താളം അനുരാഗം
താളം അനുരാഗം
താളം താളത്തോട് ചേർന്നു
ഹൃദയ താളത്തോട് ചേർന്നു
രാഗം അനുരാഗമായ് മാറുന്നു
അനുരാഗം ഹൃദന്തമായ് മാറുന്നു
സ്വരരാഗ വസന്തമത് ചേരുന്നു
സപ്ത സാഗരത്തിൽ ലയിക്കുന്നു
നിലാവ് ചേരും രാത്രിയിൽ
നിഴലുകൾ തമ്മിലടുത്തപ്പോൾ
താളം താളത്തോട് ചേർന്നു
ഹൃദയ താളത്തോട് ചേർന്നു
രാഗം അനുരാഗമായ് മാറുന്നു
താളം താളമായ് മാറുമ്പോൾ
അവരോന്നായ് ചേർന്നപ്പോൾ
എന്തൊരു ലഹരാനുഭൂത്തിയായ്
ജന്മജന്മനാന്തര സുഹൃതം
താളം താളത്തോട് ചേർന്നു
ഹൃദയ താളത്തോട് ചേർന്നു
രാഗം അനുരാഗമായ് മാറുന്നു
അകലുമ്പോൾ അടുക്കുവാൻ മോഹം
അടുക്കുമ്പോൾ അകതാൽ ആനന്ദം
ശ്രുതിയും താളവും ചേർന്നു
ജീവിത സംഗീതം ഉണരുന്നു
താളം താളത്തോട് ചേർന്നു
ഹൃദയ താളത്തോട് ചേർന്നു
രാഗം അനുരാഗമായ് മാറുന്നു
ജീ ആർ കവിയൂർ
08 12 2022
Comments