ്  ഞങ്ങൾക്ക് ഒന്നും അറിയില്ല എനിക്ക് സംയമനത്തോടെ ഉപാസന അറിയാം  പക്ഷെ ഇവിടെ എനിക്ക് സുഖമില്ല  ഏത് വഴിയാണ് നിങ്ങൾ  കാവയിലേക്ക് എത് മുഖവുമായി പോകുന്നത് 'ഗാലിബിലേക്ക്' ?  നിനക്ക് ലജ്ജ തോന്നുന്നില്ല മരണത്തിന് ഒരു നിശ്ചിത ദിവസമുണ്ട് എന്തുകൊണ്ടാണ് രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ല ചിരിയാണ് മുന്നിൽ വന്നത് ഇനി കാര്യമില്ല ഞാൻ മിണ്ടാതിരിക്കുന്ന ഒരു കാര്യമുണ്ട് അല്ലാതെ എന്ത് സംസാരിക്കാൻ പറ്റില്ല ഓർമ്മയുണ്ടോ എന്ന് വിളിച്ചുകൂടാ എനിക്ക് കേൾക്കാൻ കഴിയുന്നില്ല നിങ്ങളുടെ ഹൃദയത്തിലെ മുറിവ് കാണാൻ കഴിയുന്നില്ലെങ്കിൽ മേച്ചിൽപ്പുറത്തിന്റെ മണം വരുന്നില്ല മരിക്കാനുള്ള ആഗ്രഹത്തിൽ മരിക്കുക മരണം വരുന്നു എന്നാൽ വരുന്നില്ല

നിന്നോർമ്മകളും( ഗസൽ )

നിന്നോർമ്മകളും ( ഗസൽ ) ഈരാവും രാവിൻ കുളിരും  നദിയും അതിന്റെ  കരയിലുള്ള നടത്തവും  പിന്നെ നിന്നോർമ്മകളും  നീയും ഞാനുമെത്രയരികിലെങ്കിലും  ചന്ദ്രനും താരകങ്ങളും  എത്രയാകലെയാണ്  ഇതൊക്കെ നുണയാണെന്ന്  മനസ്സു പറയുന്നു  എന്നാൽ ഈ രാവും രാക്കുളിരും നദിയുടെ ഒഴുക്കും  നിലാവും നിലാ കുളിരും  എത്ര സുന്ദരമാണ്  ഇതൊക്കെ വിട്ട്  നാളെ എന്ന ചിന്ത  നമ്മളൊക്കെ ഉണ്ടാവുമോ  ഇതൊക്കെ ഇവിടെ ഉണ്ടായാലും   ഈ രാവും രാവും കുളിരും  നദിയുടെ തീരവും  പിന്നെ നിന്നോർമകളും ജീ ആർ കവിയൂർ  30 12 2022

എന്റെ പുലമ്പലുകൾ 93

 എന്റെ പുലമ്പലുകൾ 93 അതൊക്കെ പുസ്തകത്തിൽ  എഴുതി വെച്ചിട്ടില്ല  ജീവിതം പഠിപ്പിക്കുന്ന  അനുഭവ പാഠങ്ങൾ  ഈ ഹൃദയം ഏറെ ദുഃഖിതനാണ്  ആർക്കുവേണ്ടി  എന്നാൽ അവരൊക്കെ  ജീവിക്കുന്നത് നമുക്ക് വേണ്ടിയല്ലോ  കാത്തിരിക്കുക ആർക്കുവേണ്ടിയാണോ വരുമെന്ന് ഉറപ്പുള്ളവർക്കായി മാത്രം  അല്ലയോ ദൈവമേ എന്തിന് ഈ ഹൃദയം തന്നു എന്റെ നെഞ്ചിലായി വേദനിക്കൊപ്പം  മറ്റുള്ളവർക്കായ് ഉന്നമനത്തിനായി പ്രാർത്ഥിക്കാൻ മാത്രമായി  ഞാൻ മോശക്കാരൻ അല്ല  എന്നാൽ നീ എന്നെ  മോശക്കാരൻ ആക്കി മാറ്റിയില്ലേ  പ്രണയം എന്നത് പൊട്ടിയ പട്ടമാണ്  ആരുടെ മേൽക്കൂരയാണോ വലുത്  അവരുടെ മുന്നിലെ അവ പൊട്ടി വീഴു ജീ ആർ കവിയൂർ  29 12 2022  

കാത്തിരിപ്പ്

കാത്തിരിപ്പ്  കരിനീല മിഴിയുള്ള കവിളത്ത് മറുകുള്ള കളിച്ചിരി മാറാത്ത കൽക്കണ്ടതുണ്ടേ കരളിൽ തോട്ടല്ലോ കനവിൽ വന്നു നീ കാണാ കഥകൾ കേൾപ്പിച്ചു തന്നു കണ്ണ് തുറന്നപ്പോൾ  കാണാമറയത്ത് പോയില്ലേ കരിവള കിലുക്കം കേൾക്കാനായി  കാത്തിരുന്നു കണ്ണെ കാലൊച്ചകൾ കെട്ടില്ലല്ലോ കാലങ്ങളെത്രയായി കരകാണാ തീരത്ത് കദനങ്ങലുമായി  കഴിയുന്നു പൊന്നേ  കരിനീല മിഴിയുള്ള കവിളത്ത് മറുകുള്ള കളിച്ചിരി മാറാത്ത കൽക്കണ്ടതുണ്ടേ ജീ ആർ കവിയൂർ 29 12 2022     

വിരഹക്കടൽ

വിരഹക്കടൽ അധര മധുരിമയും നയന മനോഹാരിതയും മിടിക്കുന്ന നെഞ്ചകവും എന്നിലുണർന്നയക്ഷരസാഗരവും എന്നെ എന്നിൽ നിന്നുംമകറ്റിയ  കൗമാരമിന്നുമോർമ്മകളിൽ പൂവിനെ തേടി പരാഗണം നടത്തും ശലഭമാനസനാക്കുന്നുവല്ലോ ആദ്യമായ് കണ്ടത് നീയൊരു പൂമ്പാറ്റ കണക്കെ പാറി കുളക്കടവിൻ പടികളിൽ  കയറുന്നതിന്നുമൊരു  ചലച്ചിത്രം പോലെ മനസ്സിൻ തിരശീലയിൽ കാന്മു ഒമാലെ കണ്ണിൽ പാടചുടി വരുന്നല്ലോ ഇനിയെന്ന് കാണും നിന്നെ അറിയില്ലല്ലോ അന്ത്യ നിലാവ് ഉദിച്ചുവല്ലോ  അലയടിക്കുന്നകതാരിലെ വിരഹക്കടൽ പ്രിയതേ ജീ ആർ കവിയൂർ 28 12 2022

നിനക്കും കാണുന്നുണ്ടോ (ഗസൽ )

 നിനക്കും കാണുന്നുണ്ടോ (ഗസൽ ) നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും  നനവാർന്ന കണ്ണുകൾ  എന്താണ് തേടുന്നത്  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ആ ആ ആ ആ  ആഴത്തിലുറക്കത്തിൽ  നിന്നും മുണർത്തുന്നത്  മനസ്സിന് ചാഞ്ചല്യം  തോന്നിപ്പിക്കുന്നത് എന്തേ  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ആ ആ ആ ആ  മധുരം തോന്നും വികാരമെന്തെ  മറക്കാൻ ശ്രമിച്ചിട്ടും മറക്കുന്നില്ലേ  കണ്ടിട്ടും കാണാൻ തുടിക്കുന്നുവോ  കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത  രാഗമല്ലേ അനുരാഗം  ആ ആ ആ ആ  നിനക്കും നിലാവ് കാണുന്നുണ്ടോ  നനവാർന്ന നീലാകാശവും  നിനക്ക് കാണുന്നുണ്ടോ വീട്ടിൽ നിന്നും ജീ ആർ കവിയൂർ  27  12  2022 

നിൻ കണ്ണുകളിൽ ..ഗസൽ

 നിൻ കണ്ണുകളിൽ ..ഗസൽ  നിൻ കണ്ണുകളിൽ നിറയെ പ്രണയം  അത് എഴുതി വായിച്ചു ഞാനുമൊരു  ഗാലിബ് ആയി തീരട്ടെയോ  ഈ കണ്ണുകളിലെ ഗസലുകൾ  പാടി തീരട്ടെ  നിൻ കണ്ണുകളിൽ .... നീയും നിലാവും നൽകിയകന്ന  ഓർമ്മകളിൽ ഇന്നും ജീവിക്കുമ്പോൾ  ഇത് വരെ എഴുതിയവ  നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു  നിൻ കണ്ണുകളിൽ .... നിൻ ചുണ്ടിൽ വിരിയും  പൂവുകളും അത് നൽകും  സുഗന്ധത്തിൻ മാസ്മരികതയിൽ  ഞാൻ മറന്നു പാടട്ടെ വീണ്ടും  നിൻ കണ്ണുകളിൽ നിറയെ പ്രണയം  അത് എഴുതി വായിച്ചു ഞാനുമൊരു  ഗാലിബ് ആയി തീരട്ടെയോ  ഈ കണ്ണുകളിലെ ഗസലുകൾ  പാടി തീരട്ടെ  ജീ ആർ കവിയൂർ  27 12 2022 

കാർന്നു തിന്നു

  കാർന്നു തിന്നു  പെയ്യുന്ന മഴ  നനഞ്ഞ ചില്ലകൾ  നിന്റെ രുചി എന്റെ ചുണ്ടുകളിൽ  എന്റെ ചിന്ത  ഉണർന്നു  നിന്നെ കുറിച്ച്  കവിത മൊഴിഞ്ഞു  നീ പറയാത്തതിനെ  പറ്റി എഴുതി തുടങ്ങി  കാതിൽ പറഞ്ഞത്  കേട്ടോ അറിയില്ല  മറുപടി മൗനം മാത്രം  നിന്റെ കുടെ  കഴിഞ്ഞു  നാലുചുവരുകൾക്കുള്ളിൽ  എന്റെ ചിന്തകളിൽ മാത്രമായ്  എന്റെ മുറിവുകളാൽ  മുക്കി വരച്ചു ചിത്രങ്ങൾ  നോവറിയാതെ  മിച്ചമാകാത്ത പ്രണയത്തിന്റെ  മധുരം തീരാത്ത  വിരഹം കാർന്നു തിന്നു   ജീ  ആർ കവിയൂർ  26 12 2022 

ക്രയ വിക്രയങ്ങളാരംഭിക്കാം

 ഹൃദയം  ഹൃദയങ്ങൾ തമ്മിലുള്ള  ക്രയ വിക്രയങ്ങളാരംഭിക്കാം  ഇനി വരികയില്ല ഇതു പോലെ  ഉള്ള അസുലഭ സന്ദർഭങ്ങൾ  നീ പറയുക ഈ  നിമിഷങ്ങളിൽ  കാട്ടും കുസൃതികളൊക്കെ  എത്ര നാൾ പിന്നെ അവ  തിരി ശീലിക്കു മറവിലായി പോകില്ലേ  ഹൃദയം  ഹൃദയങ്ങൾ തമ്മിലുള്ള  ക്രയ വിക്രയങ്ങളാരംഭിക്കാം  എന്നുള്ളിലൊക്കെ എങ്ങിനെ  ഞാൻ പറയും മനസ്സ് കൈവിട്ടു പോകുംപോലെ  ഓർക്കുകിൽ ഈ ജീവിതം  ഇത്രക്ക് ഇത്ര നാൾ മാത്രമേ ഉള്ളുവല്ലോ  വരിക കൈ മാറാം ഹൃദയം  അതിൽ പൂക്കട്ടെ തളിർക്കട്ടെ അനുദിനം  പ്രണയം പ്രണയം പ്രണയം  ഹൃദയം  ഹൃദയങ്ങൾ തമ്മിലുള്ള  ക്രയ വിക്രയങ്ങളാരംഭിക്കാം  ജീ ആർ കവിയൂർ  24 12 2022 

एक बस तू ही नहीं मुझ से ख़फ़ा हो बैठा മെഹന്ദി ഹുസൈൻ ഗസൽ പരിഭാഷ

एक बस तू ही नहीं मुझ से ख़फ़ा हो बैठा  മെഹന്ദി ഹുസൈൻ   ഗസൽ പരിഭാഷ  നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നീ എഴുന്നേറ്റാൽ എന്തെങ്കിലും സംഭവിച്ചേക്കാം നീ എഴുന്നേറ്റാൽ എന്തെങ്കിലും സംഭവിച്ചേക്കാം ലക്ഷ്യസ്ഥാനത്തോടുള്ള എന്റെ  അഭിനിവേശം ഒരു തിളച്ചുമറിയുകയാണ് ലക്ഷ്യസ്ഥാനത്തോടുള്ള എന്റെ  അഭിനിവേശം ഒരു തിളച്ചുമറിയുകയാണ് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ കൊത്തിയെടുത്ത കല്ല് ദൈവമായി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി മരിച്ച കൊലപാതകി, എന്റെ മിശിഹാ, നന്ദി നീ തന്ന വിഷം മരുന്നായി നീ തന്ന വിഷം മരുന്നായി നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് നിങ്ങൾ മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത് ബാക്കിയുള്ളവരിൽ ഷഹ്‌സാദിന്റെ ജീവിതം കണ്ടെത്തി ബാക്കിയുള്ളവരിൽ ഷഹ്‌സാദിന്റെ ജീവിതം കണ്ടെത്തി അവൻ എഴുന്നേറ്റപ്പോൾ ജീവനുള്ള ശരീരത്തിൽ നിന്ന് വേർപെട്ട് ഇരുന്നു അവൻ എഴുന്നേറ്റപ്പോൾ ജീവനുള്ള ...

അപരിചിതം

 അപരിചിതം  അപരിചിതന്റെ നഗരം,  അപരിചിതന്റെ സായാഹ്നം,  ജീവിതത്തിലെ അപരിചിതൻ,  അപരിചിതന്റെ പേര്,  അപരിചിതന്റെ ജീവിതം,  ജീവിതത്തിന്റെ ദുരിതം   വേർപിറിഞ്ഞവർ വീണ്ടും  ചേരുന്നു  അപരിചിതന്റെ നഗരത്തിൽ  അപരിചിതന്റെ സായാഹ്നം,  നീ ഇല്ലെങ്കിലും കഴിയുന്നു  മധുരമായി തോന്നുന്നു വിരഹം  ഇതൊക്കെ നിന്റെ കാരണത്താൽ  ഒരു പക്ഷെ നിനക്കറിയില്ലല്ലോ  കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുംപോലെ  ഇതൊക്കെ ഒരു തോന്നലാകുമോ  എന്ത് തോന്നുന്നു ഇതിനെ പറ്റി  അപരിചിതമായ നഗര ജീവിതം  അപരിചിതമായ തോന്നലുകൾ  രാവുകൾ പകലുകൾ കടന്നു  നിൻ വരവൊന്നുമറിഞ്ഞില്ല  ജീവിതം തുടർന്നു  ഈ അപരിചിതമായ നഗരത്തിൽ  ജീ ആർ കവിയൂർ  25 .12 .2022 

നിങ്ങളെത്ര ശ്രേഷ്ഠർ

നിങ്ങളെത്ര ശ്രേഷ്ഠർ  ശരണമന്ത്രങ്ങൾ മുഴങ്ങുന്നു പ്രകൃതിയിൽ.... ശബരിഗിരീശാ നമസ്തേ.... പരശതം പ്രജകൾ,അണയുന്നു  അലപോൽ  ശിവഹരി  നന്ദന  ദർശനം തേടി....                                ഒരു കർപ്പൂര തിരിനാളമായി  എരിഞ്ഞമരും നീ അയ്യനായി  അയ്യപ്പനായി നിത്യം  നിന്റെ ജന്മം എത്ര പുണ്യമേ  എന്നുമയ്യനായി ചലിക്കും  നിന്നാവിനാൽ മണിനാദമേ  ഭക്തരുടെ ശ്രദ്ധയുണർത്തും നീയും അയ്യൻ അഭിഷേകത്തിനായി  ജലം കരുതും വാൽ കിണ്ടിയെ  നിന്റെ ജന്മവും എത്ര മഹത്വം  എത്രയോ ചവിട്ടേറ്റ് അയ്യനുടെ അരികത്ത് എത്തുവാൻ തുണയ്ക്കും പതിനെട്ടു പടികളെ നിങ്ങളെത്ര ധന്യർ  തൊഴുകയ്യുമായി ഇരുമുടിക്കെട്ടെന്തി  അയ്യാ നിന്നരികത്ത് എത്തുവാൻ കഴിയാത്ത  എൻ കർമ്മഫലത്തെ അപേക്ഷിച്ച് ഇവരോക്കെ എത്ര ശ്രേഷ്ഠരായ ജന്മങ്ങൾ  സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  ജീ ആർ കവിയൂർ  23 12 2022  

കണ്ടുവോ

കണ്ടുവോ  മാനത്തു നിന്നും വഴിതെറ്റി വന്ന വെൺ മേഘ  ശകലങ്ങളെ  കണ്ടുവോ നിങ്ങളെൻ പ്രാണ പ്രേയസ്സിയെ  മന്ദാര മണം വീശി അകലും കാറ്റേ  കുന്നും താഴ്വാരങ്ങളും കടന്ന്  വരുമ്പോൾ കണ്ടുവോ നീയെൻ ആത്മസഖിയെ  മേഘങ്ങളിൽ നിന്നും  ചിതറി വീഴും  മഴത്തുള്ളികളെ  പോരും വഴികളിൽ  നീ കണ്ടുവോ  എൻ ആരോമലാളെ മാറിമാറി വരും  ഋതുക്കളെ നിങ്ങളും  കണ്ടതുണ്ടോ  എൻ പ്രണയിനിയെ  വിരഹ നോവിനാൽ  എഴുതുമെൻ വരികളിൽ  തുളുമ്പും അക്ഷരങ്ങളെ  നിങ്ങളെങ്കിലും അറിഞ്ഞോ  എൻ ആത്മനൊമ്പരം  ജീ ആർ കവിയൂർ  23 12 2022

മനസ്സിലൊരു തേരോട്ടം

മനസ്സിലൊരു തേരോട്ടം ആ ആ ആ ആ........ ഓരോ വട്ടവും  ഓർക്കുമ്പോളൊരു  ഉത്സവത്തിന് കൊടിയേറ്റം മനസ്സിലൊരു  ഉത്സവത്തിന് കൊടിയേറ്റം  പഞ്ചാരിമേളവും  പാണ്ടി വാദ്യങ്ങളും  ശംഖാലി നാദവും കുഴൽ വിളിയും  ആ ആ ആ ആ........ മനസ്സോടി നടന്നു  ചിന്തിക്കടയിലും  കരിവള ചാന്തു  സിന്ദൂരം വാങ്ങുവാൻ  നിൻ മുഖം കാണാനായി  പരതി നടന്നു  അമ്പലപ്പറമ്പിലായി  ഇന്നും ഉള്ള മാകെ  ഒരുങ്ങുന്നൊരു ആറാട്ടിനായി ഓമലേ  ഓരോ വട്ടവും  ഓർക്കുമ്പോളൊരു  ഉത്സവത്തിന് കൊടിയേറ്റം മനസ്സിലൊരു  ഉത്സവത്തിന് കൊടിയേറ്റം  ജീ ആർ കവിയൂർ 22 12 2022

ഗസൽ- ഇനി എന്ന് കാണും

ഗസൽ- ഇനി എന്ന് കാണും ആ ആ ആ ആ........ കനവിൻ്റെ ലോകത്ത് നിത്യം നിന്നെ കാണുമ്പോൾ പലതും പറയുവാൻ ഒരുങ്ങുമ്പോൾ പുലരി വെട്ടം വന്നു ചിരി തൂവുന്നുവല്ലോ ആ ആ ആ ആ........ ഞാനെൻ്റെ ചിരിയുടെ വാതായനം തുറന്നു അവിടെ നിനക്ക് കാണാം എൻ്റെ വരികളാലെറെ വെക്തം.. ഇനി എന്നാണാവോ ഇതൊക്കെ നേരിട്ട് കണ്ട് ഉള്ളതൊക്കെ പറഞ്ഞു എൻ്റെ മനം കുളിക്കുക സഖി ജീ ആർ കവിയൂർ 22 12 2022     

എല്ലാം വിധിയാണ്

എല്ലാം വിധിയാണ്  ഹൃദയത്തിലായ് എനിക്കായി  ഓർമ്മകളല്പം സൂക്ഷിച്ചുവയ്ക്കുക  എപ്പോൾ വിരഹമേറെ ഉപദ്രവിക്കുന്നുവോ അപ്പോൾ ഓർമ്മ വരുമെന്നെ എന്റേതായിട്ടുള്ളവർക്ക് കുറവ് വന്നെങ്കിലോ  ഈ പ്രശ്നങ്ങളാൽ പേടിച്ച് ഞാൻ ആരെയും   ഇപ്പോൾ ഓർക്കുവാൻ ശ്രമിക്കാറില്ല  ശത്രുവിൻ തെരുവിലൂടെ ഭയമില്ലാതെ കടന്നുപോകവേ എന്റെ ഭയം എന്നെ വിട്ടകുന്നു  ഇനി ഉള്ളിലങ്കലാപ്പ് വഴിയിൽ ഒന്ന് രണ്ട് സുഹൃത്തുക്കളുടെ വീടും ഉണ്ട്  എനിക്ക് മദ്യ വില്പന കടയുടെ അടുത്തേക്ക് പോകുവാൻ ഒട്ടും മനസ്സ് വന്നില്ല  ആഗ്രഹവും തോന്നിയില്ല  എന്നെ ലഹരിയിൽ കാണണമെങ്കിൽ എന്റെ കൂട്ടുകാരനെ കൊണ്ടുവരിക  ആയുസ്സിന്റെ നല്ലൊരു ഭാഗം എണ്ണപ്പെട്ട ഒരുപാട് യാത്രകൾ ചെയ്തിരുന്നു  നിന്റെ ചഞ്ചലമാർന്ന ഹൃദയത്തിൽ  ഇപ്പോൾ എന്റെ ശ്വാസം കുരുങ്ങിയിരിക്കുന്നു  മരിക്കുന്നവന്റെ മുന്നിൽ  കരയുവാൻ ആയിരങ്ങളെ ലഭിക്കാം  ജീവിച്ചിരിക്കെ നമ്മെ കരയാതെ ഇരിക്കുവാൻ കരുതുന്നവരെ തിരയുക   സത്യമായ പ്രണയം ഒരു വിധിയാണ് വളരെ കുറച്ചുപേരുടെ കൈരേഖയിൽ  മാത്രമേ ഇവ എഴുതിയിട്ടുള്ളൂ  ജീ ആർ കവിയൂർ  22 12 202...

യാത്രയുടെ വേഗത

യാത്രയുടെ വേഗത ആഴക്കടലിനു രക്ത വർണ്ണം വേദനകൾ തിരമാലകളിൽ പൊങ്ങി താഴുമ്പോൾ  പ്രവാസമെന്ന വിരഹനോവ് യാത്രകൾക്ക് വിശപ്പിൻ്റെ വേഗത നാളെയുടെ കാത്തിരിപ്പ് മാനം കണ്ണുനീർ വാർത്തു ദുഃഖങ്ങളുടെ പെയ്ത്തിനു  നേരെ കുടപിടിച്ചു നീങ്ങി ജീവിത വഴികളിൽ ഒറ്റപ്പെടൽ കാലിലെ ചെരുപ്പിൻ്റെ ഞരക്കങ്ങൾ മാത്രം കേൾക്കുമ്പോൾ  മനസ്സു ചെന്ന് നിന്നത്  കുന്നിൻ മുകളിൽ നിന്ന് കാഴ്ചകളുടെ ഓർമ്മ പുസ്തക താളിലെ അക്ഷരങ്ങൾ പിന്നിലേക്ക് നടത്തി , സന്തോഷങ്ങളും അത്  നൽകിയ അനുഭൂതികളും  അസ്തമയ സൂര്യനു താനും ഒരുപോലെ വേദനയുടെ നിറക്കൂട്ട് നിറച്ചു ആകാശ തിരിശീലയിൽ മേഘങ്ങൾ കൊണ്ട് ചിത്രം തീർക്കുമ്പോൾ മനസ്സ് വരച്ചു ചേർത്ത തിരക്കഥയുടെ  സമാന്തരങ്ങളിലുടെ പ്രയാണം തുടരുകയാണ് ഓർക്കും തോറും ഗതകാല സ്മരണകൾ അയവിറക്കി പൊടുന്നനെ ചിരി പൊട്ടി സുഖമോ  ദുഃഖമോയെന്നറിയാതെ ജീവിത  ഗാനത്തിൻ്റെ താളം ഏറ്റു പാടി  വണ്ടിയുടെ വേഗത കൂടി ഒപ്പം സമാഗമത്തിൻ്റെ നെഞ്ചിടിപ്പ്  ജീ ആർ കവിയൂർ 21 12 2022

ബന്ധങ്ങളുടെ കെട്ടുറപ്പ്

ബന്ധങ്ങളുടെ കെട്ടുറപ്പ്  ആളുകൾ പറയാറുണ്ട്  സ്വന്തം ബന്ധങ്ങളുടെ മുന്നിൽ  തല കുമ്പിടുന്നത് നല്ലതാണ്  ഞാൻ പറയുന്നു നമ്മുടെ  ബന്ധത്തിലുള്ളവർ നമ്മെ  തലകുമ്പിടാൻ അനുവദിക്കില്ല  ചിലർ മറ്റുള്ളവരെ സംരക്ഷിക്കാനായ് സ്വന്തം കാര്യങ്ങൾ മറന്നു പോകുന്നു  മൂന്നു കാര്യങ്ങൾ ചിന്തിച്ച് ചെയ്യാവൂ  പ്രണയം, സംസാരം ,തീരുമാനം  നീയോ എന്നെ കൂടാതെ കഴിഞ്ഞു പോകും എന്നാൽ എന്താണെന്ന് അറിയില്ല  എന്നാൽ  അത് പറ്റുകയില്ലല്ലോ  ചിലരുടെ വരവ് സന്തോഷം നൽകുന്നു  എന്നാൽ അവരുടെ തിരികെ പോക്ക്  ഏറെ നൊമ്പരം ഉളവാക്കുന്നുവല്ലോ  കൈപ്പാറന്ന സത്യം  നാം ആരെയാണോ  ഹൃദയപൂർവം സ്നേഹിക്കുന്നത്  അവരുടെ മൂല്യം നാം അറിയാതെ കേറുന്നു  ലോകത്തിന് സത്യം അറിഞ്ഞ്  അവർ തിരസ്കരിക്കപ്പെടുമ്പോൾ  അറിയുകയുള്ളൂ നമ്മുടെ വില  ആർക്കും ഉപദ്രവം ആകാതിരിക്കുക  അവരുടെ ശാപം നമ്മുടെ  അനുഗ്രഹങ്ങൾക്ക് തടസ്സമായി  മാറുന്നത് ശരിയല്ലല്ലോ  ഓർമ്മ വയ്ക്കുക പ്രണയവും സ്നേഹവും നല്ലതുതന്നെ എന്നാൽ വീടും അയൽപക്കകാരുമായിട്ട് അരുത്  നാം ആരെയാണോ ഏറെ സ്...

എന്തേ വിളിച്ചിട്ടും വന്നില്ല

വിളിച്ചിട്ടും വന്നില്ല  എന്തേ കെട്ടിപ്പിടിച്ചു ഉറങ്ങാം  അല്ലയോ കല്ലറെ നിന്നെ  ഞാൻ ജീവിതമേറെ കൊടുത്തിട്ടാണ്  നിന്നെ എനിക്ക് ലഭിച്ചത്  കാലത്തിനൊപ്പം മുറിവുകൾ  കഴിയുമെങ്കിലും ഉദാസീനമായി  ജീവിതകാലം മുഴുവനും  ആ സ്ഥായിഭാവം പിന്തുടർന്നു  എന്റെ പ്രണയത്തെ സ്വായത്തമാക്കാൻ  ഇത്രയൊക്കെ മതിയെങ്കിലും  ഒന്നു പിണങ്ങി നോക്കുക അപ്പോൾ  ആരെങ്കിലും സമവായമാക്കാൻ ഒരുങ്ങുമോ  അത്ഭുതപ്പെടുത്തുകയാണ് ഇന്ന്  മരിച്ചതിനുശേഷം സുഹൃത്തുക്കളെ  ചവിട്ടി പുറത്താക്കിയവർ അതാ  നാലു ചുമലുമായി ചുമക്കുന്നുവല്ലോ  ഒരു പ്രാവശ്യം കേവലം  ഒരു പ്രാവശ്യം മാത്രം  കണ്ണുകൾ പരതി നോക്കി  ഇത് പ്രണയമാണ് ഇല്ല ആരുമൊരു നൂറു തവണ നോക്കിയതേ ഇല്ലല്ലോ സുഹൃത്തുക്കളെ  എന്റെ നിലവിളിയാൽ എല്ലാവരും  കൂട്ടം ചേർന്നു വന്നല്ലോ എന്നാൽ  സങ്കടകരമായ കാര്യം  ഞാനാരെയാണോ വിളിച്ചത്  അവർ മാത്രം വന്നില്ല തിരികെ  ജീആർ കവിയൂർ  21 12 2022

ചില ബന്ധങ്ങൾ അങ്ങിനെയാണ്

ചില ബന്ധങ്ങൾ അങ്ങനെയാണ്  ജീവപര്യന്തം പോലെയാണ്  ചില ബന്ധങ്ങൾ മാളോരെ  ജാമ്യം നൽകിയിട്ടുപോലും വിടുതൽ കിട്ടുന്നില്ല  ചിരാതുകൾ എങ്ങനെ അവരുടെ  നിസ്സഹായ  അവസ്ഥയറിയിക്കും  കാറ്റും ആവശ്യമാണല്ലോ  എന്നാൽ അതല്ലല്ലോ അവർക്ക് പേടിയും  നിന്റെ ആവശ്യങ്ങളുടെ സമയം  കഴിഞ്ഞു പോയിരിക്കുന്നു  ഇല്ലെങ്കിൽ എനിക്ക് ഇന്നും  നിന്നെക്കാൾ അതീതമായി  മറ്റാരുമില്ലല്ലോയിന്ന് ചിലർക്ക് അറിയില്ലല്ലോ  എന്റെ നിസ്സഹായ അവസ്ഥ  അവളും ഉപദേശിക്കുന്നു ചിരിച്ചുകൊണ്ട് ജീവിക്കുകയെന്ന് പുസ്തകങ്ങളുടെ ലോകത്ത് നിന്ന്  എന്നേ പുറത്തു കടന്നുവല്ലോ  ഇപ്പോൾ പുസ്തകങ്ങൾ അല്ല ജീവിതമാണ് പഠിപ്പിക്കുന്നത്  ജീവിതത്തിന്റെ പടവുകളും  പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു  സുഖമാണെന്ന് കാണിക്കാൻ സുഖമായിരിക്കുന്നതിനേക്കാൾ പ്രയാസമാണല്ലോ  അവൾ എന്റെ ജീവിതത്തിൽ നിന്നും  തന്നെ അകന്നു പോയല്ലോ  എന്നാൽ ജീവിതകാലം മുഴുവനും  ഓർമ്മകൾ സമ്മാനിച്ചു കടന്നുവല്ലോ  ജീ ആർ കവിയൂർ  20 12 2022

കാണുവാനാവില്ലല്ലോ ..!!

കാണുവാനാവില്ലല്ലോ.!! നിന്റെ ആഗ്രഹം എന്റെ സ്വപ്നമാണ്  ആ വഴിത്താര വളരെ ദുർഘടം  എന്റെ മുറിവുകളുടെ ആഴം ഊഹിക്കാനാവില്ല  നിനക്കറിയുമോ എന്റെ ഹൃദയ താളുകൾ  വേദന നിറഞ്ഞ ഒരു പുസ്തകമാണ്  ഓരോ താരകങ്ങളും ഉടഞ്ഞു പോകാറുണ്ട്  കാഴ്ചയിലൂടെ മറയുന്നുവെങ്കിലും  ചിലർ വേദനകളെ ആരെയും അറിയിക്കില്ല  മൗനമായി സഹിക്കുകയെ ഉള്ളുവല്ലോ  നാം ആഗ്രഹങ്ങളുടെ ലോകം കെട്ടിപ്പടുക്കുന്നു  ഓരോ നിമിഷവും അത് ഓർമപ്പെടുത്തി കൊണ്ടേയിരിക്കും  എപ്പോൾ പ്രണയത്തിൻ അവസാനം മരിക്കാറാകുമ്പോൾ  അവർ രക്ഷപ്പെടും നമ്മൾ മരിച്ചു പോകും   കാലഘട്ടത്തിന്റെ ആവശ്യമായി  എഴുതാതെ പറ്റുകയില്ലല്ലോ  എന്റെ ഹൃദയത്തിന്റെ മുറിവുകൾ  ഇപ്പോഴും ഉണങ്ങിയിട്ടില്ല  കണ്ണുനീറ്റു വീണ്, കടലാസും നനയുന്നല്ലോ  തോന്നുന്നു തൂലികയുടെ മഷിക്ക് കൂടുതലാണെന്ന്  അവർ എന്നോട് പരിഭവത്തിലാണ്  എന്തെന്നാൽ ഞാൻ ഒന്നും എഴുതുന്നില്ലന്ന്  എങ്ങനെ എഴുതുവാൻ വാക്കുകൾ  ഒന്നുമേ മനസ്സിൽ തടയുന്നില്ലല്ലോ വേദനകൾക്ക് നാവുണ്ടായിരുന്നുയെങ്കിൽ അവ  ഉറച്ചു പറയുമായിരുന്നു  ആ ഉണങ്ങാത്ത മുറിവ് എങ്...

അറിയുന്നവർക്കു അറിയാം

 അറിയുന്നവർക്കു അറിയാം   നീ അപരിചിതനായിരുന്നേരം  നീ എന്നെ നിത്യവുമൊർക്കുമായിരുന്നു  എന്റേതാണ് എന്ന ബോധ്യമായതിനു ശേഷം  നീ എന്നെ ഒരിക്കലും  ഓർക്കാതെയായല്ലോ  ആരു പറഞ്ഞു വെറുക്കുന്നത് കൊണ്ട് മാത്രം  വേദനിക്കുമെന്നു കരുതരുതേ എന്നാൽ  ക്രമത്തിനപ്പുറം പ്രണയിച്ചാലും എറെ  വേദന അനുഭവിക്കേണ്ടതായിവരും  സന്ദർഭവും ചുറ്റുപാടും പറയുന്നു ഇനി  സന്ദർശനങ്ങളൊന്നും പറ്റുകയില്ലയെന്ന്  എന്നാലും ആഗ്രഹങ്ങളേറെ ഉള്ളതിനാൽ  കുറച്ചു ക്ഷമയോടെ കാത്തിരിക്കുവാനുമൊരുങ്ങുക  നിനക്ക് പ്രണയമൊന്നുമെയില്ലായിരുന്നു  വെറും ഉണ്ട് എന്ന നടിക്കൽ മാത്രമായിരുന്നു  ഉണ്ടായിരുന്നെങ്കിൽ ഒരൽപം പോലും  പരസ്‌പരം കാണാതെയിരിക്കുവാനാകുമായിരുന്നോ  നിന്നെ സ്വസ്ഥമായി ജീവിക്കാനനുവദിക്കുമായിരുന്നോ  ഞാനൊരാളെ തിരഞ്ഞു ചേർത്തു പിടിച്ചത്  എന്നാൽ നിന്നെ മറക്കുവാനാവാത്തതു  കൊണ്ടാണ് എന്നാൽ എന്റെ ഭാഗ്യത്തിലില്ല  നിന്നെ എന്നത്തേക്കു സ്വന്തമാക്കാനായില്ലല്ലോ  പ്രണയം അകന്നിരിക്കുമ്പോൾ തോന്നുന്ന  വികാരമല്ലല്ലോ അല്ലെ എന്നാൽ   അടു...

ഹൃദയത്തിൽ സൂക്ഷിക്കുന്നു

ഹൃദയത്തിൽ സൂക്ഷിക്കുന്നു  ചന്ദ്രികയും  നീയും  നമ്മുടെ തല്ലല്ലോ   മനസ്സേ നീയുമടങ്ങുക സമ്മതിക്കുമല്ലോ  എല്ലാം നമ്മുടേതല്ലെ  ഇല്ല പരാതികൾ  ഇപ്പോളറിയാമെനിക്ക്   നീ കണ്ടിലെയെന്നു നടിക്കുന്നുയല്ലേ  നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുക  ഞാൻ വിരഹനായി തന്നെ തുടരാം  അതല്ലേ എനിക്ക് അഭികാമ്യം  നിന്നെ ലഭിക്കണം എന്ന ആഗ്രഹം  അന്നുമില്ലായിരുന്നില്ല വേണം എന്ന്  ഒരിക്കലും തോന്നിയിരുന്നില്ല  മതിയെനിക്ക് മനസ്സിൽ പേടിയുണ്ടായിരുന്നു  എന്നെ നീ വിട്ടകളുമെന്നോർത്ത്  പ്രണയത്താൽ ഇത്രയധികം എരിഞ്ഞിരുന്നു ഉള്ളമാകെ  അവസാനം ചാരമായ് മാറുമല്ലോ  രണ്ടു നിമിഷത്തിന്റെ  സുഖത്തിനായിയൊരു   ജീവിതം തന്നെ ഹോമിച്ചുവല്ലോ നിനക്കായ്  ചിലർ ഇങ്ങനെയുമുണ്ട്  ഹൃദയത്തിൽ പ്രണയത്തെ  സൂക്ഷിക്കാറുണ്ട്  ഇരു ചെവിയറിയാതെ ജീ ആർ കവിയൂർ  19  12  2022 

രാഗം അനുരാഗം

രാഗം അനുരാഗം    ധനുമാസ കുളിരാവിൽ  മയങ്ങി ഉണരും മൃദുപദ ലയതാള തരംഗമായ് നീ ഉണരുമ്പോൾ  അറിയാതെ മനസ്സിലെവിടെയോ  ഋതു ശിശിര വർണ്ണങ്ങൾ  ശ്യാമവാനിൽ ചന്ദ്രിക  ചാരുതയാർന്ന ചിരി നിലാവ്  സഖി നിൻ നടനലാസ്യമെന്നിൽ  അനുഭൂതിയുടെ  മദകരഭാവം  എന്നിലുണർത്തി  അരുണോദയ കിരണങ്ങൾ  മുത്തമിട്ട് ഉണർത്തിയ അംബുജം  നാണത്താൽ വിടർന്നു  നിൻ പുഞ്ചിരിയാൽ കണ്ടു മനം  ആനന്ദ അനന്താനന്ദത്തിലാറാടി  ജീ ആർ കവിയൂർ  20 12 2022

നിനക്കു സ്വസ്തി

നിനക്കു സ്വസ്തി  ജീവന്റെ രക്തവും  കരുണതൻ കാതലും  കനി വേറെ തന്ന്  കുരിശിലേറിയവനെ  നിൻ തിരുപ്പിറവിക്ക്  സാക്ഷ്യം വഹിച്ചയീ വിണ് തലവും   ആകാശവും ശാന്തിപകരുന്നു  സർവ്വശക്തനാം സൽ പുത്രനെ  സർവ്വേശ്വരാ സകലർക്കും സത്പാത   കാട്ടിത്തരുന്നവനെ  മിശിഹായെ സ്വസ്തി  ജീ ആർ കവിയൂർ  20 12 2022

നടപടിയല്ല എന്നറിയുക

 നടപടിയല്ല എന്നറിയുക മേൽക്കൂര ചോരുന്നുണ്ടായിരുന്നു  എങ്കിലും ഉണക്കം വരുമായിരുന്നു  പുതിയ വീട്ടിലിരുന്നു പഴയതിനായ്  ഓർത്തു കണ്ണുനീർ പൊഴിച്ചു  ഒരിക്കലും ആരോടുമായ് ഒന്നുമേ  കാംഷിക്കരുതേ വെറുതെ  ആഗ്രഹങ്ങൾക്കൊപ്പം  സ്വയം വേദനിക്കേണ്ടി വരും  ആരെങ്കിലും ജീവിത പ്രശനങ്ങളിൽ  നിന്നും മുക്തമാകുകിൽ  വളരെ അധികം ദാഹിക്കുന്നുണ്ട്  ഒന്ന് പുഞ്ചിരിക്കാനായ്  ജീവിക്കാനുള്ളൊരു  പോംവഴി തെളിഞ്ഞിരിക്കുകയാണ്  ജീവിച്ചിരിക്കുന്നു എന്ന വാർത്ത  എല്ലാവരിൽ നിന്നും ഒളിപ്പിച്ചിരിക്കുന്നു  ആരെങ്കിലും നിങ്ങളെ മറന്നുവെങ്കിൽ  നിങ്ങളും മറന്നതായി വിചാരിക്കുക അവരെയും  ഇങ്ങനെ ഉള്ളവരോടൊപ്പം ഉള്ള സഹവസിക്കുന്നത്  ശരിയായ നടപടിയല്ല എന്നറിയുക  ജീ ആർ കവിയൂർ  19 12 2022 

അവസാനം ഉണ്ടായിരിക്കരുതെ

അവസാനം ഉണ്ടായിരിക്കരുതെ ആരോ ചോദിക്കുന്നുണ്ടായിരുന്നു  എന്റെ ജീവിതത്തിന്റെ വില എത്രയെന്ന് എനിക്ക് ഓർമ്മ വന്നു ചെറുതായി  നിന്റെ പുഞ്ചിരിക്കുന്ന മുഖം  അതങ്ങ് ഉള്ളകം വരെ  എരിക്കും പോലെയായിരുന്നു  പരിഭവങ്ങളും പരിവേദനങ്ങളും  ഉണ്ടാവുമല്ലോ സ്വാഭാവികം  കാലത്തിനനുസരിച്ച് മാറുക  ഇല്ലെങ്കിൽ കാലത്തെ തന്നെ മാറ്റുക  ഇല്ലായ്മകളും പൊല്ലായ്മകളെയും മറക്കുക ഏത് പരിതസ്ഥിതിയിലും കഴിയുവാൻ പഠിക്കുക  പ്രണയം ഇല്ലായിരുന്നുവെങ്കിൽ  ഒന്നു പറയാമായിരുന്നേനെം നിന്റെ ഈ മൗനം തന്നെ  എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവല്ലോ  ആഗ്രഹം അല്പമേ ഉള്ളൂ ഈ ജീവിതത്തിനോട്  നിന്റെ തുണയുണ്ടാവണം അതോടൊപ്പം  ഈ ജീവിതത്തിന് ഒരു അവസാനം  ഉണ്ടായിരിക്കരുതേ എന്നു മാത്രം  ജിീ ആർ കവിയൂർ  19 12 2022

മറന്നിടാ൦ കാട്ടി തരിക എങ്കിൽ

  മറന്നിടാ൦  കാട്ടി തരിക എങ്കിൽ   സ്വന്തം മനസ്സ് ആരോടുമേ  തുറക്കല്ലേ  അത് തമാശയാക്കുവാൻ നേരമേറെ വേണ്ട  വേദന എപ്പോഴാണ് തോന്നുന്നത്  നിങ്ങള്ക്ക് ആരോടെങ്കിലും  പ്രണയമുണ്ടെയെങ്കിൽ  അവരുടെ മനസ്സിൽ വേറെ ആരോ യെങ്കിൽ  കുറ്റം കൂട്ട് വിടുന്നവരോട് മാത്രം  കുറ്റമറഞ്ഞിട്ടും  സൗഹൃദം നില നിത്തുന്നവർ വളരെ ദുർലഭമല്ലോ  നമ്മുടെ ജീവിതത്തിൽ കണ്ടു മുട്ടുന്നവർ  ചിലരുണ്ട് അവരോട് എത്ര സംസാരിച്ചാലും  മടുപ്പുളവാകില്ല നേരം പോകുന്നത് അറിയുകയുമില്ല  നിന്നെ ഓർമ്മ വരില്ല  നീ ഓർമ്മയായി തുടരുന്നു  തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ  ശകാരിക്കുക , പക്ഷെ മൗനിയായി ഇരിക്കരുതേ  കേൾക്കുക , എനിക്ക് മരിക്കുന്നതിന് മുൻപ്  നിന്റെ കൂടെ ജീവിക്കണം  നിന്റെ ഓർമ്മകൾ വരുമ്പോൾ  കണ്ണുകൾ സമ്മതിക്കുമെങ്കിലും  ഈ താന്തോന്നിയാം മനസ്സ് സമ്മതിക്കുന്നില്ല  ചിലർ  ചിലർക്ക് നൽകിയ കൂട്ടുകെട്ട്  മറന്നു പോകുന്നു എന്നാൽ  ചിലർ തന്നു പോകുന്നു ചതി  അത് ഒരിക്കലും മറക്കാനാവില്ല  എല്ലാം മാറുകയാണ്  എല്ലാവരും മാറുകയാണ...

എന്തു കൊണ്ട് ശിക്ഷിക്കപ്പെടുന്നു

 എന്തു കൊണ്ട് ശിക്ഷിക്കപ്പെടുന്നു  ഒന്ന് സംസാരിക്കുവാൻ  നീയും പഠിച്ചു കോൾക  അവിടെ നീ പറയുമ്പോൾ  ഇവിടെ മനസ്സു ദുഖിക്കുന്നു  ഒരു വട്ടം കണ്ണാ മനസ്സ്  വീണ്ടും ചേരുകയില്ല  കല്ലറ എത്ര   അലങ്കരിച്ചാലും  വീണ്ടും ജീവിക്കില്ലല്ലോ ആരും  ആഗ്രഹമുണ്ടായിരുന്നു നക്ഷത്രങ്ങളും  ചന്ദ്രനെയും അടർത്തി കൊണ്ടുവരുവാൻ  എന്നാൽ കണ്ടു കോൾക അവ  ചിന്നി ചിതറി കിടക്കുന്നുവല്ലോ ഭൂവിതിൽ  പ്രണയത്തിൽ ഈ വിധം  തകർന്നടിയുക സ്വാഭാവികം  കണ്ണാടിയാൽ തീർത്ത ഹൃദയാമല്ലോ  പ്രേമം കല്ലുകളോടായിരുന്നുവല്ലോ ..!! ഈ ലോകം കപടത നിറഞ്ഞതാണ്  സൂക്ഷിച്ചു നടക്കണേ സുഹൃത്തുക്കളേ  ഇവിടെ മിഴികളിൽ നിറയ്ക്കും വാക്കുകളാൽ  എന്നാൽ ദൃഷ്ടിയിൽ നിന്നും മറക്കും എന്നേക്കുമായ് ..!! ജീ ആർ കവിയൂർ  18  12  2022 

എന്നെ വിട്ട് നീ സന്തുഷ്ടയല്ലോ

 എന്നെ വിട്ട്  നീ സന്തുഷ്ടയല്ലോ ഇത്രയും ആരുമേ നിന്നെ  ആഗ്രഹിച്ചിരിക്കില്ല  എത്രയെന്നോ  ഞാൻ  നിന്നെ കുറിച്ച് ഓർത്തതു പോലെ  എന്നെ വിട്ട് സന്തോഷിക്കുന്നു  എന്തിൽ ഒരു വിരോധവുമില്ല  ഇനി സന്തോഷത്തോടെ  ഇരിക്കുന്നത് കണ്ടില്ലെങ്കിലെന്തു പ്രണയം ..?!! ഒരു വേള  നീ വന്നു എന്നെ  ആശ്ലേഷിച്ചിട്ടു പറയുകിൽ  നീയില്ലാതെ എനിക്കും  മനസ്സ് വരുന്നില്ല ജീവിക്കാൻ  എനിക്ക് നിന്റെ കൂടെ ഉള്ള  ജീവിതം മുഴുവനായി വേണ്ട  എന്നാൽ എന്നുവരെ നീ ജീവിച്ചിരിക്കുന്നുവോ  അന്ന് വരെ കൂടെ നീ ഉണ്ടാവണേ .. ജീവിത വഴികൾ സുഗമമാകുന്നത്  നേരായ മാർഗ്ഗം കണ്ടു പിടിക്കുവാൻ  കൂടെ ഉള്ള സഹയാത്രികനു  കഴിവുണ്ടെങ്കിൽ യാത്ര സുഖകരം  നിർന്ധമില്ല സ്നേഹം കരങ്ങളുടെ  സഹായത്താൽ ലഭിക്കുക  മനസ്സറിഞ്ഞു കൂടെ ഉള്ളതല്ലോ  യഥാർത്ഥ സ്നേഹം അഥവാ പ്രണയം ..!! നിന്റെ ഒരു മന്ദഹാസത്താൽ  ഞാനെന്നേ തന്നെ സമർപ്പിക്കാം  നീ വിചാരിക്കുന്നതിനപ്പുറം  ഞാൻ നിന്നെ സ്നേഹിക്കുമല്ലോ  ചിലർക്ക് സ്നേഹം നൽകുകിൽ  വലിയ ഉപകാരമാകും  അതു  പ...

അമൃത സ്മൃതം

അമൃത സ്മൃതം    നിന്റെ നാമത്താൽ   മിടിക്കുന്നുവല്ലോ ഹൃദയമേ   നിൻ നയങ്ങളിൽ  സ്നേഹാതുരം ..  നിൻ മൊഴികളിൽ   എനിക്കായല്ലോയീ   ഒഴുകുന്നുവല്ലോ   പ്രണയ ഗീതം ..   നിൻ നാനിധ്യത്തിൽ   ഞാനെത്ര ധന്യൻ   നീയും അങ്ങിനെയെന്നു   കരുതട്ടെ പ്രിയതേ ..   വിരഹ തീരങ്ങളിൽ  പൈദാഹങ്ങൾക്കായ് അലയുമ്പോൾ   നിന്നോർമ്മകളെന്നേ നയിച്ചിരുന്നു   ഇന്നുമാ ദിനങ്ങൾ  എനിക്ക് സ്വർഗ്ഗ തുല്യമായി  നീ തന്നൊരാ സ്മൃതി അമൃതം  ജീ ആർ കവിയൂർ   18 12 2020

വരിക കണ്ടു മുട്ടാം

വരിക! കണ്ടുമുട്ടാം. വരിക! വീണ്ടും കണ്ടുമുട്ടാം  പൂർണ്ണമാവാതെയിരുന്നത്.  വരിക വീണ്ടും കണ്ടുമുട്ടാം  നേരിട്ടുകണ്ടുമുട്ടാം വർഷങ്ങൾക്കിപ്പുറവും. എന്റെയും നിന്റെയും ഇടയിലല്പമെന്തെങ്കിലുമവശേഷിക്കുന്നുണ്ടാവാം! നോക്കുക ഇന്നൊരുപക്ഷേ  നിന്റെ നെഞ്ചിൽ മിടിക്കുന്നുണ്ടാവാം എന്റെ ഹൃദയം അതുണ്ടാവാം?! ലോകവും മറ്റുള്ളവരും  പറയുന്നതിനെ കേൾക്കാ- തിരിക്കുക. വീണ്ടും പറയാം ഇനിയും കണ്ടുമുട്ടാമെന്ന്  ഒരിക്കലും പിണങ്ങാത്തവരെ പോലെ  കണ്ടുമുട്ടാ- ത്തവരെപോലെ!  മറന്നു കളയുക വേദനകളിൽ  കടന്നകന്നനാളുകൾ. നോക്കുക  ഈ ബന്ധം  എവിടെ ഉപേക്ഷിച്ചുവോ  അവിടെ  തുടരാനുമാകും! വരിക! ഇനി ചിലതു പുതിയതായി തുന്നിച്ചേർക്കാം.  വീണ്ടും കണ്ടുമുട്ടാമിന്നു വീണ്ടും. സൂര്യന്റെ കണ്ണുകൾ അടയുന്നപോലെ  യാത്ര നീയില്ലാതെ പൂർണ്ണ- മാവാത്തപോലെ! നോക്കുക  ഈ ചാരത്തിൽ   കനലായെരിയുന്നുണ്ടാവാം  ഒരു കാറ്റിന്റെ വരവുംകാത്തു കിടക്കുന്നുണ്ടാവാം! വരിക വീണ്ടും ശ്രമിക്കാം  ഒന്നുകണ്ടുമുട്ടാം, പറയാം  കഴിഞ്ഞ ദിനങ്ങളുടെ ശവപറമ്പിൽനിന്നും ചിറകടിച്ചുയരാം, പുതിയ ശലഭങ്ങളായാ വാ...

ഗസൽ वो हमसफ़र था നസീർ ടുർബിയുടെ പരിഭാഷ

ഗസൽ वो हमसफ़र था നസീർ ടുർബിയുടെ  പരിഭാഷ നാം വേർപിരിയുമ്പോൾ നീയോ ഞാനോ കരഞ്ഞില്ല പക്ഷേ നീയോ ഞാനോ ഉറങ്ങിയില്ല ശാന്തമായി എൻ്റെ സഹയാത്രികൻ ആയിരുന്നു നീ 2 എൻ്റെ സഹയാത്രികൻ ആയിരുന്നു നീയെങ്കിലും അവനുമായി ഒട്ടുമേ ചേർന്നു പോയിരുന്നില്ല ഐക്യമായി സൂര്യ പ്രകാശവും മേഘങ്ങൾ പോലെ ചിലപ്പോൾ ചേർന്നു മറ്റു ചിലപ്പോൾ അകന്നും ഗസൽ പാടി ഞാൻ അവനായി വേർ പിരിയും വേളയിൽ അവനതിൽ ഒരു കേൾവിക്കാരനായിരുന്നു എന്നിരുന്നാലും ആ ഗാനം ഞാനുറക്കെ പാടിയില്ല 2 സൂര്യ പ്രകാശവും മേഘങ്ങൾ ചേർന്നിരുന്നാലും  പല്യിപ്പോഴും ചേരാതെ ഇരുന്നല്ലോ രചന നസീർ തുർബി പരിഭാഷ ജീ ആർ കവിയൂർ 17 12 2022

ഗുൽസാറിൻ്റെ ഹിന്ദി ഗാനം പരിഭാഷ

നിങ്ങളുടെ കണ്ണുകളിൽ മധുരമുള്ള ഒരു രഹസ്യമുണ്ട്  നിങ്ങളുടെ ശൈലി എന്നെക്കാൾ മനോഹരമാണ്  നിങ്ങളുടെ കണ്ണുകളിൽ മധുരമുള്ള ഒരു രഹസ്യമുണ്ട്  മുല്ല പൂക്കൾ എവിടെയോ പൂക്കുന്നു - 2  നിന്റെ കണ്ണിൽ സമുദ്ര തീരം എവിടെയെങ്കിലും കാണുന്നുണ്ടോ?  നിങ്ങളുടെ നിശബ്ദത നിങ്ങളുടെ ശബ്ദം കൂടിയാണ്  നിന്റെ കണ്ണുകളിൽ മധുരമുള്ള എന്തോ രഹസ്യമുണ്ട്  നിങ്ങളുടെ ശൈലി നിങ്ങളെക്കാൾ മനോഹരമാണ്  നിങ്ങളുടെ കണ്ണുകളിൽ മധുരമുള്ള ഒരു രഹസ്യമുണ്ട്  നിങ്ങളുടെ വാക്കുകളിൽ വീണ്ടും എന്തെങ്കിലും വികൃതി ഉണ്ടോ?  അനാവശ്യമായി പുകഴ്ത്തുന്നത് നിങ്ങളുടെ ശീലമല്ലേ?  ഇതാണ് നിങ്ങളുടെ ദുഷ്ടന്മാരുടെ പുതിയ ശൈലികൾ  നിന്റെ കണ്ണുകളിൽ മധുരമുള്ള ഒരു രഹസ്യമുണ്ട്  നിന്റെ ശൈലി നിന്നെക്കാൾ മനോഹരമാണ്  നിങ്ങളുടെ കണ്ണുകളിൽ മധുരമുള്ള ഒരു രഹസ്യമുണ്ട് രചന ഗുൽസാർ  പരിഭാഷ ജീ ആർ കവിയൂർ

ശിശിര കുളിരിൽ

ശിശിര കുളിരിൽ സ്വപ്നം കണ്ട് മയങ്ങുമ്പോൾ നിൻ മിഴികളിൽ കണ്ട് പ്രണയിച്ചു പോയി മൊഴികൾ കേട്ട് മുത്തം തരുവാൻ മുതിർന്നപ്പോൾ അറിയാതെ കണ്ണുകൾ തുറന്നു പോയി ഇത് വെറും കനവോ നിനവിൽ നിന്നെ തേടി അലയുന്നു ഞാനിന്നും ഓമലെ ഇനി എന്നാണോ  കാണുക അറിയില്ലല്ലോ കാണുമ്പോൾ എൻ സ്വപ്നത്തിൻ താക്കോൽ നിനക്ക് തരാമല്ലോ .. ജീ ആർ കവിയൂർ 16 12 2022

പ്രേരിപ്പിക്കുന്നുവല്ലോ

പ്രേരിപ്പിക്കുന്നുവല്ലോ മേഘങ്ങൾ നിഴലുകൾ  നോക്കും നിലാ കായലിൽ  അരികിൽ നിൽക്കുമ്പോൾ  കണ്ടു ഞാൻ ഒരു നിഴൽ  വിരഹത്തിൻ വേദനയറിയാ  പൂക്കൾ വിടരുന്ന  കവിളിണകളിൽ  വിരിയുമനുരാഗം  ഇതുവരെയാരും കാണാത്ത  നിൻ മിഴികളിലെ തിളക്കവും  നിൻ മൊഴികളിൽ വിടർന്ന  പ്രണയാക്ഷര മധുരങ്ങളും  എന്നെയെറെ ജീവിക്കുവാൻ  പ്രേരിപ്പിക്കുന്നുവല്ലോ  സഖി ജീവിക്കാൻ  പ്രേരിപ്പിക്കുന്നുവല്ലോ  ജീ ആർ കവിയൂർ  16 12 2022

വന്നില്ലേ

വന്നില്ലേ  നീ എന്റെ മിഴികൾ നിറച്ചു  മഴയായി പൊഴിഞ്ഞില്ലേ  നീ കാറ്റിന്റെ കൈകളായി മാറി  കുളിരു പകർന്നില്ലേ  നോവിന്റെ തീരങ്ങളിൽ  വെയിലെറ്റുവാടുമ്പോൾ  തണ്ണീർ പന്തലായി നിന്ന്  താങ്ങായി മാറിയില്ലേ  ഓർമ്മകൾ വന്നുണർത്തുമ്പോൾ  പ്രണയാക്ഷരമായി നാവിൻ തുമ്പിലൂടെ കവിത വിളമ്പി വിരഹമകറ്റിയില്ലേ  പൈതാഹങ്ങളേറുമ്പോൾ  അഗ്നിച്ചിറകുക നൽകി  ജഠരാഗ്നിക്കു  വക നൽകിയില്ലേ  ജയപരാജയങ്ങൾ തുണയേകിയില്ലേ  പ്രാണനിൽ പ്രാണൻ  പകർന്നു നീയങ്ങു നിഴലായി എൻ കൂടെ  വന്നു നിന്നില്ലേ  ജി ആർ കവിയൂർ  15 12 2022

നീ ഓർമ്മ വന്നു

നീ ഓർമ്മ വന്നു  വസന്തമെപ്പോൾ വന്നുവോ  അപ്പോൾ പൂവിരിഞ്ഞു  എപ്പോൾ അമ്പിളി വന്നുവോ  താരകങ്ങൾ മിന്നി തെളിഞ്ഞു  അതു കണ്ട് എനിക്ക് നിന്നെ ഓർമ്മ വന്നു  പാട്ടിന്റെ ശ്രുതിമീട്ടാനറിയില്ലെങ്കിലും  നീ എന്റെ ചുണ്ടുകളിൽ സ്വരങ്ങളായി വിരിഞ്ഞു  എപ്പോഴൊക്കെ ലോകം  എന്റെ ഗാനം മൂളുവാൻ തുടങ്ങിയോ  മിഴികൾ കണ്ടു കനവ് നിനവാകുന്നത്  നേർക്കുനേർ നോവുകൾ വരുമ്പോൾ  നിന്നെ ഓർമ്മ വന്നു എനിക്ക്  ഒരു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചാരു ശില്പമാണ് നീയെനിക്ക്  മിഴികൾ കണ്ടു കനവ് നിനവാകുന്നതും അറിഞ്ഞു  നോവുകൾ വന്നടുത്തു അപ്പോൾ നീ ഓർമ്മ വന്നു  ജീ ആർ കവിയൂർ 

വീഴ് വാക്കായി കരുതരുത് (ഗസൽ )

വീഴ് വാക്കായി കരുതരുത്  (ഗസൽ ) ഒന്നു കണ്ടുമുട്ടുവാനെറെ  കൊതിച്ചോരു ദിനങ്ങളുടെ  പിൻവിളി കേട്ടുനിന്നും  തന്ന അകന്ന മിഴി പൂക്കളുടെ ചാരുതയിലായി  ജീവിപ്പതു ഞാനിന്നും  വർണ്ണങ്ങൾ ചാലിച്ച  ഓർമ്മ പുസ്തകത്താളിൽ  പരിധി പീലിത്തുണ്ടും  നിറപൊട്ടായ വളത്തുണ്ടും  എന്തു ഞാൻ പറയും  ഒന്നു കാണുമ്പോഴായി   നിന്നെ എത്രമാത്രം  സ്നേഹിച്ചിരുന്നു വന്നോ  അതൊക്കെ വീഴ് വാക്കായി  കരുതരുതേ എൻ പ്രിയതേ ജീ ആർ കവിയൂർ 

എല്ലാം വിസ്മൃതിയിലേക്ക്

 എല്ലാം വിസ്മൃതിയിലേക്ക്  അറിയുന്നു നിൻ സാന്നിധ്യം  ഈ വീടിന്റെ ഓരോ വസ്തുവിലും  നിന്റെ ഓർമ്മകൾ നിറഞ്ഞിരിക്കുന്നു  ആരെങ്കിലും വരുമ്പോൾ ചോദിക്കുന്നു  ഈ സാധനങ്ങൾ ആരുടേതെന്ന്  ഞാൻ ചിരിച്ചുകൊണ്ട്  പറയാറുണ്ട്  ഈ ഓർമ്മകൾ എന്റേതെന്ന്  അവർ ചോദിക്കും ഈ ഓർമ്മകളിൽ എന്തേ പൊടിയിത്ര  എനിക്കു പറയാനുള്ളത്  ഇത് പൊടിയല്ല സമയമാണ് കാലമാണ്  ഇനി ഞാൻ ഈ പൊടികളൊക്കെ  തൂത്തുകളയുകയിൽ ഓർമ്മകൾ പുനർജീവിക്കുമല്ലോ  ഇതുമായി പൊരുത്തപ്പെട്ട് പോകുന്നുവല്ലോ  ഇതാവും ജീവിതമെന്ന പിടികിട്ടാത്ത പ്രഹേളിക  നഷ്ടത്തിന്റെ ബോണിസായികൾ മുരടിച്ചു നിൽക്കുന്ന  വിരസമായ ഇരിപ്പിടവും  തൊടിയിലെ ബോഗൻ വില്ലയും  എല്ലാം വീണ്ടും വിസ്മൃതിയിലേക്ക്  എല്ലാം വിസ്മൃതിയിലേക്ക്  ജീ ആർ കവിയൂർ 

ചുവടുകൾ

ചുവടുകൾ കനവുകളെറെ കണ്ടു  കാലങ്ങളെറെ കഴിഞ്ഞു  കറുത്തിരുണ്ടവയോക്കെ  കടലാസു പോലെ വെളുത്തു  കാഴ്ചകളൊക്കെ മങ്ങി  കാന്നുതിന്നു ചിന്തകൾ  കാർമേഘം പോലെ അകന്നു  കാർന്നോരെ എന്ന വിളി  പിൻ നിലാവായി കേട്ടു  പടുത്തുയർത്തിയ  സ്വപ്നങ്ങളൊക്കെ  ചീട്ടുകൊട്ടാരം പോലെ  തകർന്നു വീണു  ഇനിയെന്ന ചിന്തയകുന്നു  എന്നു നീങ്ങിയ നിമിഷങ്ങളിലേക്ക്  ഇത്രമേൽ പ്രകാശദൂരമോ  ഇല്ല ഇനി യാത്രകൾക്കു മുടിവുണ്ടോ  അതെ നിത്യശാന്തി യിലേക്കുള്ള ചുവടുകൾക്കെത്ര പൂർണ്ണചന്ദ്രന്മാരെ കണ്ടു ജീ ആർ കവിയൂർ  

നിൻ മുരളികയിൽ

നിൻ മുരളികയിൽ  (പല്ലവി) കണ്ണാ നിൻ മുരളികയിൽ  ഉണരും ഗാനം  മനമതിലാനന്ദം  (ചരണം) ശുദ്ധ സംഗീതമറിയാത്ത   എനിക്കു പകരും അമൃതം  സ്നേഹ ഗംഗാപ്രവാഹം  (അനുപല്ലവി) ഉലകത്തിനു ഉണർവേകും ഉന്മാദം പകരും  അനുഭൂതി നീയേ കണ്ണാ  ജീ ആർ കവിയൂർ  09 12 2022

നിന്റെ ജിഗ്വലത

പ്രണയമയിലെഴുതും  നിൻ കണ്ണിലെ കവിത  എന്നെ ഞാനല്ലാതെയാക്കി  വിരഹ ചൂടിൽ വിടർന്ന നൊമ്പരത്തി പൂക്കൾ  കണ്ടു കണ്ണു നിറഞ്ഞു  നെഞ്ചിലെ ഇടക്കയിൽ  കേട്ടു ശോക താളം  എന്തേ നീ ഇതൊന്നും  അറിഞ്ഞില്ലല്ലോ സഖി  ജീആർ കവിയൂർ  13 12 2022

എന്തെ നീ അറിഞ്ഞില്ലേ

പ്രണയമയിലെഴുതും  നിൻ കണ്ണിലെ കവിത  എന്നെ ഞാനല്ലാതെയാക്കി  വിരഹ ചൂടിൽ വിടർന്ന നൊമ്പരത്തി പൂക്കൾ  കണ്ടു കണ്ണു നിറഞ്ഞു  നെഞ്ചിലെ ഇടക്കയിൽ  കേട്ടു ശോക താളം  എന്തേ നീ ഇതൊന്നും  അറിഞ്ഞില്ലല്ലോ സഖി  ജീആർ കവിയൂർ  13 12 2022

എൻ പ്രിയനേ

എൻ പ്രിയനേ  ഏതോ വീഥിയിൽ  ഏതോ വളവിലായി  പോയി കളയരുത്  എന്നെ വിട്ടു ഒഴിഞ്ഞു നീ  അല്ലയോ സഹയാത്രിക  എൻ സഹയാത്രിക  ഏതോ വേളയിൽ  ഏതോ സാഹചര്യത്തിൽ  എന്നെ വിട്ട് അകന്നു  നീ പോയി ഇടരുതേ തേടി ഞാൻ അലയുന്നു ഏകയായ് നിൻ നിറവും മണവും  നിൻ നിഴലും ഞാനറിയുന്നു  ദർപ്പണത്തിൽ ഞാൻ കാണുന്നു  നിന്നെ ഞാൻ മിഴികളിൽ ഒളിപ്പിക്കുന്നു  കണ്ണേറ് കിട്ടാതെ ഇരിക്കട്ടെ നിനക്ക് പ്രിയനേ  നീ കൂടെയുണ്ടെങ്കിലോ  ജീവിതം വസന്തം പോലെ  നിന്റെ സ്നേഹമുണ്ടെങ്കിലോ പ്രകാശം  ഈ പകലെങ്ങോ പോയി മറയുമല്ലോ  എപ്പോൾ ഇരുളും എന്നറിയില്ല എങ്ങും പോയ് മറയില്ലേ പ്രിയനേ  ജീ ആർ കവിയൂർ  15 12 2022

താളം അനുരാഗം

താളം അനുരാഗം താളം താളത്തോട് ചേർന്നു ഹൃദയ താളത്തോട് ചേർന്നു രാഗം അനുരാഗമായ് മാറുന്നു അനുരാഗം ഹൃദന്തമായ് മാറുന്നു സ്വരരാഗ വസന്തമത് ചേരുന്നു സപ്ത സാഗരത്തിൽ ലയിക്കുന്നു നിലാവ് ചേരും രാത്രിയിൽ നിഴലുകൾ തമ്മിലടുത്തപ്പോൾ താളം താളത്തോട് ചേർന്നു ഹൃദയ താളത്തോട് ചേർന്നു രാഗം അനുരാഗമായ് മാറുന്നു താളം താളമായ് മാറുമ്പോൾ അവരോന്നായ് ചേർന്നപ്പോൾ എന്തൊരു ലഹരാനുഭൂത്തിയായ് ജന്മജന്മനാന്തര സുഹൃതം താളം താളത്തോട് ചേർന്നു ഹൃദയ താളത്തോട് ചേർന്നു രാഗം അനുരാഗമായ് മാറുന്നു അകലുമ്പോൾ അടുക്കുവാൻ മോഹം അടുക്കുമ്പോൾ അകതാൽ ആനന്ദം ശ്രുതിയും താളവും ചേർന്നു ജീവിത സംഗീതം ഉണരുന്നു താളം താളത്തോട് ചേർന്നു ഹൃദയ താളത്തോട് ചേർന്നു രാഗം അനുരാഗമായ് മാറുന്നു ജീ ആർ കവിയൂർ 08 12 2022

വിരഹത്തിൻ്റെ നോവ്

വിരഹത്തിൻ്റെ നോവ് രാവുകൾ പകലുകൾക്ക് വഴി മാറവേ  ഉദിച്ചുയർന്നു ആഴക്കടലിൽ നിന്നും ഉദയോൻ  തിരമാലകളെ മെല്ലെ തലോടി  വിരഹത്തിൻ അലകളാൽ പതിച്ചു കരയെ ചുംബിച്ചകന്നു മലയിൽ നിന്നും ഒഴുകിയിറങ്ങിയ  പുഴയും വഴിയെ തീരങ്ങളോട് സല്ലപിച്ചു കല്ലിൽ തട്ടി കടലോടടുത്തു ചേരുമ്പോൾ  ഋതുക്കൾ മാറിമാറി വന്നു  ഇലപൊഴിച്ചു ചില്ലകൾ  ശിശിരത്തെ വരവേറ്റു  പുഴ കടലിനോടിണചേർന്നു  നുരപതയാൽ  തേടിയിറങ്ങിയവൾ വയൽവരമ്പു താണ്ടി  ഗ്രാമപാതയും കടന്ന് പടിപ്പുര വാതിൽ  തള്ളിത്തുറന്നു തറവാടിന്റെ മുറ്റത്തേക്കെത്തി നിൽക്കുമ്പോഴായി ഒഴിഞ്ഞ കസേര കോലായിൽ പ്രതാപത്തിൻകഥ പറഞ്ഞു . ഇടനാഴിയും കടന്ന് ഓർമ്മകളുടെ പഴുതുകൾ വകഞ്ഞു മാറ്റി മെല്ലെ തെക്കനിയും കടന്നു ചാവടിയിൽ ഇരുന്നു ചിന്തകൾ മനസ്സിനെ  മയിൽപേട പോലെ നൃത്തമാടി  പാദങ്ങളിലെ ചിലങ്ക ചിലമ്പിച്ചു നോവറിയിച്ചു . പുലർച്ചെ ഒതുക്കുകൾ കേറി മെല്ലെ  ആൽമരം ചുവടും കടന്ന് കണ്ണുപരതി ഒരു നെഞ്ചിടിപ്പോടെ  തൊഴുതു പ്രസാദവുമായി മെല്ലെ അമ്പലക്കുളക്കരയിലും തേടി കണ്ടില്ല  കരയ്ക്കിരുന്നോർത്തുപോയി പോയകാലത്തിൻ അനുഭവങ്ങളൊക്കെ . മെല്ലെ , സന്ധ്യ വരവാ...

ഇന്നലെകളിലൂടെ

ഇന്നലെകളിലൂടെ നിഴലാർന്ന തണുപ്പിൽ നീയെനിക്ക് ഏകിയ തണലിൽ നിൽക്കുമ്പോൾ അനുഭൂതിയുടെ താഴ് വാരങ്ങൾ താണ്ടി നിൽക്കുന്ന മൗനത്തിൻ്റെ അഴമറിയുന്നു വെല്ലാത്തൊരു നിസംഗത അനുഭവിക്കുന്നത് നിനക്ക് തൊന്നുണ്ടോ ആവോ നാം പിരിഞ്ഞ വഴികളിൽ കല്ലും മുള്ളും പൂവും കയിപ്പും മധുരങ്ങളും ഉണ്ടായിരുന്നു  എന്നിരുന്നാലും നീ ഇനിക്കേകിയ സ്വപ്നങ്ങൾക്ക് ഇന്നും പ്രസക്തി അതല്ലേ ഓർമ്മകളിൽ നിന്നും മുങ്ങി പൊങ്ങി മുത്തും പവിഴവും വാരിയെടുക്കുന്നിന്നു വിലപിടിച്ച  എഴുത്തിൻ്റെ വര വർണ്ണങ്ങൾ  തീർക്കുവാനാകുന്നു എൻ കവിതകളിൽ ജീ ആർ കവിയൂർ 06 12 2022

നിത്യശാന്തിയിലേക്ക്

നിത്യശാന്തിയിലേക്ക് മൗനം ഘനി ഭവിച്ചു വിമ്മിഷ്ടം ഏറുന്നു വാക്കുകൾ വിളറിപിടിച്ച് നാലു പാടും ചിന്നി ചതറി ഞാനും എൻ്റെ എഴുതാ പുറവും തുലികയിലെ മഷി ഉണങ്ങി തുടങ്ങി അക്ഷരങ്ങൾ വിസ്മൃതിയിലാഴും  വരികൾ വഴി കിട്ടാതെ അലഞ്ഞു എങ്ങും ഇരുൾ പടർന്നത് അറിയുന്നു നിശ്ശബ്ദതയെ നിന്നിലലിയും  കിനാക്കളൊക്കെയെവിടെ പോയി  മറയുന്നു നിത്യശാന്തിയിലോ ജീ ആർ കവിയൂർ 06 12 2022

നിന്നെ ഓർമ്മ വന്നു

വസന്തം എപ്പോൾ വന്നുവോ  അപ്പോൾ പൂ വിരിഞ്ഞു  എപ്പോൾ അമ്പിളി വിരിഞ്ഞുവോ താരകങ്ങൾ മിന്നി തെളിഞ്ഞുവോ  എനിക്ക് നിന്നെ ഓർമ്മ വന്നു  പാട്ടിന്റെ ശ്രുതി നീട്ടാൻ അറിയില്ലെങ്കിലും  നീ എന്റെ ചുണ്ടുകളിൽ സ്വരങ്ങളായ് വിരിഞ്ഞു  എപ്പോഴൊക്കെ ലോകമെന്റെ ഗാനം മുഴുവൻ തുടങ്ങിയോ  മിഴികൾ കണ്ടു കനവ് നിനവാകുന്നത്  നേർക്കുനേർ നോവുകൾ വരുമ്പോൾ  നിന്നെ ഓർമ്മ വന്നു എനിക്ക്  സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും  ചാരു ശില്പമാണ് നീയെനിക്ക്  മിഴികൾ കണ്ടു കനവ് നിനവാകുന്നതറിഞ്ഞു നോവുകൾ വന്നെടുത്തു അപ്പോൾ നീ ഓർമ്മ വന്നു  ഇല്ല ഒരിക്കലുമില്ലീയി ജീവിതം  ചതിക്കയിലൊരിക്കലും  എനിക്കില്ല ദാഹങ്ങളും  മോഹങ്ങളും ഉടലിന്റെ  ഉള്ളതോ മിടിക്കുന്ന സ്നേഹം   പ്രണയാതുരമായ പ്രേമം  ഇപ്പോൾ വിരഹം കാർന്നു തിന്നുവോ എനിക്കു നിന്നെ ഓർമ്മ വന്നു  ജീ ആർ കവിയൂർ

തീരാത്ത മോഹം

തീരാത്ത മോഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ പൂവായ് മാറി മണം പകരുമല്ലോ ആശകളാൽ വിരിയുമീ വാടികയിൽ ഏതു ഋതു ആയാലും വർണ്ണമായി നിറഞ്ഞു  നിൽക്കുമല്ലോ എങ്ങും മണമായി ഇതളുകളിൽ പറ്റി മുടിഇഴകളിൽ പാറി പറക്കുമല്ലോ നഷ്ടവും ലാഭങ്ങളുടെ കണക്ക് നോക്കാതെ നിനക്ക് ചുറ്റും നടന്നിട്ടും വിരിഞ്ഞു നിൽക്കും മണമായി തേനായി ഈ വിഹായസ്സിലാകെ പറഞ്ഞാലും തീരില്ല പ്രണയത്തിൻ പുഷ്പമായി ജീ ആർ കവിയൂർ 05 12 2022

നീ മാത്രമെന്തേ വന്നീല

നീ മാത്രമെന്തേ വന്നീല അന്നു നീ എൻ മുന്നിൽ  വന്നു കടന്നയകന്നത്  ഇന്നുമെൻന്നുള്ളിൽ  മഞ്ചാടിക്കുന്ന് മണി പോൽ  ഒരു ഓർമ്മ പൊട്ടായി കിടപ്പു   വാടാമുല്ലകൾ   വിരിഞ്ഞു നിൽക്കുമ്പോൾ  നിൻ പുഞ്ചിരിയിന്നും  മനതാരീതിയിൽ തത്തിക്കളിപ്പു  നിലാവിൻ നിഴലാർന്ന ചാരുത  എന്നിൽ കുളിർ പകർത്തി  തിരനോട്ടങ്ങൾ ഒക്കെയെറെ കഴിഞ്ഞു  വേഷങ്ങൾ മാറിമാറി വന്നെങ്കിലും  ആട്ട വിളക്കുകളണിഞ്ഞിട്ടും  നീ മാത്രമെന്തേ വന്നീല ജീ ആർ കവിയൂർ  05 12 2022

നിനക്കായി പ്രിയനെ

നിനക്കായി പ്രിയനെ  മഞ്ഞുവീണ വഴിയെ  മഴമേഘങ്ങൾ കാറ്റിലുലയും  വെയിൽ ചാഞ്ഞു നിന്ന നേരം  നിലാവദിക്കുവോളം  നിന്നോർമ്മകൾ മനസ്സിൽ  പെയ്തിറങ്ങി പ്രിയനേ ഋതുക്കൾ മാറിമാറി  ബാല്യ കൗമാരങ്ങൾ  കൊഴിഞ്ഞുവീണു  നിമിഷങ്ങൾക്കു മൗനമേറി  നിദ്ര കുറഞ്ഞു നിന്നു  കിനാക്കൾ ഒക്കെ വഴി മാറി  എങ്കിലും നിന്നോർമ്മകളെ  മറക്കുവാൻ ആവുന്നില്ലല്ലോ  നീറ്റുന്നുള്ളമാകെ  എൻ വിരഹ നോവിൽ  പെയ്തു കുതിർന്നു  ഒഴുകി പടർന്നു വരികളൊരായിരം  നിനക്കായി മാത്രമായി പ്രിയനെ  ജീ ആർ കവിയൂർ  04 12 2022

ആത്മാവിനെയറിയുന്നു

ആത്മാവിനെയറിയുന്നു ഇത്ര സ്നേഹിക്കാതെയിരിക്കു ഞാനങ്ങു മുങ്ങി താഴ്ന്നു പോകുമല്ലോ കരക്കു അണയുവാൻ മറന്ന് പോകുമല്ലോ നിന്നെ കണ്ടത് മുതൽ നിദ്രയില്ലാതെ ആയല്ലോ ഒന്ന് പറയുമോ മനസ്സിലെന്തെന്ന് ഞാനാരോടും പറയില്ല (2) ഒറ്റക്ക് എനിക്ക് ഉറക്കം വരുന്നില്ല വന്നീടുമോ  മമ കിനാക്കളിൽ ഇല്ല ആവില്ല നീയില്ലാതെ നീയെൻ്റെ തണലായി മാറുക നിന്നെ ആഗ്രഹിക്കുക മാത്രം അല്ലാതെ എന്നെക്കൊണ്ട് ഒന്നും പറ്റില്ലല്ലോ ഒന്ന് പറയുമോ മനസ്സിലെന്തെന്ന് ഞാനാരോടും പറയില്ല (2) എൻ്റെ കുറവ് നീ അറിയും മഴയിൽ നീ നനയുമ്പോൾ ഞാൻ കണ്ണുകൾ നിറച്ചു കൊണ്ടാണ് വന്നിരിക്കുന്നത് നീ മാത്രം ഉള്ളു എൻ മനസ്സിനുള്ളിലായി പ്രണയിക്കുന്നത് നിൻ്റെ ശരീരത്തെ അല്ല നിന്നുള്ളിലെ ആത്മാവിനെ മാത്രം ഒന്ന് പറയുമോ മനസ്സിലെന്തെന്ന് ഞാനാരോടും പറയില്ല (2) ജീ ആർ കവിയൂർ 4 12 2022

ഏകാദശിയിൽ

ഏകാദശിയിൽ ഏകാദശിയിൽ പണ്ട് വിഷ്ണു ദേവിയായി ദേവന്മാർക്കായി മുരിയെന്ന അസുരനെ നിഗ്രഹിച്ചുവത്രെ എകാദശിദേവിയുടെ ആഗ്രഹ പ്രകാരം വൃതാ നുഷ്ടാനം ആചരിച്ചു പോരുന്നിതു വൈഷ്ണവരാകുന്നവർ മുരിയെ നിഗ്രഹിച്ചത് മുതൽ വിഷ്ണു ഭഗവാനെ മുരാരിയെന്ന് വിളിച്ചു ഭാജിപ്പവർക്ക് ശാന്തിയും സമാധാനവും മോക്ഷവും ലഭിക്കുന്നു ,ജപിക്ക മനമെ "ശാന്താകാരം ഭുജകശയനം പത്‌മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം വന്ദേ വിഷ്‌ണും വന്ദേ വിഷ്‌ണും ഭവഭയഹരം സർവ്വലോകൈകനാഥം" ജീ ആർ കവിയൂർ 04 12 2022

അനുഭൂതി പകർന്നു

അനുഭൂതി പകർന്നു  പ്രണയം പൂത്തുലഞ്ഞു  കാറ്റിലാടിയുലഞ്ഞു ആൽമരം ചോട്ടിലായ് സുമനസ്സുകൾ മധുരം വിളമ്പി  ചുണ്ടുകളിൽ കവിത വിരിഞ്ഞു  കൽന്മഷമകന്നുവല്ലോ  കളമൊഴി ഉതിർത്തിതു കുയിൽ പാടി പഞ്ചമം  അനുരാഗ ഉണർന്നു  അഴലകുന്നു  രാഗലയ താളമുണർന്നു  അനുഭൂതി പകർന്നു  ജീ ആർ കവിയൂർ  02 12 2022

ചിത്രപതംഗം

ചിത്രപതംഗം  ചുറ്റുവിളക്കിന്റെ  ദീപ പ്രഭയിലായ് കണ്ടു ഞാനൊരു  ചിത്ര പതംഗത്തെ കാർത്തിക ദീപം പോലെ  മിഴികളിൽ വല്ലാത്ത തിളക്കം  നീയൊരു ദേവതയോ  അപ്സരകന്യകയോ  കണ്ടിട്ടും വീണ്ടും  കാണുവാനായ് കരൾ തുടിച്ചു  വല്ലാതെ  മനം തുടിച്ചു  ഒരു വാക്കു മിണ്ടാനായ് മൊഴിമുത്തു കേൾക്കാനായ് കാതോർത്തു വലം വച്ചു  വരും നേരം കണ്ടില്ല നിന്നെ  പിന്നെയൊരിക്കലും  ചുറ്റുവിളക്കിന്റെ  ദീപ പ്രഭയിലായ് കണ്ടു ഞാനൊരു  ചിത്ര പതംഗത്തെ ജീ ആർ കവിയൂർ  30 11 2022

നിൻ സാമീപ്യം

നിൻ സാമീപ്യം  എന്നിലെ എന്നിലായ്  നീ വിരിഞ്ഞോരു  മൗനസരോവരത്തിലെ  ഹൃദയകമലം പോലെ  എത്ര പറഞ്ഞാലും തീരില്ല  ഉള്ളിലെ അനുരാഗ  നദിയുടെ ഒഴുക്ക് , അത്  സാഗരത്തിനാഴത്തിലേക്കു  പടർന്നിറങ്ങിയ നേരം  അനർവജനീയമാം അസുലഭ അനുഭൂതി നിറച്ചു നിൻ സാമീപ്യം  ജീ ആർ കവിയൃർ 28 11 2022

രാഗം അനുരാഗമായി

രാഗം അനുരാഗമായി രാഗം അനുരാഗമായി മാറുമ്പോൾ ഋതുക്കളുടെ വർണ്ണങ്ങളായി തീരുമ്പോൾ പ്രാണൻ പ്രാണനിൽ ചേരുമ്പോൾ പ്രണവകാരമായി സംഗീതം സപ്ത സ്വരരാഗ വീചികൾ മുഴങ്ങുമ്പോൾ താളെ രാഗ ശ്രുതി ഉണരുമ്പോൾ  മൗനം വാചാലമാകുമ്പോൾ  സ്മൃതിയിൽ വിടർന്നൊരു കമലം സൂര്യരശ്മിയാൽ തിളങ്ങിയ നേരം  സ്വർണ്ണ വർണ്ണങ്ങളാൽ നിൻ  ശോഭയാൽ മനമാകെ തരളിതമായ് ശാന്തിയാൽ പടർന്നു അനുരാഗം രാഗ താളമായി  ജീ ആർ കവിയൂർ 28 11 2022

നോവിൻ ഗീതം (ഗസൽ)

നോവിൻ ഗീതം (ഗസൽ) ഏകാന്ത രാവുകളിലുടെ കഴിഞ്ഞുപോകവേ  ഒരിക്കലും തിരികെ വരാത്ത  നിൻ സാമീപ്യമൊർത്തിരുന്നു  എഴുതുകയായ് ഗസലിൻ  ഈണങ്ങളാൽ  കുരുത്തോരു  വാക്കുകളാൽ നോക്കിയിരുന്നു  മുകളിൽ മറയും നിലാവിനെ  നിൻ പദചലനങ്ങൾക്കായി   കാതോർത്തേറെ  നിദ്രാവിഹീനമാം രാവുകളിൽ  വിരഹനാം കവിയുടെ  മനസ്സറിഞ്ഞ് രാക്കുയിൽ  പാടി നോവിൻ ഗീതകം ജീ ആർ കവിയൂർ 27 11 2022

പങ്ക് വെയ്ക്കാം

പങ്ക് വെയ്ക്കാം  എന്നോട് പ്രണയം തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ ദുഃഖം തന്നീടുക പങ്ക് വേക്കും തോറും ലാഘവമാകുമല്ലോ ഈ കരാർ തുടരാം ഇനിയും നിങ്ങൾക്കൊക്കെയായിട്ട് നിങ്ങൾ തൻ വേദന ഞാൻ  ഏറ്റുകൊള്ളുമ്പോൾ എനിക്ക്  നിങ്ങളെനിക്ക് എൻ്റെ പ്രണയത്തെ വിട്ടു തന്നീടുക എന്നോട് പ്രണയം  തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ  ദുഃഖം തന്നീടുക എൻ്റെ പ്രണയത്തെ തന്നാൽ എൻ്റെ കണ്ണുകൾ നനയില്ല കണ്ണുകളിൽ ചിരി പടരും  ചുണ്ടുകളിൽ പുഞ്ചിരി മായുകയില്ല എന്നോട് പ്രണയം  തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ  ദുഃഖം തന്നീടുക ജീ ആർ കവിയൂർ 27 11 2022

എന്റെ പുലമ്പലുകൾ -94

എന്റെ പുലമ്പലുകൾ -94 പ്രകാശം മറയുന്നേരം  കൂടെ സഞ്ചരിച്ച ഇരുൾ  ഗ്രസിക്കുന്നതും ചുറ്റിനും  സൂര്യൻ കയ്യൊഴിയുമ്പോൾ  ചിരാതുകൾ കത്തി നിൽക്കും  പൂർണ്ണമാകാത്ത കഥകളാണ് എന്റെ  ചിലപ്പോൾ പുഞ്ചിരിക്കും മറ്റു ചിലപ്പോൾ കണ്ണുനീർ പൊഴിക്കും അറിയില്ല എന്നിൽ ഇങ്ങനെ ഒക്കെ മറഞ്ഞു കിടക്കുന്നുവല്ലോ  കാഴ്ചകൾ പലതും വാങ്ങുന്നു  അവർക്ക് എന്നോട് പിണക്കമാണ്  എന്തെന്നോ കൂടെക്കൂടെ ഞാൻ  ദർപ്പണം മാറ്റുന്നു .. പ്രകാശം മറയുന്നേരം  കൂടെ സഞ്ചരിച്ച ഇരുൾ  ഗ്രസിക്കുന്നതും ചുറ്റിനും  ജീ ആർ കവിയൂർ 27 .11.2011

ആരും പറയാത്താ കഥ(ഗസൽ )

ആരും പറയാത്താ കഥ (ഗസൽ ) ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  നീ നദിയും ഞാനതിൻ തീരവും  ആശയുടെ തിരമാലകളാൽ  തീരത്തിൽ വന്നലയ്ക്കും  നുര പതയും തിരയുടെ  പ്രണയം തീരത്തെ തൊട്ടകലുന്നു   ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീവിതമെന്നത് ഒന്നുമല്ല  എന്റെയും നിന്റെയും  ആരുമറിയാത്ത  ആരും കേൾക്കാത്ത   കഥയല്ലോ ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീ ആർ കവിയൂർ 26 11 2022

പ്രണയിക്കൂ (ഗസൽ)

പ്രണയിക്കൂ ( ഗസൽ ) പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് കണ്ണുകൾ തമ്മിൽ ഇടയുമ്പോഴെ അറിയുള്ളൂ കടലാഴങ്ങൾ  തിരയും തീരവും തമ്മിലുള്ള  തീരാത്ത ബന്ധത്തെ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് അഴിഞ്ഞൂലയും കേശങ്ങൾ പഠിപ്പിച്ചു ഋതുക്കളെ കാവ്യ രചന  മിഴികളുടെ ചലനങ്ങൾ  അറിയിച്ചു അധരങ്ങളുടെ ആഗ്രഹം  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് പറയേണ്ട നേരത്ത് പറയാത്തത്  ഇന്ന് ഗസലിലൂടെ പാടുന്നു  നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നുയെന്ന്  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് മൗനത്തിൻ വിലയറിയുക  അനുരാഗം പൂക്കുന്നിടമല്ലോ  നെഞ്ചിൽ മിടിക്കും ഹൃദയത്തിൽ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ അറിയുള്ളൂ ജീവിതമെന്നത് ജീ ആർ കവിയൂർ  26 11 2022

ഋഷഭ വാഹനാ ശംഭുവേ ശരണം

ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ  ഇരുപത്തിയെട്ടാമോണത്തിനു താളമേള കൊഴുപ്പൊടെ എടുപ്പുകാളകളേ വലിച്ചുകൊണ്ട്  എത്തിടുന്നു നിൻയരികിൽ ഭക്തജനങ്ങൾ നിൻ നടയിൽ  ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ വൃശ്ചികോത്സവത്തിനു  പന്തണ്ടുവിളിക്കുന്നു  ഉദ്ദിഷ്ട കാര്യങ്ങൾ ലഭിക്കുവാൻ  ഭജനമിരിക്കുന്നു നിന്നരികിൽ ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ മിഥുന മാസത്തിലായി  അൻപത്തിരണ്ടു കരയിൽ നിന്നും  പടയാളികളൊത്തുകൂടി  പടനിലത്ത് എത്തി  കല്ലുകെട്ടിച്ചിറയിലായി  ഓച്ചിറ കളി നടത്തുന്നു  ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ ജീ ആർ കവിയൂർ 25 11 2022  

ഗസൽ - ജീവിത യാത്രയിൽ

ഗസൽ - ജീവിത യാത്രയിൽ ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ഇനി അത് ആസ്വദിച്ചു ശ്രുതി ചേർത്ത്  നിങ്ങളാൽ ആവും വണ്ണം ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ   നീയതു കേൾക്കുന്നില്ലേയോ  ഹൃദയത്തിൻ മിടിപ്പായി  അതിൽ വിഷാദമുണരുന്നത് അറിയുന്നില്ലേ  ആ അവസ്ഥയിൽ ഒന്നു പാടുക ആസ്വദിക്കു  അനുഭവിക്കു ഹൃദയ സംഗീതമൊന്ന് ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുടെ പ്രണയമല്ലോ കാതോർക്കു എന്നോടൊപ്പമുള്ളതു കേൾക്കു അല്ലയോ പ്രിയനേ എനിക്കൊട്ടും വിരോധമില്ലതിന്  അതെനിക്ക് അറിയുവാൻ കഴിയുന്നുണ്ട്  നിനക്കെന്തു വേണമെന്നത് എല്ലാ വർണ്ണങ്ങളോടും കൂടി  നിങ്ങളാസ്വദിച്ചീടുക ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ജീ ആർ കവിയൂർ 23 11 2022

സ്വാമി ശരണം ശരണമേ

സ്വാമി ശരണം ശരണമേ ശരണം പൊന്നായ്യപ്പാ അയ്യപ്പാ ശരണം  ശരണം പൊന്നായ്യപ്പാ സ്വാമിയേ ശരണം  ദേവ ശരണം തരണം ദേവ ശബരിഗിരിശ ദേവ പരമ്പൊരുളേ  സ്വാമിയേ എന്നു വിളിച്ചു  വൃശ്ചികമൊന്നിനു  ഗുരുസ്വാമിയെ വന്ദിച്ചു  മാലയിട്ടെ സ്വാമി ശരണം ......  . വൃതം നോറ്റ്കെട്ടുനിറച്ചു  നടന്നു പതുക്കെ  ശരണഘോഷത്തോടെ  സ്വാമി ശരണം .... മനസ്സിൽ നീ മാത്രമെന്നു നിനച്ചു  മുങ്ങി നിവർന്നിതു പമ്പയിൽ  ബലിതർപ്പണത്തോടെ  പിതൃ സ്മരണ നടത്തി  സ്വാമി ശരണം .. ഗണപതിയെ വന്ദിച്ചു ഗണനായകന്റെ തുണയോടെ  ശരണകീർത്തനങ്ങൾ പാടി  മല ചവിട്ടി  സ്വാമി ശരണം .. നീലിമല കയറി അപ്പാച്ചിമേടും  ഇപ്പാച്ചിമേടും കടന്ന് ശബരി പീഠത്തിലെത്തി  പിന്നെ ശരംകുത്തിയിലെത്തി  ശരണം വിളിച്ചു മെല്ലെ  സ്വാമി ശരണം .. നാളികേരമുടച്ചു തൊട്ടു വന്ദിച്ച്  പതിനെട്ടു പടി കേറി കെട്ടുമായി  അയ്യനെ കണ്ടു മനം നിറഞ്ഞു  നെയ്യഭിഷേകം കഴിച്ച്  സ്വാമി ശരണം .. പരീക്ഷണം വച്ചു കന്നി  മൂലഗണപതിയേയും  നാഗ ദൈവങ്ങളെയും തൊഴുതു  മാളിക പുറത്തേക്ക് പോയി തേങ്ങയുരട്ടി ...

മായാവ മാധവം

മായാവ മാധവം കുളിരണിഞ്ഞ പ്രഭാതവും  നീയില്ലാത്തൊരു ദിനങ്ങളും  എന്നെ വേട്ടയാടുന്നുവല്ലോ  അന്തരാത്മാവിൽ നോവു പടർന്നു  ഋതുക്കൾ വന്നു പോയല്ലോ  നെഞ്ചിലാകെ വിരഹം കൂടുകൂട്ടി  നീ നൽകിയകന്ന മധുര നോവുകൾ  എത്ര മറക്കാൻ ശ്രമിച്ചിട്ടും അകുന്നില്ല  എന്നിലെ നിന്നിലേക്ക് നയിക്കും  എന്തെന്നില്ലാത്ത അഭിനിവേശം  ഏഴു തിരിയിട്ട വിളക്കിൻ തിരിനാളം  എഴുതല്ലയീ മായാവ മാധവം ജീ ആർ കവിയൂർ  23 11 2022

നീ വന്നു സ്വാന്തനമായി

 നീ വന്നു സ്വാന്തനമായി  അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ  അറിയാതെ നീ വന്നു സ്വാന്തനമായി  ഒരു കുളിർ കാറ്റായി തണലായി  ഒരു മൃദുതു തലോടലായി  നിന്നെ കുറിച്ച് പറയുവാൻ  എനിക്ക് നാവേറെയുണ്ടല്ലോ  എത്ര എഴുതിയാലും തീരാത്ത  കാവ്യമാണ് നീ കാവ്യമാണ് നീ അരികിലെത്തുമ്പോൾ  അകന്നു പോകുന്നുവല്ലോ  അഴിയാത്ത സന്തോഷം തന്ന്  എവിടെ നീ പോകുന്നു എൻ കവിത  നിത്യമെൻ വിരൽത്തുമ്പിൽ  വന്നു നൃർത്തമാടുക നീ  നേദിക്കാം നിനക്ക് ഞാൻ  കണ്ണീർ പൂക്കളാലർച്ചന  അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ  അറിയാതെ നീ വന്നു സ്വാന്തനമായി ജീ ആർ കവിയൂർ 20 11,2022

വാഴാലിക്കാവു ഭഗവതിയെ

വാഴാലിക്കാവു ഭഗവതിയെ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം പാഞ്ഞാളിലെ പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം  ഭാരതപ്പുഴയുടെ ഒരത്ത് വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന ഭഗവതിയെ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും തുണക്കുന്നൂ ഭക്തരെയെന്നും   . അമ്മേ ഭഗവതി നീയെ തുണ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം കുംഭമാസത്തിലെ അശ്വതി നാളിൽ അമ്മയുടെ പ്രീതിക്കായി  വേല കളിയുണ്ടെയിവിടെ അമ്മേ ഭഗവതി നീതന്നെ ആശ്രയം വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം മീനമാസത്തിലെ രേവതി നാളിലല്ലോ  അമ്മയുടെ പ്രതിഷ്ഠാദിനം ,  ദേവീക്കായ്  ദിവനവും ദാരികവധം പാട്ടു പാടി വണങ്ങുന്നുഭക്ത ജനങ്ങൾ  വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം മണ്ഡലക്കാലത്തു  കളമെഴുത്തു പാട്ടുമുണ്ടല്ലോ ദേവിക്കായ് അമ്മേ ഭഗവതി തന്നെ രക്ഷ  അമ്മേ ശരണം ദേവി ശരണം വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം ജീ ആർ കവിയൂർ 19 11 2022

മൗനരാഗം

മൗനരാഗം  മൗന രാഗമുണർന്നു  മധുരിമ പടർന്നു  മധുപനു അനുരാഗം  പൂവിനു പുഞ്ചിരി  നാണത്തിൻ അതിരുകൾ  കടന്നു , സ്വർഗ്ഗത്തേരേറി ഋതു രാജികൾ മാറിമറിഞ്ഞു  വസന്തം വന്നണഞ്ഞു  കതിരവൻ്റെ ചുംബനത്താൽ  താമരപ്പെണ്ണിനു ചാഞ്ചാട്ടം  മാനത്തു മഴമേഘങ്ങൾ വന്നണഞ്ഞു  മാരിവിൽ കാവടിക്കൊപ്പം മൈലാടി  മനരമൊരു മായികമാം  അനുഭൂതിയിലായി  വിപഞ്ചിക കേണു  മുരളിക പാടിയാനന്ദം  ജീ ആർ കവിയൂർ  19 11 2022

പറയാതിരിക്കുക വയ്യ

പറയാതിരിക്കുക വയ്യ  പറയാതിരിക്കുക വയ്യയെനിക്ക് പറയാതെ പോയ പ്രണയമേ  പലവുരുനാവിൽ തുമ്പിൽ വന്നു  എങ്കിലും പറയാൻ മറന്നു പോയ് പതിനാലാം രാവിന്റെ പടിമുറ്റത്ത്  പാലൊളി വിതറും നിൻ അമ്പിളി മുഖം  കണ്ടു മോഹിച്ചു പോയി  അലയടിക്കും കടലിനെ കണ്ടത് മുതൽ  മനസ്സിൽ തിരയടിക്കുന്നുവല്ലോ മറക്കാനാവാത്ത നിന്നോടുള്ള  മൊഴിമുട്ടി നിൽക്കും വാക്ക്  പ്രണയം പ്രണയം പ്രണയം  ജീ ആർ കവിയൂർ  18 11 2022

ഋതു വർണ്ണം

ഋതു വർണ്ണം  ഋതു വർണ്ണ ശോഭകൾ  മാറിമറിഞ്ഞു  ഫാൽഗുണമാസം വരവായി  വസന്ത ദേവൻ വന്നണഞ്ഞു  കിളികൾ പാട്ടുപാടി വരവേറ്റു  മാൻപേടയും മയിലുമാനന്ദ നൃത്തമാടി  ഭൂമിദേവിയവൾ പുഷ്പണിയായി  വൈശാഖ മാസം വന്നുചേർന്നു  പൂക്കൾ കരിഞ്ഞു  പുഴയും കുളവും വറ്റിവരണ്ടു  വേഴാമ്പൽ കേണു തുടങ്ങി  ഭൂമിദേവിയവൾ വിരഹണിയായി  ആഷാഢമാസം വന്നണഞ്ഞു  മാനമിരുണ്ടു മനം തുടിച്ചു  വർഷകാലം വരവായി  വാനവിൽക്കാവടിയാടി നേരം  മയൂരങ്ങൾ പീലി വിടർത്തിയാടി  കണ്ണുനീർ കണം പോലെ  വാനം പെയ്തു നിറച്ചു  ഭൂമിദേവിയവൾ കുളിരണിഞ്ഞു  ശ്രാവണമാസം വന്നണഞ്ഞു  ഹേമന്തം വരവറിയിച്ചു  ശ്രുതി ചേർത്തു പാടും  കിളികൾ പോയി മറഞ്ഞു  ചില്ലകൾ ഇലകൊഴിച്ചു  മഞ്ഞു പെയ്തു കുളിരേറി  കൈകൾ നീണ്ടു തീയിനായി  ഭൂമിദേവി അവൾ കുളിർകാഞ്ഞു  ഋതുക്കൾ വന്നു പോയി  രാവും പകലും മാറിമാറി  ജീവിത ബാല്യ കൗമാരങ്ങൾ  പിന്നിട്ടു വാർദ്ധക്യവും വന്നുചേർന്നു  കവിയതു കണ്ടു പാടി ഋതുവർണ്ണം  ജീ ആർ കവിയൂർ  17 11 2022

ചില സത്യങ്ങളോ ?!

ചില സത്യങ്ങളോ ?! വേദന എപ്പോഴാണ് ശമിക്കുക  മുറിവുകളിൽ കൈ വെയ്ക്കാതിരിക്കുമ്പോൾ  ഒരുപാട് കലഹിക്കാറുണ്ട് പരസ്പരം  എന്തെന്നോ സ്നേഹമുള്ളിടതല്ലേ പിണക്കവും പരിഭവവുമുണ്ടാവു അവനോട് സംസാരിച്ചിരുന്നിട്ട് സമയം പോയത് അറിഞ്ഞതേയില്ല, സന്തോഷം  കേട്ടിരിക്കാൻ ഇനി അവനില്ല  എന്നാണ് ദുഃഖം  ജീ ആർ കവിയൂർ  16 11 2022

മറന്നങ്ങു പോയല്ലോ

കനവിന്റെ താക്കോൽ  പഴുതിലൂടെ വന്നു നീ  തന്നകന്ന പ്രണയാക്ഷരങ്ങൾ  കുറിക്കുവാനൊർത്തതൊക്കെ  മറന്നങ്ങു പോയല്ലോ  പാടാനൊരുങ്ങിയ  പാട്ടിന്റെ പല്ലവിയുടെ ശ്രുതിയായ് ലയമായ് നീ മാറിയപ്പോൾ  മാലയിട്ടു മലർ മാലയിട്ടു  ഹൃദയ ക്ഷേത്രത്തിലെ  ദേവതേ നിനക്കായ് ആആആആആആ കനവിന്റെ താക്കോൽ  പഴുതിലൂടെ വന്നു നീ  തന്നകന്ന പ്രണയാക്ഷരങ്ങൾ  കുറിക്കുവാനൊർത്തതൊക്കെ  മറന്നങ്ങു പോയല്ലോ  ജീ ആർ കവിയൂർ

കാണുന്നുണ്ടോ

പ്രണയമഴ നൂലുകളാൽ ബന്ധിച്ചു  വാനത്തെയും ഭൂമിയെയും  പ്രകൃതി പുഞ്ചിരി തൂകി  ഇലയും പുൽക്കൊടിയും  അതറിഞ്ഞു കോരിത്തരിച്ചു  കിളി കുലജാലങ്ങൾ പാട്ടുപാടിയാടി  അരുവികൾ കളാരവമുയർത്തി  കാറ്റുമൂളിയകുന്നു  മലമടക്കുകൾ പുഷ്പിച്ചു  കരിവണ്ടുകൾ തേൻ നുകർന്നു  പൂക്കൾക്കു ചുറ്റും പാറി  മണ്ണു മണമറിയിച്ചു  മനസ്സതു കണ്ടനുഭൂതിയാൽ  ആനന്ദതുന്തിലമായി  എങ്ങും സന്തോഷം കളിയാടി ഋതു വർണ്ണ രാജികൾ മാറിമറിയുന്ന കാഴ്ചകൾ  നീയും  കാണുന്നുണ്ടോ ജീ ആർ കവിയൂർ  16 11 2022

കനവ്

കനവ് കനവിന്റെ വാതായനങ്ങളിലൂടെ  മലകളും സമാന്തരങ്ങളിലൂടെ യാത്ര തുടർന്നും മെല്ലെ മെല്ലെ  സന്ധ്യകളുടെ പിറകിൽ നിന്നും  താഴ് വാരക്കാഴ്ചകൾ കണ്ടു  ഒഴുകി അകലും പുഴയും പുഴുവും പഴുതില്ലാത്ത ജനിമൃതികളും  ഇല പൊഴിഞ്ഞ ശിഖരങ്ങൾ  ശിശിരത്തിൽ പിടിയിലേക്ക് അമരുമ്പോഴായി മജ്ജയോളം  തണുപ്പ് അരിച്ചിറങ്ങി  അകലെ ചക്രവാളത്തിൽ  മേഘങ്ങളും കടലുമിണ ചേർന്നു വിരഹവുമായി അലയടിച്ച് കരയോട് കഥ പറഞ്ഞയകലുന്നു  ആകർഷണം ഘർഷണങ്ങളായി  മിന്നൽ പിണരുകൾ പാഞ്ഞു  വീണ്ടും ഗ്രീഷ്മ കിരണങ്ങൾ  ചുംബിച്ചകന്നു ഇലകൾ  മഞ്ഞിച്ചു തവിട്ടു നിറമാർന്നു  പൊഴിഞ്ഞു വരുന്നു  ആകാശ നീലിമയ്ക്കു  മേഘ ശീലകൾ  ഞൊറിഞ്ഞടുത്തു  കാറ്റ് ചുരങ്ങൾ താണ്ടുമ്പോൾ  മലമുകളിലൂടെ  സഞ്ചാരം തുടർന്നൊരു  അവധൂതനെ പോലെ  തിരമാലകളിൽ നിന്നും  ഉയർന്ന സൂര്യ ബിംബം  വീണ്ടും പ്രഭാതഭേരിയുമായി  കിളിജാലങ്ങൾ ചിറകടിച്ചു  മനസ്സ് ഇന്ദ്രിയങ്ങളുടെ  കടിഞ്ഞാൺ തേടി  കൈകൂപ്പി നിവൃതിയിലാണ്ടു  മൗനത്തിലാഴ്ന്നിറങ്ങി  വികൃതമാർന്ന രൂപങ്ങൾ  പ്രകൃതിയുടെ പ്ര...

നീയാണ് നീയാണ്

നീയാണ് നീയാണ്  ഇനി എന്തുണ്ട് ഈ ഹൃദയ ക്ഷേത്രത്തിൽ  നീയല്ലാതെ മറ്റെന്ത്  നീയല്ലാതെ എന്ത് ദേവത  തുറന്നു നോക്കുക  അല്പമെങ്കിലും  സന്ദേഹം ഉണ്ടെങ്കിൽ  നീയാണ് നീയാണ് നീ മാത്രം  നൊമ്പരം കൊണ്ട്  പമ്പരം പോലെ ചുറ്റും  നോവിന്റെ മരുന്ന്  നീയാണ് നീയാണ് നീയാണ്  വിരഹത്തിൻ വേദനകളിൽ  പാടാനൊരുങ്ങും  പാട്ടിന്റെ പല്ലവി  നീയാണ് നീയാണ്  നീയാണ് നീ മാത്രം  ജീ ആർ കവിയൂർ 14 11 2022

പാർവണത്തിങ്കളെ

പാർവണത്തിങ്കളെ  പാർവണത്തിങ്കളെ  പോരാമോ എൻകൂടെ  പാലോളി വിതറും  പുഞ്ചിരിയാലെ നീയെന്നെ പാട്ടിലാക്കല്ലേ പുന്നാരെ പാട്ടിന്റെ പല്ലവിയൊന്നു  ഓർത്തോർത്തു പാടാനായി  പലവട്ടം ഒരുങ്ങിയപ്പോൾ  പദമാകെ മറന്നല്ലോ നിൻ  പഞ്ചാര വാക്കിൽ മയങ്ങിയല്ലോ  പിണങ്ങിയോ നീ പോയി മറഞ്ഞു  പയ്യാരം പറയാതെ  പാലഞ്ചും പ്രണയമേ  പവിഴ കൊടിയേ  പോരിക പോരുക  പാർവണത്തിങ്കളെ  ജീ ആർ കവിയൂർ 14 11 2022

നിന്നോർമ്മകൾ

നിന്നോർമ്മകൾ  നിന്നോർമ്മകൾ  തേനലയായി  മൂളി അകലും നേരം മനസ്സിലാകെ തേരോടും ഉത്സവമേളം  തിടമ്പേറ്റി  പഞ്ചാംമരം വീശി അടിക്കും  പഞ്ചാരിമേള കൊഴുപ്പ്  ചെവിയാട്ടി നിൽക്കും  കൊമ്പന്റെ നെറ്റിപ്പട്ടത്തിൻ തിളക്കവും തീവട്ടിയുടെ ഒലിയിൽ  മൂക്കുത്തിയുടെ  അഴകാർന്ന് തെളിമയും എന്നിലാകെ പഞ്ചശരന്റെ അമ്പുകുണ്ടപോലെ  അഴകിന്റെ ആഴങ്ങളിൽ പുഞ്ചിരി മത്താപ്പിൻ  പൂത്തിരിയുമെന്നിൽ  കുളിർ കൊരുന്നുവല്ലോ മായാതെ നിൽക്കണേ  എന്നുമെൻ കനവുകളിൽ   ജീ ആർ കവിയൂർ 14 11 2022

യാത്ര തുടർന്നു

യാത്ര തുടർന്നു  നെഞ്ചിലേറ്റിയ ഓർമ്മകളാൽ സമാന്തരങ്ങളിലൂടെ നീങ്ങിനിരങ്ങിയ  വേളയിലറിയാതെ  പോയി പോയ കാലത്തിൻ  സ്മൃതികൾ ഉണർന്നു ചിതറിമെല്ലെ  തുറന്നിട്ട വാതായനങ്ങളിലൂടെ  പ്രണയം തേടിയ വേളകളുടെ  കുളിർമയാർന്ന നിമിഷങ്ങൾ  തറവാട് മുറ്റവും കടന്ന്  ഇലപൊഴിയും അരയാലിൻ ചുവട്ടിൽ നിൽക്കുമ്പോയി കണ്ടവളും അവനും അവരുടെ രണ്ടു കുട്ടികളും  അമ്പലപ്പടി കയറുന്നു  അവൾ കാണാതെമെല്ലെ  കണ്ണുകൾ തുടച്ചു  തിരികെ നടന്നതുമൊർത്തു  കൊണ്ടിടനാഴിയിലൂടെ  വിഷാദം നിറഞ്ഞു എങ്ങോട്ടോ ലക്ഷ്യമില്ലാതെ  പ്രകൃതിയുടെ കരലാളനങ്ങളറിഞ്ഞ പ്രവാസത്തിൻ വാസത്തിലേക്ക്  യാത്ര തുടർന്നു  ജീ ആർ കവിയൂർ 14 11 2022

ഗതകാലത്തിലുടെ

ഗതകാലത്തിലുടെ ദുരിതങ്ങൾ താണ്ടി  ജീവിത യാത്രകളിൽ  നിഴൽ പടരും തെക്കിൻ കാടുകളും കടന്ന്  പച്ച നെൽ വിളയും  പാടവരമ്പത്തിലൂടെ  നീ വരും കാത്ത്  ഏറുമാടത്തിൽ  കാത്തിരുന്നു , ഇന്നുമെൻ  ഓർമ്മകളുടെ പിന്നോക്ക  നടത്തത്തിൽ കൗമാരക്കാരനായി  കൊയ്ത്ത് ഒഴിഞ്ഞ പാടത്തിൽ  കാൽപന്ത് തട്ടി കളിച്ച നേരം  നിന്നൊളി കണ്ണേറുകളുടെ  പുഷ്പ ശരമേറ്റ്  ഉള്ളൊന്നു കാളിയതും  സന്ധ്യകൾ നിനക്കായി  കാത്തു നിന്നു ചെമ്മാനച്ചോടും  വിജനമാം ഇടത്ത് ചീവീടുകളുടെ സംഗീതവും , എന്നിലുണർന്ന  കവിതകളും എല്ലാം  നിന്നെക്കുറിച്ചായിരുന്നു  പിറകോട്ട് മറക്കാത്ത എടുകൾ പിന്നിട്ട്  നാലുമണി വിട്ടു നാം പാടവരമ്പത്തിലൂടെ  കഥ പറഞ്ഞു നടന്ന ബാല്യകാലത്തിലേക്ക്  വീണ്ടും പോകാനാവാതെ ,  ഈ പൂമരച്ചോട്ടിലിരുന്നു  ഗതകാല യാത്ര നടത്തി മടങ്ങി  ജീ ആർ കവിയൂർ  12 11 2022

കവിത വിരിഞ്ഞതോ

കണ്ണൻ  വന്നെൻകാതിൽ കഥ പറഞ്ഞതോ  കനവിലെന്നപോലെന്നിൽ കവിത വിരിഞ്ഞതോ കാർമേഘവർണ്ണവും  കായാമ്പൂവിൻനിറവും കണ്ണൻ്റെ മേനിയിൽനിന്നും കവർന്നെടുത്തതോ കുയിൽ പാടും പാട്ടും കാറ്റ് വന്നു മുളം തണ്ടിൽ കാംബോജിയുണർത്തിയതും കണ്ണൻ്റെ മുരളികയിൽ നിന്നും കട്ടെടുത്തതോ കണ്ണൻ്റെ കണ്ണ് ചുവന്നത് കളിമണ്ണ് തിന്നിട്ടോ കമലദലം ചുവന്നത്  കണ്ണൻ്റെ ചുണ്ട് കണ്ടിട്ടോ ജീ ആർ കവിയൂർ 12 11 2022

മടക്കത്തിന് ഓർമ്മ

മടക്കത്തിന് ഓർമ്മ  ഒഴിഞ്ഞ കീശയും  നിറഞ്ഞ കണ്ണും  കനമേറിയ മനസ്സുമായി  ബന്ധങ്ങളുടെ ആഴമളന്ന്  മടക്കത്തിന് വേദനയുമായി  മലയും പുഴയും പല  കൺ കാഴ്ചകളും  കടന്ന് ജീവിതത്തിൻ രണ്ടറ്റം  കൂട്ടിമുട്ടിക്കുന്നതിനായി  സമാന്തരങ്ങളിലേറി യാത്ര തുടർന്നു ഇനി  എന്നാണാവോ മടക്കമെന്നറിയില്ല  ഒരു ചാണും അതിനു താഴെ  നാലു വിരക്കിടയുടെ  തിരുശേഷിപ്പിനായി  നാടും വീടും നഗരങ്ങൾ വിട്ട് പച്ച മണ്ണിന്റെ മണവും വിട്ടകന്ന് പ്രവാസത്തേക്കു മടങ്ങുമ്പോൾ ഇനിയെന്ന് മടങ്ങുവാനാവുമെന്ന ചിന്തയോടെ താളം തള്ളി നീങ്ങിയ വണ്ടിയിലിരുന്ന് ചിന്തകൾ നീണ്ടു  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ മടക്കത്തിനായി എന്തെന്നില്ലാതെ  തുടിച്ചു ഉള്ളകം ജീ ആർ കവിയൂർ 12 11 2022

എവിടെ നീ

എവിടെ നീ നിൻ്റെ ഓർമ്മകൾ പേറി തിക്കി തിരക്കി നഗരവും കടന്നു കെട്ടിപെറുക്കി താള മേളത്തോടെ  സമാന്തരത്തിലുടെ നീങ്ങും യാത്രകൾക്ക് അവസാനം തെങ്ങിൻ തലപ്പുകൾ നെൽവയലുകൾ പുഴയും മലയും താണ്ടി നിൻ വേരുകൾ അന്വേഷിച്ചു തറവാട് മുറ്റത്ത് കേറുമ്പോൾ  കാതോർത്ത് പടികൾ കയറവേ മൗനം  തളം കെട്ടി നിൽക്കും കൊലായും മുങ്ങി കുളിച്ചു ഉല്ലസിച്ച നീ ഇല്ലാത്ത കുളവും നിനക്കായി ഒരുക്കിയ ചായ ആറി തണുത്തപ്പോൾ നിന്നെ  തിരക്കി എല്ലായിടത്തും  പാടവരമ്പിലൂടെ മൗനം പൂക്കും തേവി കൂടിയിരിക്കും കാവും വള്ളികളിൽ ഉയലാടും അണ്ണാര  കണ്ണന്മാർ തത്തി കളിക്കും ഇടവും കടന്നു അവസാനം നീ നിത്യം പോയിവരുംമധുരം നിറഞ്ഞു  പതയും  ഇടത്തെത്തിയിട്ടും ഇല്ല എവിടെയുമില്ല ഇന്നും അത് എനിക്ക് ഉൾ കൊള്ളാനാവുന്നില്ല എന്നെ വിട്ടു നീ വിളിക്കപ്പുറത്തേക്കുള്ള ലോകത്ത് പോയി മറഞ്ഞുവെന്ന് .... ജീ ആർ കവിയൂർ 11 11 2022

എൻ്റെ പുളമ്പലുകൾ 93

എൻ്റെ പുളമ്പലുകൾ 93 വിത്തുകൾ വിതച്ചാലല്ലോ  അങ്കുരിക്കുള്ളല്ലോ മുളകൾ  തിരക്കിയാൽ അല്ലേ വഴിയറിയൂ  ഭീതിയുള്ളവരല്ലോ കരയ്ക്ക് നിൽക്കൂ  വെള്ളത്തിലിറങ്ങിയാലല്ലെ  നീന്തുവാനാകൂ നീന്തി തുടിക്കുവാൻ  ശേഷിയുള്ളവർക്കല്ലേ  നീന്തുവാനാവു ജയിക്കുന്നവർക്കല്ലേ  തോൽക്കുവാനുള്ള  ധൈര്യം ഉണ്ടാവും  ജീ ആർ കവിയൂർ 11 11 2022

ഓർമ്മകളുടെ പിൻ നടപ്പ്

ഓർമ്മകളുടെ പിൻ നടപ്പ് ഇലപൊഴിച്ചു പടിയിറങ്ങുന്ന  ഹേമന്തത്തിനൊപ്പം  വിരഹ വേദനയോടെ  ശിശിരത്തിലേക്ക്  നടന്നിറങ്ങിയ ചില്ലകൾ  കണ്ട മനസ്സ് ഓർമ്മകളിലേക്ക്  ആഴ്ന്ന് ആഴ്ന്നിറങ്ങി  പുഴയിലൂടെ കൊതുമ്പു വെള്ളം  തുഴഞ്ഞ് മീൻ വലകളിട്ടു നടന്ന  ബാല്യകൗമാരങ്ങളിനി വരില്ലല്ലോ  ജീവിതയാനത്തിൻ വേഗത  കുറയുന്നത് പോലെ  വേഗത കൂടിയ വണ്ടി  പലയിടത്തും നിർത്താതെ  പാഞ്ഞു , നാടും നഗരവും  ഊഷര ഭൂമികളും കടന്ന്  കണ്ണുകളിൽ ഉറക്കം  സ്വപ്നം തേടുമ്പോൾ പുലരുമ്പോൾ കൺകാഴ്ചകളിൽ മലയും പുഴയും തെങ്ങുകളുടെ തലയെടുത്തു നിൽക്കുന്നു  കൊഴിഞ്ഞ ദിനങ്ങളുടെ  ഓർമ്മകൾ വീണ്ടും  അയവിറക്കിമെല്ലേ  ഒരു ദീർഘനിശ്വാസം വിട്ട് കാത്തിരിപ്പ് അവർക്കുള്ള  വാങ്ങിനിറച്ച പെട്ടിയെ നോക്കി  പുഞ്ചിരിച്ചു  ജീ ആർ കവിയൂർ  10 11 2022

ഓർമ്മ വർഷം (ഗസൽ)

ഓർമ്മ വർഷം (ഗസൽ) സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിന്നോർമ്മ നൽകുന്ന  സ്വരരാഗ വർണ്ണത്തിൻ രാഗഭാവം  മനസ്സിന്റെ ഉള്ളിലൊരു തനിയാവർത്തനത്തിനൻ  താളലയം  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിൻ സാമീപ്യത്തിൻ ലഹരിയെ കുറിച്ച്  എത്ര എഴുതി പാടിയാലും തീരാത്ത മധുര നോവ്  തീരാത്ത മധുര നോവ്  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  ജീ ആർ കവിയൂർ 08 11 2022

ശിശിരത്തിലായ് ഗസൽ

ഗസൽ - ശിശിരത്തിലായ് ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ആരാരുമറിയാതെ  മധുര നോവ്  ഉള്ളിലൊതുക്കിയ നേരം  എവിടെയോ നിന്നോരു  ഗസൽ വീചികൾ  മനസ്സിന്നു കുളിരേകി  ആആആആആ ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  വേദിയിലായി ഗസലിൻ വേദിയിലായി  പാടാൻ കൊതിക്കുമാ പാട്ടിൻ ശ്രുതിയിൽ  വേദനയോ വിരഹ വേദനയോ  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  നിലാവിന്റെ കരങ്ങൾ തൊട്ടകലും  ആഴിയുടെ മൊഴികളിലും അറിഞ്ഞു  വല്ലാത്ത മധുര നോവ്  തീരത്തിനറിയാം മധുര നോവ്  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ജീ ആർ കവിയൂർ 08 11 2022

രാവുകളിൽ (ഗസൽ )

രാവുകളിൽ (ഗസൽ ) ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  തിരിഞ്ഞും മറിഞ്ഞും  കിടന്നിട്ടും  നിൻ സാമീപ്യമറിഞ്ഞു  മുറിയാകെ മുല്ലപ്പൂവിൻ  ചാരു ഗന്ധം  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  പതചലനത്തിനു കാതോർത്ത് കിടന്നു  സ്വപ്നാടനം നടത്തുവാൻ   എവിടെനിന്നോ കൊലുസ്സിൻ  കിലുക്കങ്ങൾ കേൾക്കായി  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു   തുറന്നിട്ട ജാലക  വാതിലിൽ നിന്നും  കാറ്റു മെല്ലെ മൂളിയടുത്തു  നിൻ പരിരമ്പണത്തിൻ  മൃദുലതയുടെ ഓർമ്മയാൽ  കുളിർ കോരി മെയ്യാകെ  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  ജീ ആർ കവിയൂർ 07 11 2022

അല്ലയോ താജ്

അല്ലയോ താജ്  വെണ്ണക്കല്ലിൽ തീർത്ത  പ്രണയകുടീരമേ നിന്നിൽ  ഉറങ്ങുന്നവല്ലോ മുംതാസിന്റെയും ഷാജഹാൻ ചക്രവർത്തിയുടെയും  പാർത്ഥിക ശരീരങ്ങൾ  യമുന തൻ തീരത്ത് തിളങ്ങുന്ന പ്രണയത്തിൻ വെണ്മയാം താജേ നിനക്കു വേറൊരു വിളിപ്പേരുണ്ടന്നു തേജോ മഹലെന്ന് പറയപ്പെടുന്നു പരമശിന്റെയും പാർവതിയുടെയും പ്രണയത്തിൻ കൊട്ടാരമെന്ന്   ഇനി ഇതുപോലൊരു മഹൽ പണിയുവാതിരിക്കാൻ ഷാജഹാൻ ചക്രവർത്തി ശില്പിയുടെ കൈവെട്ടാൻ ഒരുങ്ങിയപ്പോൾ  അവസാന ആഗ്രഹം സാഫല്യമന്നൊണം താഴിക കുടത്തിൻ മുകളിലേറി ആരും കാണാതെ  ഉളിപ്പാട്  വീഴ്ത്തിയതിനു പിന്നാലെ  എല്ലാ മഴയെത്തും കണ്ണുനീർ വാർക്കുമ്പോലെ മുംതാസിന്റെ കുടീരത്തിലേക്കുതുള്ളികൾ വീഴുമത്രേ  ഇങ്ങനെ പല കഥകളും  പ്രചരിച്ചു പോരുന്നത്  സത്യമോ മിഥ്യയൊന്നറിയില്ല  എങ്കിലും നിന്റെ തലയുയർത്തി നിൽപ്പ് കാണുമ്പോൾ പ്രണയമെത്ര ഉന്നതമാണെന്ന് അറിയുന്നു  ജീ ആർ കവിയൂർ  07 11 2022

കണ്ണുകൾ തേടി

കണ്ണുകൾ തേടി  വാനത്തു വിരിഞ്ഞ  പൂവിൻ ചാരുത  പകർന്നു മണ്ണിലും  പൂത്തു നിൽപ്പു  കടലിനുമാകാശത്തിനു ഇടയിൽ നിന്നും വിടർന്നു  രവിപുഷ്പം കണ്ടു മനം തുടിച്ചു  ആഴിയുടെ തിരമാല കണക്ക്  മേഘരാജികൾ ചിത്രം വരച്ചു  തീരത്ത് നിന്നു കണ്ടവർ  ആനന്ദത്തിലാഴുന്നു  ഇലകൊഴിച്ച ശിശിരക്കുപ്പായ അണിയാനൊരുങ്ങി ചില്ലകൾ . വീണ്ടും വരവായി  വസന്തത്തിനൊരുക്കങ്ങൾ  ആലസ്യം വിട്ടൊഴിഞ്ഞു  നീലിമയാർന്ന വാനത്തിൻ  നിറങ്ങളൊപ്പിയെടുത്തു   നറു പുഷ്പങ്ങൾ  കാറ്റിന് സുഗന്ധത്തിനു തേയിലയുടെ പച്ചമണം  സൂര്യകിരണങ്ങളരിച്ചിറങ്ങി  കാടിൻ ഇടവഴികളിൽ സ്വർണ്ണ ശോഭ തെളിഞ്ഞു  ഇലകൾക്ക് ചുവന്നു പിന്നെ മഞ്ഞയായി  കൊഴിയുമ്പോഴും  മനസ്സിലെ പ്രണയം  തീരത്ത് വരച്ചതിൻ തീവ്രതമായിച്ചിട്ടു കടൽ വ്യഗ്രതയോടെ  വീണ്ടും വന്നു പോയി  തൻെറ പ്രണയം കരയോട്   അറിയിച്ചയകുന്നു  മഴമേഘങ്ങൾ മലമുകളിലെറിയകന്നു  ഇല അടർന്നതറിയാതെ വിരഹത്തിൻ വർണ്ണന വായിച്ചു മയങ്ങി ചാരുബെഞ്ചിൽ  കവിത ചേക്കേറിയ നേരം  യാത്രകളുടെ ജാലകക്കാഴ്ച കണ്ടു  തീര...