സ്വാമി ശരണം ശരണമേ

സ്വാമി ശരണം ശരണമേ
ശരണം പൊന്നായ്യപ്പാ
അയ്യപ്പാ ശരണം 
ശരണം പൊന്നായ്യപ്പാ
സ്വാമിയേ ശരണം 
ദേവ ശരണം തരണം ദേവ
ശബരിഗിരിശ ദേവ
പരമ്പൊരുളേ 


സ്വാമിയേ എന്നു വിളിച്ചു 
വൃശ്ചികമൊന്നിനു
 ഗുരുസ്വാമിയെ വന്ദിച്ചു 
മാലയിട്ടെ

സ്വാമി ശരണം ...... 
.

വൃതം നോറ്റ്കെട്ടുനിറച്ചു 
നടന്നു പതുക്കെ 
ശരണഘോഷത്തോടെ 

സ്വാമി ശരണം ....

മനസ്സിൽ നീ മാത്രമെന്നു നിനച്ചു 
മുങ്ങി നിവർന്നിതു പമ്പയിൽ 
ബലിതർപ്പണത്തോടെ 
പിതൃ സ്മരണ നടത്തി 

സ്വാമി ശരണം ..

ഗണപതിയെ വന്ദിച്ചു
ഗണനായകന്റെ തുണയോടെ 
ശരണകീർത്തനങ്ങൾ പാടി 
മല ചവിട്ടി 

സ്വാമി ശരണം ..


നീലിമല കയറി അപ്പാച്ചിമേടും 
ഇപ്പാച്ചിമേടും കടന്ന് ശബരി പീഠത്തിലെത്തി 
പിന്നെ ശരംകുത്തിയിലെത്തി 
ശരണം വിളിച്ചു മെല്ലെ 

സ്വാമി ശരണം ..

നാളികേരമുടച്ചു തൊട്ടു വന്ദിച്ച് 
പതിനെട്ടു പടി കേറി കെട്ടുമായി 
അയ്യനെ കണ്ടു മനം നിറഞ്ഞു 
നെയ്യഭിഷേകം കഴിച്ച് 

സ്വാമി ശരണം ..

പരീക്ഷണം വച്ചു കന്നി  മൂലഗണപതിയേയും 
നാഗ ദൈവങ്ങളെയും തൊഴുതു 
മാളിക പുറത്തേക്ക് പോയി തേങ്ങയുരട്ടി  

സ്വാമി ശരണം ..

മണിമണ്ഡപവും തൊഴുതു 
പറകൊട്ടി പാട്ട് നടത്തി 
ഉണ്ണിയപ്പവും അരവണയും വാങ്ങി 

സ്വാമി ശരണം ...

സ്വാമി ശരണം 
അയ്യനെ സ്മരിച്ച് 
ശരണം വിളിച്ചു മലയിറങ്ങി 
വീട്ടിലെത്തി കുളി കഴിഞ്ഞ് 
സ്വാമിയേ ധ്യാനിച്ചു 
മാലയൂരി വ്രതമവസാനിപ്പിച്ചു 

സ്വാമി ശരണം ശരണമേ
ശരണം പൊന്നായ്യപ്പാ
അയ്യപ്പാ ശരണം 
ശരണം പൊന്നായ്യപ്പാ
സ്വാമിയേ ശരണം 
ദേവ ശരണം തരണം ദേവ
ശബരിഗിരിശ ദേവ പരമ്പൊരുളേ 

ജീ ആർ കവിയൂർ
23 11 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “