നീ ഓർമ്മ വന്നു
നീ ഓർമ്മ വന്നു
വസന്തമെപ്പോൾ വന്നുവോ
അപ്പോൾ പൂവിരിഞ്ഞു
എപ്പോൾ അമ്പിളി വന്നുവോ
താരകങ്ങൾ മിന്നി തെളിഞ്ഞു
അതു കണ്ട് എനിക്ക് നിന്നെ ഓർമ്മ വന്നു
പാട്ടിന്റെ ശ്രുതിമീട്ടാനറിയില്ലെങ്കിലും
നീ എന്റെ ചുണ്ടുകളിൽ സ്വരങ്ങളായി വിരിഞ്ഞു
എപ്പോഴൊക്കെ ലോകം
എന്റെ ഗാനം മൂളുവാൻ തുടങ്ങിയോ
മിഴികൾ കണ്ടു കനവ് നിനവാകുന്നത്
നേർക്കുനേർ നോവുകൾ വരുമ്പോൾ
നിന്നെ ഓർമ്മ വന്നു എനിക്ക്
ഒരു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചാരു ശില്പമാണ് നീയെനിക്ക്
മിഴികൾ കണ്ടു കനവ് നിനവാകുന്നതും അറിഞ്ഞു
നോവുകൾ വന്നടുത്തു അപ്പോൾ നീ ഓർമ്മ വന്നു
ജീ ആർ കവിയൂർ
Comments