എന്തു കൊണ്ട് ശിക്ഷിക്കപ്പെടുന്നു
എന്തു കൊണ്ട് ശിക്ഷിക്കപ്പെടുന്നു
ഒന്ന് സംസാരിക്കുവാൻ
നീയും പഠിച്ചു കോൾക
അവിടെ നീ പറയുമ്പോൾ
ഇവിടെ മനസ്സു ദുഖിക്കുന്നു
ഒരു വട്ടം കണ്ണാ മനസ്സ്
വീണ്ടും ചേരുകയില്ല
കല്ലറ എത്ര അലങ്കരിച്ചാലും
വീണ്ടും ജീവിക്കില്ലല്ലോ ആരും
ആഗ്രഹമുണ്ടായിരുന്നു നക്ഷത്രങ്ങളും
ചന്ദ്രനെയും അടർത്തി കൊണ്ടുവരുവാൻ
എന്നാൽ കണ്ടു കോൾക അവ
ചിന്നി ചിതറി കിടക്കുന്നുവല്ലോ ഭൂവിതിൽ
പ്രണയത്തിൽ ഈ വിധം
തകർന്നടിയുക സ്വാഭാവികം
കണ്ണാടിയാൽ തീർത്ത ഹൃദയാമല്ലോ
പ്രേമം കല്ലുകളോടായിരുന്നുവല്ലോ ..!!
ഈ ലോകം കപടത നിറഞ്ഞതാണ്
സൂക്ഷിച്ചു നടക്കണേ സുഹൃത്തുക്കളേ
ഇവിടെ മിഴികളിൽ നിറയ്ക്കും വാക്കുകളാൽ
എന്നാൽ ദൃഷ്ടിയിൽ നിന്നും മറക്കും എന്നേക്കുമായ് ..!!
ജീ ആർ കവിയൂർ
18 12 2022
Comments