മൗനരാഗം
മൗനരാഗം
മൗന രാഗമുണർന്നു
മധുരിമ പടർന്നു
മധുപനു അനുരാഗം
പൂവിനു പുഞ്ചിരി
നാണത്തിൻ അതിരുകൾ
കടന്നു , സ്വർഗ്ഗത്തേരേറി
ഋതു രാജികൾ മാറിമറിഞ്ഞു
വസന്തം വന്നണഞ്ഞു
കതിരവൻ്റെ ചുംബനത്താൽ
താമരപ്പെണ്ണിനു ചാഞ്ചാട്ടം
മാനത്തു മഴമേഘങ്ങൾ വന്നണഞ്ഞു
മാരിവിൽ കാവടിക്കൊപ്പം മൈലാടി
മനരമൊരു മായികമാം
അനുഭൂതിയിലായി
വിപഞ്ചിക കേണു
മുരളിക പാടിയാനന്ദം
ജീ ആർ കവിയൂർ
19 11 2022
Comments