മനസ്സിലൊരു തേരോട്ടം
മനസ്സിലൊരു തേരോട്ടം
ആ ആ ആ ആ........
ഓരോ വട്ടവും
ഓർക്കുമ്പോളൊരു
ഉത്സവത്തിന് കൊടിയേറ്റം
മനസ്സിലൊരു
ഉത്സവത്തിന് കൊടിയേറ്റം
പഞ്ചാരിമേളവും
പാണ്ടി വാദ്യങ്ങളും
ശംഖാലി നാദവും
കുഴൽ വിളിയും
ആ ആ ആ ആ........
മനസ്സോടി നടന്നു
ചിന്തിക്കടയിലും
കരിവള ചാന്തു
സിന്ദൂരം വാങ്ങുവാൻ
നിൻ മുഖം കാണാനായി
പരതി നടന്നു
അമ്പലപ്പറമ്പിലായി
ഇന്നും ഉള്ള മാകെ
ഒരുങ്ങുന്നൊരു
ആറാട്ടിനായി ഓമലേ
ഓരോ വട്ടവും
ഓർക്കുമ്പോളൊരു
ഉത്സവത്തിന് കൊടിയേറ്റം
മനസ്സിലൊരു
ഉത്സവത്തിന് കൊടിയേറ്റം
ജീ ആർ കവിയൂർ
22 12 2022
Comments