കണ്ടുവോ
കണ്ടുവോ
മാനത്തു നിന്നും
വഴിതെറ്റി വന്ന
വെൺ മേഘ ശകലങ്ങളെ
കണ്ടുവോ നിങ്ങളെൻ
പ്രാണ പ്രേയസ്സിയെ
മന്ദാര മണം വീശി അകലും കാറ്റേ
കുന്നും താഴ്വാരങ്ങളും കടന്ന്
വരുമ്പോൾ കണ്ടുവോ നീയെൻ ആത്മസഖിയെ
മേഘങ്ങളിൽ നിന്നും
ചിതറി വീഴും
മഴത്തുള്ളികളെ
പോരും വഴികളിൽ
നീ കണ്ടുവോ
എൻ ആരോമലാളെ
മാറിമാറി വരും
ഋതുക്കളെ നിങ്ങളും
കണ്ടതുണ്ടോ
എൻ പ്രണയിനിയെ
വിരഹ നോവിനാൽ
എഴുതുമെൻ വരികളിൽ
തുളുമ്പും അക്ഷരങ്ങളെ
നിങ്ങളെങ്കിലും അറിഞ്ഞോ
എൻ ആത്മനൊമ്പരം
ജീ ആർ കവിയൂർ
23 12 2022
Comments