ശിശിരത്തിലായ് ഗസൽ
ഗസൽ - ശിശിരത്തിലായ്
ശിശിരത്തിലായ്
നിന്നോർമ്മകൾ പൊഴിയുന്നു
മഞ്ഞുപോലെ സഖി
ആരാരുമറിയാതെ
മധുര നോവ്
ഉള്ളിലൊതുക്കിയ നേരം
എവിടെയോ നിന്നോരു
ഗസൽ വീചികൾ
മനസ്സിന്നു കുളിരേകി
ആആആആആ
ശിശിരത്തിലായ്
നിന്നോർമ്മകൾ പൊഴിയുന്നു
മഞ്ഞുപോലെ സഖി
വേദിയിലായി ഗസലിൻ വേദിയിലായി
പാടാൻ കൊതിക്കുമാ
പാട്ടിൻ ശ്രുതിയിൽ
വേദനയോ വിരഹ വേദനയോ
ശിശിരത്തിലായ്
നിന്നോർമ്മകൾ പൊഴിയുന്നു
മഞ്ഞുപോലെ സഖി
നിലാവിന്റെ കരങ്ങൾ തൊട്ടകലും
ആഴിയുടെ മൊഴികളിലും അറിഞ്ഞു
വല്ലാത്ത മധുര നോവ്
തീരത്തിനറിയാം മധുര നോവ്
ശിശിരത്തിലായ്
നിന്നോർമ്മകൾ പൊഴിയുന്നു
മഞ്ഞുപോലെ സഖി
ജീ ആർ കവിയൂർ
08 11 2022
Comments