കവിത വിരിഞ്ഞതോ
കണ്ണൻ വന്നെൻകാതിൽ
കഥ പറഞ്ഞതോ
കനവിലെന്നപോലെന്നിൽ
കവിത വിരിഞ്ഞതോ
കാർമേഘവർണ്ണവും
കായാമ്പൂവിൻനിറവും
കണ്ണൻ്റെ മേനിയിൽനിന്നും
കവർന്നെടുത്തതോ
കുയിൽ പാടും പാട്ടും
കാറ്റ് വന്നു മുളം തണ്ടിൽ
കാംബോജിയുണർത്തിയതും
കണ്ണൻ്റെ മുരളികയിൽ നിന്നും
കട്ടെടുത്തതോ
കണ്ണൻ്റെ കണ്ണ് ചുവന്നത്
കളിമണ്ണ് തിന്നിട്ടോ
കമലദലം ചുവന്നത്
കണ്ണൻ്റെ ചുണ്ട് കണ്ടിട്ടോ
ജീ ആർ കവിയൂർ
12 11 2022
Comments