നിന്നോർമ്മകളും( ഗസൽ )
നിന്നോർമ്മകളും
( ഗസൽ )
ഈരാവും രാവിൻ കുളിരും
നദിയും അതിന്റെ
കരയിലുള്ള നടത്തവും
പിന്നെ നിന്നോർമ്മകളും
നീയും ഞാനുമെത്രയരികിലെങ്കിലും
ചന്ദ്രനും താരകങ്ങളും
എത്രയാകലെയാണ്
ഇതൊക്കെ നുണയാണെന്ന്
മനസ്സു പറയുന്നു
എന്നാൽ ഈ രാവും രാക്കുളിരും
നദിയുടെ ഒഴുക്കും
നിലാവും നിലാ കുളിരും
എത്ര സുന്ദരമാണ്
ഇതൊക്കെ വിട്ട്
നാളെ എന്ന ചിന്ത
നമ്മളൊക്കെ ഉണ്ടാവുമോ
ഇതൊക്കെ ഇവിടെ ഉണ്ടായാലും
ഈ രാവും രാവും കുളിരും
നദിയുടെ തീരവും
പിന്നെ നിന്നോർമകളും
ജീ ആർ കവിയൂർ
30 12 2022
Comments