എൻ പ്രിയനേ

എൻ പ്രിയനേ 

ഏതോ വീഥിയിൽ 
ഏതോ വളവിലായി 
പോയി കളയരുത് 
എന്നെ വിട്ടു ഒഴിഞ്ഞു നീ 
അല്ലയോ സഹയാത്രിക 
എൻ സഹയാത്രിക 

ഏതോ വേളയിൽ 
ഏതോ സാഹചര്യത്തിൽ 
എന്നെ വിട്ട് അകന്നു 
നീ പോയി ഇടരുതേ
തേടി ഞാൻ അലയുന്നു ഏകയായ്

നിൻ നിറവും മണവും 
നിൻ നിഴലും ഞാനറിയുന്നു 
ദർപ്പണത്തിൽ ഞാൻ കാണുന്നു 
നിന്നെ ഞാൻ മിഴികളിൽ ഒളിപ്പിക്കുന്നു 
കണ്ണേറ് കിട്ടാതെ ഇരിക്കട്ടെ നിനക്ക് പ്രിയനേ 

നീ കൂടെയുണ്ടെങ്കിലോ 
ജീവിതം വസന്തം പോലെ 
നിന്റെ സ്നേഹമുണ്ടെങ്കിലോ പ്രകാശം 
ഈ പകലെങ്ങോ പോയി മറയുമല്ലോ 
എപ്പോൾ ഇരുളും എന്നറിയില്ല
എങ്ങും പോയ് മറയില്ലേ പ്രിയനേ 

ജീ ആർ കവിയൂർ 
15 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “