നിന്നോർമ്മകൾ
നിന്നോർമ്മകൾ
നിന്നോർമ്മകൾ
തേനലയായി
മൂളി അകലും നേരം
മനസ്സിലാകെ
തേരോടും ഉത്സവമേളം
തിടമ്പേറ്റി
പഞ്ചാംമരം വീശി അടിക്കും
പഞ്ചാരിമേള കൊഴുപ്പ്
ചെവിയാട്ടി നിൽക്കും
കൊമ്പന്റെ നെറ്റിപ്പട്ടത്തിൻ തിളക്കവും തീവട്ടിയുടെ ഒലിയിൽ
മൂക്കുത്തിയുടെ
അഴകാർന്ന് തെളിമയും
എന്നിലാകെ പഞ്ചശരന്റെ അമ്പുകുണ്ടപോലെ
അഴകിന്റെ ആഴങ്ങളിൽ
പുഞ്ചിരി മത്താപ്പിൻ
പൂത്തിരിയുമെന്നിൽ
കുളിർ കൊരുന്നുവല്ലോ
മായാതെ നിൽക്കണേ
എന്നുമെൻ കനവുകളിൽ
ജീ ആർ കവിയൂർ
14 11 2022
Comments