ഗസൽ - ജീവിത യാത്രയിൽ
ഗസൽ - ജീവിത യാത്രയിൽ
ജീവിതത്തിന്റെ യാത്രയിൽ
കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ
നിങ്ങളുമത് ആസ്വദിച്ചു നോക്കുക
ഞാനൊരു ഗസലായി മാറിയല്ലോ
നിങ്ങൾക്കു മുന്നിലായി സഖേ
ഇനി അത് ആസ്വദിച്ചു ശ്രുതി ചേർത്ത്
നിങ്ങളാൽ ആവും വണ്ണം
ജീവിതത്തിന്റെ യാത്രയിൽ
കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ
നീയതു കേൾക്കുന്നില്ലേയോ
ഹൃദയത്തിൻ മിടിപ്പായി
അതിൽ വിഷാദമുണരുന്നത് അറിയുന്നില്ലേ
ആ അവസ്ഥയിൽ ഒന്നു പാടുക ആസ്വദിക്കു
അനുഭവിക്കു ഹൃദയ സംഗീതമൊന്ന്
ജീവിതത്തിന്റെ യാത്രയിൽ
കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ
നിങ്ങളുടെ പ്രണയമല്ലോ കാതോർക്കു എന്നോടൊപ്പമുള്ളതു കേൾക്കു
അല്ലയോ പ്രിയനേ
എനിക്കൊട്ടും വിരോധമില്ലതിന്
അതെനിക്ക് അറിയുവാൻ കഴിയുന്നുണ്ട്
നിനക്കെന്തു വേണമെന്നത്
എല്ലാ വർണ്ണങ്ങളോടും കൂടി
നിങ്ങളാസ്വദിച്ചീടുക
ജീവിതത്തിന്റെ യാത്രയിൽ
കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ
നിങ്ങളുമത് ആസ്വദിച്ചു നോക്കുക
ഞാനൊരു ഗസലായി മാറിയല്ലോ
നിങ്ങൾക്കു മുന്നിലായി സഖേ
ജീ ആർ കവിയൂർ
23 11 2022
Comments