നടപടിയല്ല എന്നറിയുക
നടപടിയല്ല എന്നറിയുക
മേൽക്കൂര ചോരുന്നുണ്ടായിരുന്നു
എങ്കിലും ഉണക്കം വരുമായിരുന്നു
പുതിയ വീട്ടിലിരുന്നു പഴയതിനായ്
ഓർത്തു കണ്ണുനീർ പൊഴിച്ചു
ഒരിക്കലും ആരോടുമായ് ഒന്നുമേ
കാംഷിക്കരുതേ വെറുതെ
ആഗ്രഹങ്ങൾക്കൊപ്പം
സ്വയം വേദനിക്കേണ്ടി വരും
ആരെങ്കിലും ജീവിത പ്രശനങ്ങളിൽ
നിന്നും മുക്തമാകുകിൽ
വളരെ അധികം ദാഹിക്കുന്നുണ്ട്
ഒന്ന് പുഞ്ചിരിക്കാനായ്
ജീവിക്കാനുള്ളൊരു
പോംവഴി തെളിഞ്ഞിരിക്കുകയാണ്
ജീവിച്ചിരിക്കുന്നു എന്ന വാർത്ത
എല്ലാവരിൽ നിന്നും ഒളിപ്പിച്ചിരിക്കുന്നു
ആരെങ്കിലും നിങ്ങളെ മറന്നുവെങ്കിൽ
നിങ്ങളും മറന്നതായി വിചാരിക്കുക അവരെയും
ഇങ്ങനെ ഉള്ളവരോടൊപ്പം ഉള്ള സഹവസിക്കുന്നത്
ശരിയായ നടപടിയല്ല എന്നറിയുക
ജീ ആർ കവിയൂർ
19 12 2022
Comments