കനവ്

കനവ്

കനവിന്റെ വാതായനങ്ങളിലൂടെ 
മലകളും സമാന്തരങ്ങളിലൂടെ
യാത്ര തുടർന്നും മെല്ലെ മെല്ലെ 
സന്ധ്യകളുടെ പിറകിൽ നിന്നും 
താഴ് വാരക്കാഴ്ചകൾ കണ്ടു 
ഒഴുകി അകലും പുഴയും പുഴുവും പഴുതില്ലാത്ത ജനിമൃതികളും 

ഇല പൊഴിഞ്ഞ ശിഖരങ്ങൾ 
ശിശിരത്തിൽ പിടിയിലേക്ക്
അമരുമ്പോഴായി മജ്ജയോളം 
തണുപ്പ് അരിച്ചിറങ്ങി 

അകലെ ചക്രവാളത്തിൽ 
മേഘങ്ങളും കടലുമിണ ചേർന്നു
വിരഹവുമായി അലയടിച്ച്
കരയോട് കഥ പറഞ്ഞയകലുന്നു 

ആകർഷണം ഘർഷണങ്ങളായി 
മിന്നൽ പിണരുകൾ പാഞ്ഞു 
വീണ്ടും ഗ്രീഷ്മ കിരണങ്ങൾ 
ചുംബിച്ചകന്നു ഇലകൾ 
മഞ്ഞിച്ചു തവിട്ടു നിറമാർന്നു 
പൊഴിഞ്ഞു വരുന്നു 

ആകാശ നീലിമയ്ക്കു 
മേഘ ശീലകൾ 
ഞൊറിഞ്ഞടുത്തു 
കാറ്റ് ചുരങ്ങൾ താണ്ടുമ്പോൾ 
മലമുകളിലൂടെ 
സഞ്ചാരം തുടർന്നൊരു 
അവധൂതനെ പോലെ 

തിരമാലകളിൽ നിന്നും
 ഉയർന്ന സൂര്യ ബിംബം 
വീണ്ടും പ്രഭാതഭേരിയുമായി 
കിളിജാലങ്ങൾ ചിറകടിച്ചു 

മനസ്സ് ഇന്ദ്രിയങ്ങളുടെ 
കടിഞ്ഞാൺ തേടി 
കൈകൂപ്പി നിവൃതിയിലാണ്ടു 
മൗനത്തിലാഴ്ന്നിറങ്ങി 

വികൃതമാർന്ന രൂപങ്ങൾ 
പ്രകൃതിയുടെ പ്രഹേളികകൾ 
തുടർന്ന് പെട്ടെന്ന് ഉണർന്നു 
ശാന്തമായ ലോകത്തിലേക്ക് 

ജീ ആർ കവിയൂർ 
15 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “