എന്നെ വിട്ട് നീ സന്തുഷ്ടയല്ലോ
എന്നെ വിട്ട് നീ സന്തുഷ്ടയല്ലോ
ഇത്രയും ആരുമേ നിന്നെ
ആഗ്രഹിച്ചിരിക്കില്ല
എത്രയെന്നോ ഞാൻ
എന്തിൽ ഒരു വിരോധവുമില്ല
ഇനി സന്തോഷത്തോടെ
ഇരിക്കുന്നത് കണ്ടില്ലെങ്കിലെന്തു പ്രണയം ..?!!
ഒരു വേള നീ വന്നു എന്നെ
ആശ്ലേഷിച്ചിട്ടു പറയുകിൽ
നീയില്ലാതെ എനിക്കും
മനസ്സ് വരുന്നില്ല ജീവിക്കാൻ
എനിക്ക് നിന്റെ കൂടെ ഉള്ള
ജീവിതം മുഴുവനായി വേണ്ട
എന്നാൽ എന്നുവരെ നീ ജീവിച്ചിരിക്കുന്നുവോ
അന്ന് വരെ കൂടെ നീ ഉണ്ടാവണേ ..
ജീവിത വഴികൾ സുഗമമാകുന്നത്
നേരായ മാർഗ്ഗം കണ്ടു പിടിക്കുവാൻ
കൂടെ ഉള്ള സഹയാത്രികനു
കഴിവുണ്ടെങ്കിൽ യാത്ര സുഖകരം
നിർന്ധമില്ല സ്നേഹം
കരങ്ങളുടെ സഹായത്താൽ ലഭിക്കുക
മനസ്സറിഞ്ഞു കൂടെ ഉള്ളതല്ലോ
യഥാർത്ഥ സ്നേഹം അഥവാ പ്രണയം ..!!
നിന്റെ ഒരു മന്ദഹാസത്താൽ
ഞാനെന്നേ തന്നെ സമർപ്പിക്കാം
നീ വിചാരിക്കുന്നതിനപ്പുറം
ഞാൻ നിന്നെ സ്നേഹിക്കുമല്ലോ
ചിലർക്ക് സ്നേഹം നൽകുകിൽ
വലിയ ഉപകാരമാകും
അതു പോലെ തിരിച്ചും
ലഭിക്കുന്നത് വലിയ സമ്മാനമല്ലോ ..
ഹൃദയ മിടിപ്പുകൾ സ്വാതന്ത്രമല്ലോ
പാറാവു നിന്ന് അനുഭവിച്ചറിക
പ്രണയം ഒളിക്കുകയില്ല
നീ ഒന്ന് ഒളിപ്പിച്ചു നോക്കുക
ജീ ആർ കവിയൂർ
18 12 2022
Comments