രാഗം അനുരാഗം

രാഗം അനുരാഗം   

ധനുമാസ കുളിരാവിൽ 
മയങ്ങി ഉണരും മൃദുപദ
ലയതാള തരംഗമായ്
നീ ഉണരുമ്പോൾ 

അറിയാതെ മനസ്സിലെവിടെയോ 
ഋതു ശിശിര വർണ്ണങ്ങൾ 
ശ്യാമവാനിൽ ചന്ദ്രിക 
ചാരുതയാർന്ന ചിരി നിലാവ് 

സഖി നിൻ നടനലാസ്യമെന്നിൽ 
അനുഭൂതിയുടെ 
മദകരഭാവം 
എന്നിലുണർത്തി 

അരുണോദയ കിരണങ്ങൾ 
മുത്തമിട്ട് ഉണർത്തിയ അംബുജം 
നാണത്താൽ വിടർന്നു
 നിൻ പുഞ്ചിരിയാൽ കണ്ടു മനം 
ആനന്ദ അനന്താനന്ദത്തിലാറാടി 

ജീ ആർ കവിയൂർ 
20 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “