ചില ബന്ധങ്ങൾ അങ്ങിനെയാണ്
ചില ബന്ധങ്ങൾ അങ്ങനെയാണ്
ജീവപര്യന്തം പോലെയാണ്
ചില ബന്ധങ്ങൾ മാളോരെ
ജാമ്യം നൽകിയിട്ടുപോലും വിടുതൽ കിട്ടുന്നില്ല
ചിരാതുകൾ എങ്ങനെ അവരുടെ
നിസ്സഹായ അവസ്ഥയറിയിക്കും
കാറ്റും ആവശ്യമാണല്ലോ
എന്നാൽ അതല്ലല്ലോ അവർക്ക് പേടിയും
നിന്റെ ആവശ്യങ്ങളുടെ സമയം
കഴിഞ്ഞു പോയിരിക്കുന്നു
ഇല്ലെങ്കിൽ എനിക്ക് ഇന്നും
നിന്നെക്കാൾ അതീതമായി
മറ്റാരുമില്ലല്ലോയിന്ന്
ചിലർക്ക് അറിയില്ലല്ലോ
എന്റെ നിസ്സഹായ അവസ്ഥ
അവളും ഉപദേശിക്കുന്നു ചിരിച്ചുകൊണ്ട് ജീവിക്കുകയെന്ന്
പുസ്തകങ്ങളുടെ ലോകത്ത് നിന്ന്
എന്നേ പുറത്തു കടന്നുവല്ലോ
ഇപ്പോൾ പുസ്തകങ്ങൾ അല്ല
ജീവിതമാണ് പഠിപ്പിക്കുന്നത്
ജീവിതത്തിന്റെ പടവുകളും
പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു
സുഖമാണെന്ന് കാണിക്കാൻ സുഖമായിരിക്കുന്നതിനേക്കാൾ പ്രയാസമാണല്ലോ
അവൾ എന്റെ ജീവിതത്തിൽ നിന്നും
തന്നെ അകന്നു പോയല്ലോ
എന്നാൽ ജീവിതകാലം മുഴുവനും
ഓർമ്മകൾ സമ്മാനിച്ചു കടന്നുവല്ലോ
ജീ ആർ കവിയൂർ
20 12 2022
Comments