പറയാതിരിക്കുക വയ്യ
പറയാതിരിക്കുക വയ്യ
പറയാതിരിക്കുക വയ്യയെനിക്ക്
പറയാതെ പോയ പ്രണയമേ
പലവുരുനാവിൽ തുമ്പിൽ വന്നു
എങ്കിലും പറയാൻ മറന്നു പോയ്
പതിനാലാം രാവിന്റെ പടിമുറ്റത്ത്
പാലൊളി വിതറും നിൻ അമ്പിളി മുഖം
കണ്ടു മോഹിച്ചു പോയി
അലയടിക്കും കടലിനെ കണ്ടത് മുതൽ
മനസ്സിൽ തിരയടിക്കുന്നുവല്ലോ
മറക്കാനാവാത്ത നിന്നോടുള്ള
മൊഴിമുട്ടി നിൽക്കും വാക്ക്
പ്രണയം പ്രണയം പ്രണയം
ജീ ആർ കവിയൂർ
18 11 2022
Comments