കാർന്നു തിന്നു
കാർന്നു തിന്നു
പെയ്യുന്ന മഴ
നനഞ്ഞ ചില്ലകൾ
നിന്റെ രുചി എന്റെ ചുണ്ടുകളിൽ
നനഞ്ഞ ചില്ലകൾ
നിന്റെ രുചി എന്റെ ചുണ്ടുകളിൽ
എന്റെ ചിന്ത ഉണർന്നു
നിന്നെ കുറിച്ച്
കവിത മൊഴിഞ്ഞു
നീ പറയാത്തതിനെ
പറ്റി എഴുതി തുടങ്ങി
കാതിൽ പറഞ്ഞത്
കേട്ടോ അറിയില്ല
മറുപടി മൗനം മാത്രം
നിന്റെ കുടെ കഴിഞ്ഞു
നാലുചുവരുകൾക്കുള്ളിൽ
എന്റെ ചിന്തകളിൽ മാത്രമായ്
എന്റെ മുറിവുകളാൽ
മുക്കി വരച്ചു ചിത്രങ്ങൾ
നോവറിയാതെ
മിച്ചമാകാത്ത പ്രണയത്തിന്റെ
മധുരം തീരാത്ത
വിരഹം കാർന്നു തിന്നു
ജീ ആർ കവിയൂർ
26 12 2022
Comments