എല്ലാം വിധിയാണ്
എല്ലാം വിധിയാണ്
ഹൃദയത്തിലായ് എനിക്കായി
ഓർമ്മകളല്പം സൂക്ഷിച്ചുവയ്ക്കുക
എപ്പോൾ വിരഹമേറെ ഉപദ്രവിക്കുന്നുവോ അപ്പോൾ ഓർമ്മ വരുമെന്നെ
എന്റേതായിട്ടുള്ളവർക്ക് കുറവ് വന്നെങ്കിലോ
ഈ പ്രശ്നങ്ങളാൽ പേടിച്ച് ഞാൻ ആരെയും
ഇപ്പോൾ ഓർക്കുവാൻ ശ്രമിക്കാറില്ല
ശത്രുവിൻ തെരുവിലൂടെ ഭയമില്ലാതെ കടന്നുപോകവേ എന്റെ ഭയം എന്നെ വിട്ടകുന്നു
ഇനി ഉള്ളിലങ്കലാപ്പ് വഴിയിൽ ഒന്ന് രണ്ട് സുഹൃത്തുക്കളുടെ വീടും ഉണ്ട്
എനിക്ക് മദ്യ വില്പന കടയുടെ അടുത്തേക്ക് പോകുവാൻ ഒട്ടും മനസ്സ് വന്നില്ല
ആഗ്രഹവും തോന്നിയില്ല
എന്നെ ലഹരിയിൽ കാണണമെങ്കിൽ എന്റെ കൂട്ടുകാരനെ കൊണ്ടുവരിക
ആയുസ്സിന്റെ നല്ലൊരു ഭാഗം എണ്ണപ്പെട്ട ഒരുപാട് യാത്രകൾ ചെയ്തിരുന്നു
നിന്റെ ചഞ്ചലമാർന്ന ഹൃദയത്തിൽ
ഇപ്പോൾ എന്റെ ശ്വാസം കുരുങ്ങിയിരിക്കുന്നു
മരിക്കുന്നവന്റെ മുന്നിൽ
കരയുവാൻ ആയിരങ്ങളെ ലഭിക്കാം
ജീവിച്ചിരിക്കെ നമ്മെ കരയാതെ ഇരിക്കുവാൻ കരുതുന്നവരെ തിരയുക
സത്യമായ പ്രണയം ഒരു വിധിയാണ് വളരെ കുറച്ചുപേരുടെ കൈരേഖയിൽ
മാത്രമേ ഇവ എഴുതിയിട്ടുള്ളൂ
ജീ ആർ കവിയൂർ
22 12 2022
Comments