ഏകാദശിയിൽ

ഏകാദശിയിൽ

ഏകാദശിയിൽ പണ്ട്
വിഷ്ണു ദേവിയായി
ദേവന്മാർക്കായി
മുരിയെന്ന അസുരനെ
നിഗ്രഹിച്ചുവത്രെ
എകാദശിദേവിയുടെ
ആഗ്രഹ പ്രകാരം
വൃതാ നുഷ്ടാനം
ആചരിച്ചു പോരുന്നിതു
വൈഷ്ണവരാകുന്നവർ
മുരിയെ നിഗ്രഹിച്ചത് മുതൽ
വിഷ്ണു ഭഗവാനെ
മുരാരിയെന്ന് വിളിച്ചു
ഭാജിപ്പവർക്ക് ശാന്തിയും
സമാധാനവും മോക്ഷവും
ലഭിക്കുന്നു ,ജപിക്ക മനമെ

"ശാന്താകാരം ഭുജകശയനം
പത്‌മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം
യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്‌ണും വന്ദേ വിഷ്‌ണും
ഭവഭയഹരം സർവ്വലോകൈകനാഥം"

ജീ ആർ കവിയൂർ
04 12 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “