എവിടെ നീ

എവിടെ നീ

നിൻ്റെ ഓർമ്മകൾ പേറി
തിക്കി തിരക്കി നഗരവും
കടന്നു കെട്ടിപെറുക്കി
താള മേളത്തോടെ 
സമാന്തരത്തിലുടെ നീങ്ങും
യാത്രകൾക്ക് അവസാനം

തെങ്ങിൻ തലപ്പുകൾ
നെൽവയലുകൾ പുഴയും
മലയും താണ്ടി നിൻ വേരുകൾ
അന്വേഷിച്ചു തറവാട് മുറ്റത്ത്
കേറുമ്പോൾ  കാതോർത്ത്
പടികൾ കയറവേ മൗനം 
തളം കെട്ടി നിൽക്കും കൊലായും

മുങ്ങി കുളിച്ചു ഉല്ലസിച്ച നീ ഇല്ലാത്ത
കുളവും നിനക്കായി ഒരുക്കിയ ചായ
ആറി തണുത്തപ്പോൾ നിന്നെ
 തിരക്കി എല്ലായിടത്തും 
പാടവരമ്പിലൂടെ മൗനം പൂക്കും
തേവി കൂടിയിരിക്കും കാവും
വള്ളികളിൽ ഉയലാടും അണ്ണാര 
കണ്ണന്മാർ തത്തി കളിക്കും ഇടവും
കടന്നു അവസാനം നീ നിത്യം
പോയിവരുംമധുരം നിറഞ്ഞു
 പതയും  ഇടത്തെത്തിയിട്ടും

ഇല്ല എവിടെയുമില്ല ഇന്നും അത്
എനിക്ക് ഉൾ കൊള്ളാനാവുന്നില്ല
എന്നെ വിട്ടു നീ വിളിക്കപ്പുറത്തേക്കുള്ള
ലോകത്ത് പോയി മറഞ്ഞുവെന്ന് ....

ജീ ആർ കവിയൂർ
11 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “