നിൻ കണ്ണുകളിൽ ..ഗസൽ
നിൻ കണ്ണുകളിൽ ..ഗസൽ
നിൻ കണ്ണുകളിൽ നിറയെ പ്രണയം
അത് എഴുതി വായിച്ചു ഞാനുമൊരു
ഗാലിബ് ആയി തീരട്ടെയോ
ഈ കണ്ണുകളിലെ ഗസലുകൾ
പാടി തീരട്ടെ
നിൻ കണ്ണുകളിൽ ....
നീയും നിലാവും നൽകിയകന്ന
ഓർമ്മകളിൽ ഇന്നും ജീവിക്കുമ്പോൾ
ഇത് വരെ എഴുതിയവ
നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു
നിൻ കണ്ണുകളിൽ ....
നിൻ ചുണ്ടിൽ വിരിയും
പൂവുകളും അത് നൽകും
സുഗന്ധത്തിൻ മാസ്മരികതയിൽ
ഞാൻ മറന്നു പാടട്ടെ വീണ്ടും
നിൻ കണ്ണുകളിൽ നിറയെ പ്രണയം
അത് എഴുതി വായിച്ചു ഞാനുമൊരു
ഗാലിബ് ആയി തീരട്ടെയോ
ഈ കണ്ണുകളിലെ ഗസലുകൾ
പാടി തീരട്ടെ
ജീ ആർ കവിയൂർ
27 12 2022
Comments