പാർവണത്തിങ്കളെ

പാർവണത്തിങ്കളെ 

പാർവണത്തിങ്കളെ 
പോരാമോ എൻകൂടെ 
പാലോളി വിതറും 
പുഞ്ചിരിയാലെ നീയെന്നെ
പാട്ടിലാക്കല്ലേ പുന്നാരെ

പാട്ടിന്റെ പല്ലവിയൊന്നു 
ഓർത്തോർത്തു പാടാനായി 
പലവട്ടം ഒരുങ്ങിയപ്പോൾ 
പദമാകെ മറന്നല്ലോ നിൻ 
പഞ്ചാര വാക്കിൽ മയങ്ങിയല്ലോ 

പിണങ്ങിയോ നീ പോയി മറഞ്ഞു 
പയ്യാരം പറയാതെ 
പാലഞ്ചും പ്രണയമേ 
പവിഴ കൊടിയേ 
പോരിക പോരുക 
പാർവണത്തിങ്കളെ 

ജീ ആർ കവിയൂർ
14 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “