നീ വന്നു സ്വാന്തനമായി
നീ വന്നു സ്വാന്തനമായി
അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ
അറിയാതെ നീ വന്നു സ്വാന്തനമായി
ഒരു കുളിർ കാറ്റായി തണലായി
ഒരു മൃദുതു തലോടലായി
നിന്നെ കുറിച്ച് പറയുവാൻ
എനിക്ക് നാവേറെയുണ്ടല്ലോ
എത്ര എഴുതിയാലും തീരാത്ത
കാവ്യമാണ് നീ കാവ്യമാണ് നീ
അരികിലെത്തുമ്പോൾ
അകന്നു പോകുന്നുവല്ലോ
അഴിയാത്ത സന്തോഷം തന്ന്
എവിടെ നീ പോകുന്നു എൻ കവിത
നിത്യമെൻ വിരൽത്തുമ്പിൽ
വന്നു നൃർത്തമാടുക നീ
നേദിക്കാം നിനക്ക് ഞാൻ
കണ്ണീർ പൂക്കളാലർച്ചന
അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ
അറിയാതെ നീ വന്നു സ്വാന്തനമായി
ജീ ആർ കവിയൂർ
20 11,2022
Comments