ഇന്നലെകളിലൂടെ
ഇന്നലെകളിലൂടെ
നിഴലാർന്ന തണുപ്പിൽ
നീയെനിക്ക് ഏകിയ
തണലിൽ നിൽക്കുമ്പോൾ
അനുഭൂതിയുടെ താഴ് വാരങ്ങൾ
താണ്ടി നിൽക്കുന്ന മൗനത്തിൻ്റെ
അഴമറിയുന്നു വെല്ലാത്തൊരു
നിസംഗത അനുഭവിക്കുന്നത്
നിനക്ക് തൊന്നുണ്ടോ ആവോ
നാം പിരിഞ്ഞ വഴികളിൽ
കല്ലും മുള്ളും പൂവും കയിപ്പും
മധുരങ്ങളും ഉണ്ടായിരുന്നു
എന്നിരുന്നാലും നീ ഇനിക്കേകിയ
സ്വപ്നങ്ങൾക്ക് ഇന്നും പ്രസക്തി
അതല്ലേ ഓർമ്മകളിൽ നിന്നും
മുങ്ങി പൊങ്ങി മുത്തും പവിഴവും
വാരിയെടുക്കുന്നിന്നു വിലപിടിച്ച
എഴുത്തിൻ്റെ വര വർണ്ണങ്ങൾ
തീർക്കുവാനാകുന്നു എൻ കവിതകളിൽ
ജീ ആർ കവിയൂർ
06 12 2022
Comments