ക്രയ വിക്രയങ്ങളാരംഭിക്കാം
ഹൃദയം ഹൃദയങ്ങൾ തമ്മിലുള്ള
ക്രയ വിക്രയങ്ങളാരംഭിക്കാം
ഇനി വരികയില്ല ഇതു പോലെ
ഉള്ള അസുലഭ സന്ദർഭങ്ങൾ
നീ പറയുക ഈ നിമിഷങ്ങളിൽ
കാട്ടും കുസൃതികളൊക്കെ
എത്ര നാൾ പിന്നെ അവ
തിരി ശീലിക്കു മറവിലായി പോകില്ലേ
ഹൃദയം ഹൃദയങ്ങൾ തമ്മിലുള്ള
ക്രയ വിക്രയങ്ങളാരംഭിക്കാം
എന്നുള്ളിലൊക്കെ എങ്ങിനെ
ഞാൻ പറയും മനസ്സ് കൈവിട്ടു പോകുംപോലെ
ഓർക്കുകിൽ ഈ ജീവിതം
ഇത്രക്ക് ഇത്ര നാൾ മാത്രമേ ഉള്ളുവല്ലോ
വരിക കൈ മാറാം ഹൃദയം
അതിൽ പൂക്കട്ടെ തളിർക്കട്ടെ അനുദിനം
പ്രണയം പ്രണയം പ്രണയം
ഹൃദയം ഹൃദയങ്ങൾ തമ്മിലുള്ള
ക്രയ വിക്രയങ്ങളാരംഭിക്കാം
ജീ ആർ കവിയൂർ
24 12 2022
Comments