കണ്ണുകൾ തേടി

കണ്ണുകൾ തേടി 

വാനത്തു വിരിഞ്ഞ 
പൂവിൻ ചാരുത 
പകർന്നു മണ്ണിലും 
പൂത്തു നിൽപ്പു 

കടലിനുമാകാശത്തിനു
ഇടയിൽ നിന്നും വിടർന്നു 
രവിപുഷ്പം കണ്ടു മനം തുടിച്ചു 
ആഴിയുടെ തിരമാല കണക്ക് 
മേഘരാജികൾ ചിത്രം വരച്ചു 
തീരത്ത് നിന്നു കണ്ടവർ 
ആനന്ദത്തിലാഴുന്നു 

ഇലകൊഴിച്ച ശിശിരക്കുപ്പായ അണിയാനൊരുങ്ങി ചില്ലകൾ .
വീണ്ടും വരവായി 
വസന്തത്തിനൊരുക്കങ്ങൾ 
ആലസ്യം വിട്ടൊഴിഞ്ഞു 
നീലിമയാർന്ന വാനത്തിൻ 
നിറങ്ങളൊപ്പിയെടുത്തു  
നറു പുഷ്പങ്ങൾ 

കാറ്റിന് സുഗന്ധത്തിനു
തേയിലയുടെ പച്ചമണം 
സൂര്യകിരണങ്ങളരിച്ചിറങ്ങി 
കാടിൻ ഇടവഴികളിൽ
സ്വർണ്ണ ശോഭ തെളിഞ്ഞു 

ഇലകൾക്ക് ചുവന്നു
പിന്നെ മഞ്ഞയായി 
കൊഴിയുമ്പോഴും 
മനസ്സിലെ പ്രണയം 
തീരത്ത് വരച്ചതിൻ
തീവ്രതമായിച്ചിട്ടു
കടൽ വ്യഗ്രതയോടെ
 വീണ്ടും വന്നു പോയി
 തൻെറ പ്രണയം കരയോട് 
 അറിയിച്ചയകുന്നു 

മഴമേഘങ്ങൾ മലമുകളിലെറിയകന്നു 
ഇല അടർന്നതറിയാതെ വിരഹത്തിൻ വർണ്ണന വായിച്ചു മയങ്ങി ചാരുബെഞ്ചിൽ 
കവിത ചേക്കേറിയ നേരം
 യാത്രകളുടെ ജാലകക്കാഴ്ച കണ്ടു 
തീരും  മുമ്പേ എത്തിച്ചേർന്നു വണ്ടി 
ഉദര നിമിത്തം നഗരത്തിലേക്കായി 
കണ്ണുകൾ പരതിയവനെ

ജീ ആർ കവിയൂർ 
07 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “