വിരഹക്കടൽ

വിരഹക്കടൽ


അധര മധുരിമയും
നയന മനോഹാരിതയും
മിടിക്കുന്ന നെഞ്ചകവും

എന്നിലുണർന്നയക്ഷരസാഗരവും
എന്നെ എന്നിൽ നിന്നുംമകറ്റിയ 
കൗമാരമിന്നുമോർമ്മകളിൽ
പൂവിനെ തേടി പരാഗണം നടത്തും
ശലഭമാനസനാക്കുന്നുവല്ലോ

ആദ്യമായ് കണ്ടത് നീയൊരു
പൂമ്പാറ്റ കണക്കെ പാറി
കുളക്കടവിൻ പടികളിൽ 
കയറുന്നതിന്നുമൊരു 
ചലച്ചിത്രം പോലെ മനസ്സിൻ
തിരശീലയിൽ കാന്മു ഒമാലെ

കണ്ണിൽ പാടചുടി വരുന്നല്ലോ
ഇനിയെന്ന് കാണും നിന്നെ
അറിയില്ലല്ലോ
അന്ത്യ നിലാവ് ഉദിച്ചുവല്ലോ 
അലയടിക്കുന്നകതാരിലെ
വിരഹക്കടൽ പ്രിയതേ

ജീ ആർ കവിയൂർ
28 12 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “