ഋഷഭ വാഹനാ ശംഭുവേ ശരണം
ഋഷഭ വാഹനാ ശംഭുവേ ശരണം
ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും
പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ
ഇരുപത്തിയെട്ടാമോണത്തിനു
താളമേള കൊഴുപ്പൊടെ
എടുപ്പുകാളകളേ വലിച്ചുകൊണ്ട്
എത്തിടുന്നു നിൻയരികിൽ
ഭക്തജനങ്ങൾ നിൻ നടയിൽ
ഋഷഭ വാഹനാ ശംഭുവേ ശരണം
ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും
പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ
വൃശ്ചികോത്സവത്തിനു
പന്തണ്ടുവിളിക്കുന്നു
ഉദ്ദിഷ്ട കാര്യങ്ങൾ ലഭിക്കുവാൻ
ഭജനമിരിക്കുന്നു നിന്നരികിൽ
ഋഷഭ വാഹനാ ശംഭുവേ ശരണം
ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും
പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ
മിഥുന മാസത്തിലായി
അൻപത്തിരണ്ടു കരയിൽ നിന്നും
പടയാളികളൊത്തുകൂടി
പടനിലത്ത് എത്തി
കല്ലുകെട്ടിച്ചിറയിലായി
ഓച്ചിറ കളി നടത്തുന്നു
ഋഷഭ വാഹനാ ശംഭുവേ ശരണം
ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും
പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ
ജീ ആർ കവിയൂർ
25 11 2022
Comments