ഗതകാലത്തിലുടെ
ഗതകാലത്തിലുടെ
ദുരിതങ്ങൾ താണ്ടി
ജീവിത യാത്രകളിൽ
നിഴൽ പടരും തെക്കിൻ
കാടുകളും കടന്ന്
പച്ച നെൽ വിളയും
പാടവരമ്പത്തിലൂടെ
നീ വരും കാത്ത്
ഏറുമാടത്തിൽ
കാത്തിരുന്നു , ഇന്നുമെൻ
ഓർമ്മകളുടെ പിന്നോക്ക
നടത്തത്തിൽ കൗമാരക്കാരനായി
കൊയ്ത്ത് ഒഴിഞ്ഞ പാടത്തിൽ
കാൽപന്ത് തട്ടി കളിച്ച നേരം
നിന്നൊളി കണ്ണേറുകളുടെ
പുഷ്പ ശരമേറ്റ്
ഉള്ളൊന്നു കാളിയതും
സന്ധ്യകൾ നിനക്കായി
കാത്തു നിന്നു ചെമ്മാനച്ചോടും
വിജനമാം ഇടത്ത് ചീവീടുകളുടെ
സംഗീതവും , എന്നിലുണർന്ന
കവിതകളും എല്ലാം
നിന്നെക്കുറിച്ചായിരുന്നു
പിറകോട്ട് മറക്കാത്ത എടുകൾ പിന്നിട്ട്
നാലുമണി വിട്ടു നാം പാടവരമ്പത്തിലൂടെ
കഥ പറഞ്ഞു നടന്ന ബാല്യകാലത്തിലേക്ക്
വീണ്ടും പോകാനാവാതെ ,
ഈ പൂമരച്ചോട്ടിലിരുന്നു
ഗതകാല യാത്ര നടത്തി മടങ്ങി
ജീ ആർ കവിയൂർ
12 11 2022
Comments