ഓർമ്മകളുടെ പിൻ നടപ്പ്

ഓർമ്മകളുടെ പിൻ നടപ്പ്

ഇലപൊഴിച്ചു പടിയിറങ്ങുന്ന 
ഹേമന്തത്തിനൊപ്പം 
വിരഹ വേദനയോടെ 
ശിശിരത്തിലേക്ക് 
നടന്നിറങ്ങിയ ചില്ലകൾ 
കണ്ട മനസ്സ് ഓർമ്മകളിലേക്ക് 
ആഴ്ന്ന് ആഴ്ന്നിറങ്ങി 

പുഴയിലൂടെ കൊതുമ്പു വെള്ളം 
തുഴഞ്ഞ് മീൻ വലകളിട്ടു നടന്ന 
ബാല്യകൗമാരങ്ങളിനി വരില്ലല്ലോ 
ജീവിതയാനത്തിൻ വേഗത 
കുറയുന്നത് പോലെ 

വേഗത കൂടിയ വണ്ടി 
പലയിടത്തും നിർത്താതെ 
പാഞ്ഞു , നാടും നഗരവും 
ഊഷര ഭൂമികളും കടന്ന് 
കണ്ണുകളിൽ ഉറക്കം 
സ്വപ്നം തേടുമ്പോൾ

പുലരുമ്പോൾ കൺകാഴ്ചകളിൽ
മലയും പുഴയും തെങ്ങുകളുടെ തലയെടുത്തു നിൽക്കുന്നു 
കൊഴിഞ്ഞ ദിനങ്ങളുടെ 
ഓർമ്മകൾ വീണ്ടും 
അയവിറക്കിമെല്ലേ 
ഒരു ദീർഘനിശ്വാസം വിട്ട്
കാത്തിരിപ്പ് അവർക്കുള്ള 
വാങ്ങിനിറച്ച പെട്ടിയെ നോക്കി 
പുഞ്ചിരിച്ചു 

ജീ ആർ കവിയൂർ 
10 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “