എല്ലാം വിസ്മൃതിയിലേക്ക്
എല്ലാം വിസ്മൃതിയിലേക്ക്
അറിയുന്നു നിൻ സാന്നിധ്യം
ഈ വീടിന്റെ ഓരോ വസ്തുവിലും
നിന്റെ ഓർമ്മകൾ നിറഞ്ഞിരിക്കുന്നു
ആരെങ്കിലും വരുമ്പോൾ ചോദിക്കുന്നു
ഈ സാധനങ്ങൾ ആരുടേതെന്ന്
ഞാൻ ചിരിച്ചുകൊണ്ട് പറയാറുണ്ട്
ഈ ഓർമ്മകൾ എന്റേതെന്ന്
അവർ ചോദിക്കും ഈ ഓർമ്മകളിൽ എന്തേ പൊടിയിത്ര
എനിക്കു പറയാനുള്ളത്
ഇത് പൊടിയല്ല സമയമാണ് കാലമാണ്
ഇനി ഞാൻ ഈ പൊടികളൊക്കെ
തൂത്തുകളയുകയിൽ ഓർമ്മകൾ പുനർജീവിക്കുമല്ലോ
ഇതുമായി പൊരുത്തപ്പെട്ട് പോകുന്നുവല്ലോ
ഇതാവും ജീവിതമെന്ന പിടികിട്ടാത്ത പ്രഹേളിക
നഷ്ടത്തിന്റെ ബോണിസായികൾ മുരടിച്ചു നിൽക്കുന്ന
വിരസമായ ഇരിപ്പിടവും
തൊടിയിലെ ബോഗൻ വില്ലയും
എല്ലാം വീണ്ടും വിസ്മൃതിയിലേക്ക്
എല്ലാം വിസ്മൃതിയിലേക്ക്
ജീ ആർ കവിയൂർ
Comments