പ്രണയിക്കൂ (ഗസൽ)
പ്രണയിക്കൂ
( ഗസൽ )
പ്രണയിക്കൂ പ്രണയിച്ചെങ്കിലെ
അറിയുള്ളൂ ജീവിതമെന്നത്
കണ്ണുകൾ തമ്മിൽ ഇടയുമ്പോഴെ
അറിയുള്ളൂ കടലാഴങ്ങൾ
തിരയും തീരവും തമ്മിലുള്ള
തീരാത്ത ബന്ധത്തെ
പ്രണയിക്കൂ പ്രണയിച്ചെങ്കിലെ
അറിയുള്ളൂ ജീവിതമെന്നത്
അഴിഞ്ഞൂലയും കേശങ്ങൾ പഠിപ്പിച്ചു ഋതുക്കളെ കാവ്യ രചന
മിഴികളുടെ ചലനങ്ങൾ
അറിയിച്ചു അധരങ്ങളുടെ ആഗ്രഹം
പ്രണയിക്കൂ പ്രണയിച്ചെങ്കിലെ
അറിയുള്ളൂ ജീവിതമെന്നത്
പറയേണ്ട നേരത്ത് പറയാത്തത്
ഇന്ന് ഗസലിലൂടെ പാടുന്നു
നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നുയെന്ന്
പ്രണയിക്കൂ പ്രണയിച്ചെങ്കിലെ
അറിയുള്ളൂ ജീവിതമെന്നത്
മൗനത്തിൻ വിലയറിയുക
അനുരാഗം പൂക്കുന്നിടമല്ലോ
നെഞ്ചിൽ മിടിക്കും ഹൃദയത്തിൽ
പ്രണയിക്കൂ പ്രണയിച്ചെങ്കിലെ
അറിയുള്ളൂ ജീവിതമെന്നത്
ജീ ആർ കവിയൂർ
26 11 2022
Comments